തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ഉള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Read MoreTag: thiruvananthapuram
ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ബിജെപി യിലേക്ക്?
ബിഗ് ബോസ് സീസൺ 4 ലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായ മത്സരാർത്ഥിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ ഫൈനലിൽ പോലും ഇടം നേടാൻ കഴിഞ്ഞില്ലെങ്കിലും പുറത്ത് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസ് സീസൺ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞെങ്കിലും ഈ ആരാധക പിന്തുണയ്‌ക്ക് യാതൊരു കോട്ടവും ഇതുവരെ വന്നിട്ടില്ല. ബിഗ് ബോസ് ഷോ കഴിഞ്ഞതോടെ തന്റെ സിനിമ മോഹവുമായി മുന്നോട്ട് പോകുകയാണ് റോബിൻ. തനിക്ക് നിരവധി സിനിമകളിൽ അവസരം ലഭിച്ചിട്ടുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. മാത്രമല്ല സ്വന്തമായി ഒരു സിനിമ…
Read Moreരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം
തിരുവനന്തപുരം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാകും. പ്രധാന വേദിയായ ടാഗോര്‍ തിയറ്ററടക്കം പതിനാല് തിയറ്ററുകളിലാണ് പ്രദര്‍ശനം. എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. എട്ട് ദിവസമാണ് മേള നടക്കുന്നത്. പതിനായിരം പ്രതിനിധികള്‍ മേളയുടെ ഭാഗമാകും. യുദ്ധവും അതിജീവനവും പ്രമേയമാക്കിയ സെര്‍ബിയന്‍ ചിത്രങ്ങളാണ് മേളയുടെ മുഖ്യ ആകര്‍ഷണം. ആഫ്രിക്കയില്‍ നിന്നും ബെല്‍ജിയത്തിലേക്കെത്തുന്ന അഭയാര്‍ത്ഥികളായ പെണ്‍കുട്ടിയുടെയും സഹോദരന്റെയും കഥ പറയുന്ന ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. 2022-ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഹംഗറിയന്‍ സംവിധായകന്‍ ബേലാ താറിനാണ്. മേളയില്‍…
Read Moreമംഗളൂരു – തിരുവനന്തപുരം ട്രെയിനുകൾ വേഗം വർദ്ധിപ്പിക്കാൻ സാധ്യത
മംഗളൂരു: മംഗളൂരു – തിരുവനന്തപുരം പാതയുള്ള ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 130/160 കിലോമീറ്റർ വരെ വർധിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ദക്ഷിണ ജനറൽ മാനേജർ ആർ.എൻ.സിങ്. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലക്കാട്, മംഗളൂരു ഡിവിഷനുകൾ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മംഗളൂരു ജങ്ക്ഷനിലെ ഫ്ലാറ്റ്ഫോം നിർമ്മാണം ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കും. അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കണം. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.…
Read Moreകെ. വാസുകി ഇനി ലേബർ കമ്മീഷണർ
തിരുവനന്തപുരം: ഡോ.കെ. വാസുകിയെ ലേബർ കമ്മീഷണറായി മാറ്റി നിയമിച്ചു. കെ.ബിജു ലാൻഡ് റവന്യൂ കമ്മീഷണറായി തുടരും. വിദ്യാഭ്യാസ അവധി കഴിഞ്ഞ് സർവീസിൽ തിരികെയെത്തിയ ഡോ.വാസുകിയെ കഴിഞ്ഞ ദിവസം ലാൻഡ് റവന്യൂ കമ്മീ ഷണറായി നിയമിച്ചിരുന്നു. അതേ സമയം ഈ നിയമനം സർക്കാർ ഉത്തരവ് ഇറങ്ങിയ ശേഷമാണ് വകുപ്പു മന്ത്രി കെ.രാജൻ അറിഞ്ഞത്. ഇതെ തുടർന്ന് പ്രധാന പദ്ധതികൾ പൂർത്തിയാകും വരെ നിലവിലെ റവന്യൂ കമ്മീഷണറായി കെ.ബിജുവിനെ തു ടറാൻ പിന്നെയും മന്ത്രി കെ. രാജൻ മുഖ്യമന്ത്രി യോട്ട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് വാസുകിയെ ലേബർ കമ്മീഷനറായി…
Read Moreമംഗളുരു ദേശീയ പാതയിൽ ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് 2 മരണം
തിരുവനന്തപുരം: തിരുവനന്തപുരം മംഗ്ളൂരു ദേശീയപാതയില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികര്‍ മരിച്ചു. ആറ്റിങ്ങല്‍ ഊരൂപൊയ്ക അഖില ഭവനില്‍ അനില്‍കുമാര്‍ ശാസ്തവട്ടം ചോതിയില്‍ രമ എന്നിവരാണ് മരിച്ചത്. മംഗലപുരത്ത് ദേശീയ പാതയില്‍ തോന്നയ്ക്കല്‍ എ ജെ കോളേജിന് സമീപത്ത് വെച്ചാണ് ആംബുലന്‍സ് ഇടിച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തിന് വര്‍ക്കലയില്‍ നിന്ന് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് സ്കൂട്ടറിലിടിച്ചത്.
Read Moreപിറന്നാൾ കേക്ക് മുറിച്ചപ്പോൾ കിട്ടിയത് ചത്ത പല്ലി
തിരുവനന്തപുരം: സുഹൃത്ത് പിറന്നാൾ സമ്മാനമായി നൽകിയ കേക്കിൽ ചത്ത പല്ലിയെ കണ്ടെത്തി. തിരുവനന്തപുരം മൺവിള കിഴക്കുംകര ഫലക്ക് വീട്ടിൽ ഷൈലയുടെ കൊച്ചുമകളുടെ പിറന്നാൾ സമ്മാനമായി കുടുംബ സുഹൃത്ത് വാങ്ങിയ റെഡ്‌വെൽവെറ്റ് കേക്കിലാണ് ചത്ത പല്ലിയെ കിട്ടിയത്. സെപ്റ്റംബർ 12ന് ഷൈലയുടെ കൊച്ചുമകൾ ആലിയയുടെ ഏഴാം പിറന്നാളായിരുന്നു. വൈകിട്ട് 7ന് അടുത്ത സുഹൃത്ത് പിറന്നാൾ സമ്മാനങ്ങളുടെ കൂടെ കേക്കും വാങ്ങിക്കൊണ്ടുവന്നു. പിറന്നാൾ കേക്ക് മുറിച്ച് ആദ്യ കഷണം കഴിക്കുമ്പോഴാണ് ചത്ത പല്ലിയെ കാണുന്നത്. ഈഞ്ചയ്ക്കലിലുള്ള ബേക്കറിയിൽ നിന്നാണ് കേക്ക് വാങ്ങിയത്. ഉടൻതന്നെ ബേക്കറിയിൽ വിളിച്ച് പരാതി…
Read Moreതിരുവനന്തപുരം- ബെംഗളൂരു ഗജരാജ എ സി സ്ലീപ്പർ വോൾവോ കോച്ച് സർവീസ് ആരംഭിച്ചു
തിരുവനന്തപുരം:കെ എസ് ആർ ടി സി – സ്വിഫ്റ്റിൻറെ എസി സ്ലീപ്പർ വോൾവോ ഗജരാജ സർവ്വീസ് ആരംഭിച്ചു. 40 പേർക്ക് കിടന്ന് യാത്ര ചെയ്യുവാൻ സാധിക്കുന്ന തരത്തിലാണ് ബസ് ഡിസൈൻ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് 5:33 പിഎമ്മിന് പുറപ്പെട്ട് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി ബെംഗളൂരുവിൽ രാവിലെ 7.25 ന് എത്തിച്ചേരുന്നു. തിരിച്ച് അന്നേ ദിവസം വൈകുന്നേരം 05:00 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.00 ന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം:…
Read Moreകർണാടക മുഖ്യമന്ത്രി പത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തി
തിരുവനന്തപുരം : ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തി. തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, ആൻഡമാൻ അഡ്മിറൽ ഡി.കെ.ജോഷി എന്നിവർ വൈകിട്ട് ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ് കുമാർ, മാനേജർ ബി.ശ്രീകുമാർ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. ബസവരാജ് ബൊമ്മൈ, തമിഴിസൈ സൗന്ദർരാജൻ എന്നിവർക്ക് ചെറിയ ഓണവില്ലും പദ്മനാഭ സ്വാമിയുടെ ചിത്രവും സമ്മാനമായി നൽകി.
Read Moreമംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ സ്ഫോടക വസ്‌തു എറിഞ്ഞു
കോഴിക്കോട് : ട്രെയിൻ കൊയിലാണ്ടി വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്‌തു കണ്ടെത്തി. സ്‌ഫോടക വസ്‌തു ട്രെയിനിന്റെ വാതിലിനടുത്ത് നിന്നിരുന്ന യാത്രക്കാരൻ കാലിൽ തട്ടി പുറത്തേക്ക് വീണു പൊട്ടിയതിനാൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. കഴിഞ്ഞ ദിവസം രാത്രി 10.32 ന് ആണ് സ്ഫോടകവസ്തു എറിഞ്ഞത്. സംഭവത്തിൽ പോലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Read More