എസ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

കൊച്ചി : ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മലയാളി താരം എസ് ശ്രീശാന്ത് വിരമിച്ചു. “എന്റെ കുടുംബത്തെയും എന്റെ ടീമംഗങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയാണ്. കൂടാതെ കളിയെ സ്നേഹിക്കുന്ന എല്ലാവരും. വളരെ സങ്കടത്തോടെ, പക്ഷേ ഖേദമില്ലാതെ, ഞാൻ ഇത് ഹൃദയഭാരത്തോടെ പറയുന്നു: ഞാൻ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി..എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ ഞാൻ തിരുമാനിച്ചു. ഈ തീരുമാനം എന്റേത് മാത്രമാണ്, ഇത് എനിക്ക് സന്തോഷം നൽകില്ലെന്ന് എനിക്കറിയാമെങ്കിലും, എന്റെ ജീവിതത്തിലെ ഈ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-03-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 181 റിപ്പോർട്ട് ചെയ്തു. 222 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.47% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 222 ആകെ ഡിസ്ചാര്‍ജ് : 3900127 ഇന്നത്തെ കേസുകള്‍ : 181 ആകെ ആക്റ്റീവ് കേസുകള്‍ : 2937 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 40006 ആകെ പോസിറ്റീവ് കേസുകള്‍ : 3943108…

Read More

ഐ. എഫ്. എഫ്. കെ മീഡിയ പാസ്സ് ഇന്ന് മുതൽ

തിരുവനന്തപുരം : ഐ എഫ് എഫ് കെ 2022 മീഡിയ പാസിന് ഇന്ന് മുതൽ അപേക്ഷിക്കാം. മാർച്ച്‌ 18 മുതൽ മാർച്ച്‌ 25 വരെയാണ് മേള നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തിരുവനന്തപുരത്ത് 15 വേദികളിലായാണ് മേള നടക്കാൻ പോവുന്നത്. റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി നിശ്ചിത ശതമാനം പാസുകളാണ് മാറ്റിവെച്ചിട്ടുള്ളത്. നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി താഴെ കൊടുത്ത സൈറ്റിൽ അപേക്ഷ സമർപ്പിക്കണം https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികള്‍ക്ക് അവരുടെ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച്‌ ഇത്തവണയും രജിസ്റ്റര്‍ ചെയ്യാം. നിലവില്‍…

Read More

കേന്ദ്ര ജലശക്തി മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതം; സിദ്ധരാമയ്യ

ബെംഗളൂരു : മേക്കേദാട്ടു റിസർവോയർ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനവും തമിഴ്‌നാടും തമ്മിലുള്ള ചർച്ചകൾ സുഗമമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള രാമനഗര ജില്ലയിലെ മേക്കേദാട്ടുവിൽ കാവേരി നദിയിൽ ജലസംഭരണി വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ ‘വെള്ളത്തിനായുള്ള പദയാത്ര’ അടുത്തിടെയാണ് സമാപിച്ചത്. 2018-ൽ കോടതി വിധി പ്രകാരം കാവേരി നദീജല വിഹിതം ബെംഗളൂരുവിലേക്കും പരിസര പ്രദേകുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട റിസർവോയറിനെ തമിഴ്‌നാട് സുപ്രീം കോടതിയിൽ…

Read More

പേരറിവാളിന് ജാമ്യം

ന്യൂഡൽഹി : രാജീവ്‌ ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന് ജാമ്യം. സുപ്രീം കോടതി 32 വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ജാമ്യംഅനുവദിച്ചത്. എന്നാൽ പേ​ര​റി​വാ​ളിന് ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ കേ​ന്ദ്രം എ​തി​ര്‍​ത്തു. പേ​ര​റി​വാ​ള​ന്‍റെ അ​പേ​ക്ഷ​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ഉ​ചി​ത​മാ​യ അ​ധി​കാ​രം രാ​ഷ്ട്ര​പ​തി​ക്കാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ന്ദ്രം ഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത​ത്.

Read More

ഒന്നരവയസുകാരിയെ വെള്ളത്തിൽ മുക്കി കൊന്നു; മുത്തശ്ശിയുടെ കാമുകൻ അറസ്റ്റിൽ

കൊച്ചി: നഗരത്തിലെ ഹോട്ടൽ വെച്ച് മരിച്ച ഒന്നരവയസുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. പള്ളുരുത്തിയിലെ ഹോട്ടലിൽ വെച്ചാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത്. സംഭവത്തിൽ അമ്മൂമ്മയുടെ കാമുകൻ പിടിയില്‍. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി (27) ആണ് പൊലീസ് പിടിയിലായിരിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ് നാട്ടിൽ അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്.

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-03-2022)

കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,754 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 43,384 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 42,289 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1095 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

ബെംഗളൂരുവിൽ ഓവർഹെഡ് കേബിൾ തകരാറിനെ തുടർന്ന് 21 ട്രെയിനുകൾ വൈകി

ബെംഗളൂരു : ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള ട്രെയിൻ ഗതാഗതം ഓവർഹെഡ് വൈദ്യുതി കേബിളിൽ തകരാറിലായതിനെത്തുടർന്ന് നാല് മണിക്കൂറിലധികം തടസ്സപ്പെട്ടു. ട്രെയിൻ വൈകിയതിനെത്തുടർന്ന് ബുധനാഴ്ച രാവിലെ കോലാറിനടുത്തുള്ള തെക്കൽ റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം യാത്രക്കാർ കുടുങ്ങി. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ (എസ്ഡബ്ലിയുആർ) കണക്കനുസരിച്ച്, ഓവർഹെഡ് ഉപകരണത്തിന്റെ തകരാർ കാരണം 21 ട്രെയിൻ സർവീസുകൾ 5.15am നും 9/10am നും ഇടയിൽ വൈകി. രണ്ട് പാസഞ്ചർ ട്രെയിനുകൾ (06264 മാരിക്കുപ്പം-കെഎസ്ആർ ബെംഗളൂരു മെമു, 06382 കോലാർ-ബെംഗളൂരു കന്റോൺമെന്റ് ഡെമു) വൈദ്യുതി തകരാറിനെത്തുടർന്ന് സ്റ്റേഷനിൽ പിടിച്ചിട്ടു. വൈകിയ 21 ട്രെയിനുകൾ: 11006…

Read More

ചാണകപെട്ടിയിൽ ബജറ്റുമായി ഛത്തീസ്​ഗഡ്

റായ്പൂർ: രാജ്യത്ത് ആദ്യമായി ചാണകപെട്ടിയിൽ ബജറ്റുമായി ഛത്തീസ്​ഗഢിലെ കോണ്‍ഗ്രസ്​ സര്‍ക്കാര്‍. ഛത്തീസ്​ഗഢ്​ മുഖ്യമന്ത്രി ഭൂപേഷ്​ ബഗേലാണ് തന്‍റെ സര്‍ക്കാറിന്‍റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്​ ചാണകം കൊണ്ടുണ്ടാക്കിയ സ്യൂട്ട്​കേസിലാക്കി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്​. ചാണകത്തില്‍ നിന്ന്​ വിവിധ ഉല്‍പന്നങ്ങളുണ്ടാക്കുന്ന സ്വയം സഹായ സംഘത്തിലെ സ്ത്രീകള്‍ ഉണ്ടാക്കിയതാണ്​ ഈ ചാണക പെട്ടി. ചാണകപ്പൊടിയും ചുണ്ണാമ്പ് പൊടിയും മരപ്പൊടിയും മൈദയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കൊണ്ട്​ ഛത്തീസ്​ഗഢ്​ ബജറ്റിന്​ വേണ്ടി പ്രത്യേകമായുണ്ടാക്കിയതാണ്​ ഈ ചാണക സ്യൂട്ട്​കേസ്​. പാരമ്പര്യ വസ്തുക്കളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ.

Read More

‘മംഗലാപുരം മുസ്ലീംസ്’ ഫേസ്ബുക് പേജിനെതിരായ അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ വിവാദപരമായ ഉള്ളടക്കം പങ്കുവെച്ചെന്നാരോപിച്ച് മംഗലാപുരം മുസ്ലീംസ് ഫേസ്ബുക്ക് പേജിനെതിരെയുള്ള അന്വേഷണം കർണാടകയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്നു(സിഐഡി) കൈമാറി. ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തെ ന്യായീകരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ മംഗളൂരു മുസ്ലീംസ് എന്ന ഫേസ്ബുക്ക് പേജിനും മുഹമ്മദ് ഷഫീഖ് എന്ന വ്യക്തിക്കുമെതിരെ മംഗളൂരു സിറ്റി പോലീസ് നേരത്തെ കേസെടുത്തിരുന്നു. 2015ൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് ഹർഷ  കൊലപാതകത്തെ ന്യായീകരിക്കുന്ന ‘മംഗലാപുരം മുസ്ലീംസ്’ ഫേസ്ബുക് പങ്കുവെച്ച പോസ്റ്റിന്റെ ഉള്ളടക്കം. “വലിയ ക്രമസമാധാന…

Read More
Click Here to Follow Us