നഗരത്തിലെ കോവിഡ് മരണങ്ങൾ; മൃത ശരീരങ്ങളുടെ എണ്ണത്തിലെ വർദ്ധനവ് ശ്മശാന പ്രവർത്തനങ്ങളെ ബാധിക്കുന്നു.

ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 മരണങ്ങൾ വർദ്ധിച്ചതോടെ ശ്മശാനത്തിൽ മൃതദേഹങ്ങളുമായി  3-4 മണിക്കൂർ വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്.

നാല് കോവിഡ്  19 ശ്മശാനങ്ങളിൽ ഓരോന്നിലും എത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തിൽ ദിനം പ്രതി  വർദ്ധനവ് ഉണ്ടാകുന്നുണ്ട്.

ഞങ്ങൾക്ക് സാധാരണയായി ഒരു ദിവസം 5-6 മൃതദേഹങ്ങൾ ലഭിച്ചിരുന്നത്, പക്ഷെ ഇപ്പോൾ പ്രതിദിനം 22-25 മൃതദേഹങ്ങൾ ആണ് ഞങ്ങൾക്ക് ലഭിക്കുന്നത്, ഇതിൽ 15 കോവിഡ് രോഗികളുടെ മൃതദേഹങ്ങളും ഉൾപെടും. കഴിഞ്ഞ രണ്ട് ദിവസമായി രാത്രി 11.30 വരെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. പിറ്റേന്ന് രാവിലെ 6 മണിയോടെതിരികെ വരികയും ചെയ്യുന്നു. ശ്മശാനത്തിന് ഒരു ദിവസം 16 ശവസംസ്കാരങ്ങളെ നടത്താൻ കഴിയുകയുള്ളു“, എന്ന് സുമനഹള്ളി ശ്മാശാനത്തിലെ ഒരു തൊഴിലാളി പറഞ്ഞു.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

നഗരത്തിൽ ഏകദേശം 12 ഇലക്ട്രിക് ശ്മശാനങ്ങളുണ്ട് എന്നാൽ ഇതിൽ രണ്ടെണ്ണം പ്രവർത്തനക്ഷമമല്ല.

സുമനഹള്ളി, പനത്തൂർ, ബോമ്മനഹള്ളി, മെഡി അഗ്രഹാര,കെങ്കേരി എന്നീ ശ്മാശാനങ്ങളിലെ ഓരോ ചൂളകൾ കോവിഡ് 19 രോഗികളുടെ മൃതശരീരങ്ങളുടെ സംസ്കാരത്തിനായി മാറ്റിവെച്ചിരിക്കുന്നു. ഇതിൽ കെങ്കേരിയിലെ ഒരു ചൂള പ്രവർത്തന രഹിതവുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts