ദൃശ്യം 2 കന്നഡയിലും; പ്രധാന വേഷങ്ങളിൽ നിരവധി മലയാളി അഭിനേതാക്കൾ.

മോഹന്‍ ലാല്‍-ജീത്തു ജോസഫിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം 2 കന്നഡ റീമേക്കിനായി ഒരുങ്ങുന്നു.

സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. ദൃശ്യ 2 എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രവിചന്ദ്രനാണ് നായകനായി എത്തുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് പി വാസുവാണ്. കന്നഡ ദൃശ്യ ആദ്യ ഭാഗം അവതതരിപ്പിച്ചവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മാണം ചെയ്യുന്നത്.

മീനയുെട കഥപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് മലായാളി താരം നവ്യ നായരാണ്. ഐജിയുടെ വേഷത്തില്‍ ആശ ശരത് തന്നെയെത്തുന്നു. സിദ്ദിഖിന്റെ കഥാപാത്രം ചെയ്തിരുന്നത് പ്രഭുവായിരുന്നു. മറ്റു പ്രമുഖ താരങ്ങളും ദൃശ്യ 2 വില്‍ അണിനിരക്കുന്നുണ്ട്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലായിരുന്നു റിലീസ് ചെയ്തിരുന്നത്. എന്നിരുന്നാലും പ്രേക്ഷക സ്വീകര്യത പിടിച്ചെടുക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. മികച്ച അഭിപ്രായം ചിത്രം നേടിയിരുന്നു. 2013 ല്‍ ഇറങ്ങിയ ദൃശ്യം ആദ്യ ഭാഗം ബോക്‌സോഫീസില്‍ മികച്ച വിജയം കൈവരിച്ചതിനു പിന്നാലെ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍

ആദ്യം ഭാഗം ഇറങ്ങി എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ജീത്തു ജോസഫ് പുറത്തിറക്കിയത്. ദൃശ്യം 2 മികച്ച അഭിപ്രായം നേടിയതിനു ശേഷം നിരവധി ഭാഷകളിലേക്ക് റീമേക്കുകള്‍ ആരംഭിച്ചിരുന്നു. ദൃശ്യം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു
[masterslider id="10"]

Related posts