ഐഎഫ്എഫ്കെ വേദിയിൽ അതിഥിയായി ഭാവന

തിരുവനന്തപുരം : 26 മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന എത്തി. ചടങ്ങിൽ സംവിധായാകൻ ഷാജി എൻ കരുൺ ഉപഹാരം നൽകി ഭാവനയെ സ്വീകരിച്ചു. പോരാട്ടത്തിന്റെ പെൺ പ്രതീകമാണ് നടി ഭാവന എന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. ബംഗ്ലാദേശ്, സിംഗപൂർ, ഖത്തർ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ രഹാന യാണ് ഉദ്ഘടന ചിത്രം. 15 തിയേറ്ററുകളിൽ ആയി 173 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. മാർച്ച്‌ 25 ന് മേള അവസാനിക്കും. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങ്…

Read More

ചലച്ചിത്രോത്സവം മേപ്പടിയാൻ മികച്ച ചിത്രം 

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം ‘മേപ്പടിയാന്‍’ 2021-ലെ ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. നവാഗതനായ വിഷ്ണു മോഹനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചലച്ചിത്രോത്സവത്തിന്റെ ആദ്യദിനത്തില്‍ പിവിആര്‍ സിനിമാസിലെ എട്ടാംനമ്പര്‍ സ്‌ക്രീനിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത് എന്നൊരു പ്രത്യേകത കൂടി മേപ്പടിയാനുണ്ട്. ജനുവരി 14-നാണ് ചിത്രം റിലീസ് ചെയ്തത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാകനായി എത്തിയ ചിത്രം എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

Read More

ഐ. എഫ്. എഫ്. കെ മീഡിയ പാസ്സ് ഇന്ന് മുതൽ

തിരുവനന്തപുരം : ഐ എഫ് എഫ് കെ 2022 മീഡിയ പാസിന് ഇന്ന് മുതൽ അപേക്ഷിക്കാം. മാർച്ച്‌ 18 മുതൽ മാർച്ച്‌ 25 വരെയാണ് മേള നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തിരുവനന്തപുരത്ത് 15 വേദികളിലായാണ് മേള നടക്കാൻ പോവുന്നത്. റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി നിശ്ചിത ശതമാനം പാസുകളാണ് മാറ്റിവെച്ചിട്ടുള്ളത്. നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി താഴെ കൊടുത്ത സൈറ്റിൽ അപേക്ഷ സമർപ്പിക്കണം https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികള്‍ക്ക് അവരുടെ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച്‌ ഇത്തവണയും രജിസ്റ്റര്‍ ചെയ്യാം. നിലവില്‍…

Read More
Click Here to Follow Us