ചാണകപെട്ടിയിൽ ബജറ്റുമായി ഛത്തീസ്​ഗഡ്

റായ്പൂർ: രാജ്യത്ത് ആദ്യമായി ചാണകപെട്ടിയിൽ ബജറ്റുമായി ഛത്തീസ്​ഗഢിലെ കോണ്‍ഗ്രസ്​ സര്‍ക്കാര്‍. ഛത്തീസ്​ഗഢ്​ മുഖ്യമന്ത്രി ഭൂപേഷ്​ ബഗേലാണ് തന്‍റെ സര്‍ക്കാറിന്‍റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്​ ചാണകം കൊണ്ടുണ്ടാക്കിയ സ്യൂട്ട്​കേസിലാക്കി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്​.

ചാണകത്തില്‍ നിന്ന്​ വിവിധ ഉല്‍പന്നങ്ങളുണ്ടാക്കുന്ന സ്വയം സഹായ സംഘത്തിലെ സ്ത്രീകള്‍ ഉണ്ടാക്കിയതാണ്​ ഈ ചാണക പെട്ടി. ചാണകപ്പൊടിയും ചുണ്ണാമ്പ് പൊടിയും മരപ്പൊടിയും മൈദയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കൊണ്ട്​ ഛത്തീസ്​ഗഢ്​ ബജറ്റിന്​ വേണ്ടി പ്രത്യേകമായുണ്ടാക്കിയതാണ്​ ഈ ചാണക സ്യൂട്ട്​കേസ്​. പാരമ്പര്യ വസ്തുക്കളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts