രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് നാളെ തുടക്കമാകും. പ്രധാന വേദിയായ ടാഗോര്‍ തിയറ്ററടക്കം പതിനാല് തിയറ്ററുകളിലാണ് പ്രദര്‍ശനം. എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. എട്ട് ദിവസമാണ് മേള നടക്കുന്നത്. പതിനായിരം പ്രതിനിധികള്‍ മേളയുടെ ഭാഗമാകും. യുദ്ധവും അതിജീവനവും പ്രമേയമാക്കിയ സെര്‍ബിയന്‍ ചിത്രങ്ങളാണ് മേളയുടെ മുഖ്യ ആകര്‍ഷണം. ആഫ്രിക്കയില്‍ നിന്നും ബെല്‍ജിയത്തിലേക്കെത്തുന്ന അഭയാര്‍ത്ഥികളായ പെണ്‍കുട്ടിയുടെയും സഹോദരന്റെയും കഥ പറയുന്ന ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. 2022-ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഹംഗറിയന്‍ സംവിധായകന്‍ ബേലാ താറിനാണ്. മേളയില്‍…

Read More

അടുത്ത ഐഎഫ്എഫ്കെ ഈ വർഷം തന്നെ

തിരുവനന്തപുരം : ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഇക്കൊല്ലം തന്നെ നടക്കുമെന്ന് ഐഎഫ്‌എഫ്കെയുടെ ഇന്‍സ്റ്റഗ്രാം പേജിൽ ഔദ്യോഗികമായി അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് മേള നടക്കും. എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടാം ആഴ്‌ചയാണ് ഐഎഫ്‌എഫ്‌കെ നടക്കാറുണ്ടായിരുന്നത്. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി കാരണം മേള ഈ മാർച്ചിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

Read More

ചലച്ചിത്ര മേളയ്ക്ക് ഇന്ന് അവസാന ദിനം

തിരുവനന്തപുരം : എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം. വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപന ച‍ടങ്ങുകള്‍. സമാപന ചടങ്ങിൽ മുഖ്യാതിഥിയായി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി എത്തും. മന്ത്രി കെ. എന്‍ ബാലഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ സമാപന ചടങ്ങുകള്‍ ആരംഭിക്കും. എഴുത്തുകാരന്‍ ടി.പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് മേളയില്‍ സുവര്‍ണ്ണ ചകോരം നേടിയ…

Read More

ഐഎഫ്എഫ്കെ വേദിയിൽ അതിഥിയായി ഭാവന

തിരുവനന്തപുരം : 26 മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന എത്തി. ചടങ്ങിൽ സംവിധായാകൻ ഷാജി എൻ കരുൺ ഉപഹാരം നൽകി ഭാവനയെ സ്വീകരിച്ചു. പോരാട്ടത്തിന്റെ പെൺ പ്രതീകമാണ് നടി ഭാവന എന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. ബംഗ്ലാദേശ്, സിംഗപൂർ, ഖത്തർ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ രഹാന യാണ് ഉദ്ഘടന ചിത്രം. 15 തിയേറ്ററുകളിൽ ആയി 173 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. മാർച്ച്‌ 25 ന് മേള അവസാനിക്കും. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങ്…

Read More

കോവിഡ്-19 ; ഐഎഫ്എഫ്കെ മാറ്റിവച്ചു

ബെംഗളൂരു : 2022 ഫെബ്രുവരി 4 മുതൽ നടത്താനിരുന്ന 26-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മാറ്റിവച്ചു. സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ഐഎഫ്എഫ്കെ നടത്തുമെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും ഡിസംബറിൽ നടക്കുന്ന ഐഎഫ്എഫ്കെ , കൊവിഡ്-19 ഇന്ത്യയെ ആദ്യമായി ബാധിച്ചതിനാൽ 2020-ലാണ് ആദ്യമായി വൈകുന്നത്,. എന്നിരുന്നാലും, ഐഎഫ്എഫ്കെ -യുടെ സാധാരണ വലിയ പ്രേക്ഷകരെ പരിമിതപ്പെടുത്തി കേരളത്തിലെ നാല്…

Read More
Click Here to Follow Us