തൊഴിലാളികൾക്കായി 100 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ ഒരുക്കി ബി എം ആർ സി എൽ

ബെംഗളൂരു: മെട്രോ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരെയും നിർമാണത്തൊഴിലാളികളെയും പരിചരിക്കുന്നതിനായി ബി‌എം‌ആർ‌സി‌എൽ 100 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ തുടങ്ങി.

ബി‌ബി‌എം‌പിയുടെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച്, ഹൊസൂർ റോഡിലെ കുഡ്‌ലു ഗേറ്റിന് അടുത്തുള്ള ഏകാ ഹോട്ടൽ വാടകക്ക് എടുത്താണ് കോവിഡ് കെയർ സെന്റർ തുടങ്ങുന്നത്.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

നമ മെട്രോ ഘട്ടം 2 ന്റെ നിർമ്മാണത്തിനായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് 8,000 തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. ഭൂരിഭാഗം തൊഴിലാളികളും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്.

സി സി സിയിൽ  ഓക്സിജൻ കോൺസെൻട്രേറ്ററുകളും സിലിണ്ടറുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഹൊസൂർറോഡിലുള്ള ജയ്‌ശ്രീ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും സിസിസിയിൽ വൈദ്യസഹായം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts