ഐ. എഫ്. എഫ്. കെ മീഡിയ പാസ്സ് ഇന്ന് മുതൽ

തിരുവനന്തപുരം : ഐ എഫ് എഫ് കെ 2022 മീഡിയ പാസിന് ഇന്ന് മുതൽ അപേക്ഷിക്കാം. മാർച്ച്‌ 18 മുതൽ മാർച്ച്‌ 25 വരെയാണ് മേള നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തിരുവനന്തപുരത്ത് 15 വേദികളിലായാണ് മേള നടക്കാൻ പോവുന്നത്.

റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി നിശ്ചിത ശതമാനം പാസുകളാണ് മാറ്റിവെച്ചിട്ടുള്ളത്. നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി താഴെ കൊടുത്ത സൈറ്റിൽ അപേക്ഷ സമർപ്പിക്കണം https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികള്‍ക്ക് അവരുടെ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച്‌ ഇത്തവണയും രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ ലോഗിന്‍ ഐ ഡി ഇല്ലാത്തവര്‍ ഇ-മെയില്‍ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗിന്‍ ചെയ്ത് മീഡിയ ഓപ്ഷനില്‍ അപേക്ഷിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts