ബസിൽ ഛർദ്ദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞു വച്ച് കഴുകിച്ചതായി ആരോപണം 

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദ്ദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിയതായി ആക്ഷേപം.

തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഡിപ്പോയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

നെയ്യാറ്റിൻകര ഡിപ്പോയിലെ ആർ എൻ സി 105 -ാം നമ്പർ ചെമ്പൂർ- വെള്ളറട ബസിലാണ് ഛർദ്ദിച്ചത്.

ഇതുകണ്ട് ഡ്രൈവർ ഇരുവരോടും കയർത്ത് സംസാരിച്ചു. ബസ് വെള്ളറട ഡിപ്പോയിൽ നിറുത്തിയപ്പോൾ ഇരുവരും ഇറങ്ങാൻ ശ്രമിക്കുമ്പോൾ ബസ് കഴികിയിട്ട് പോയാൽ മതി എന്ന് ഡ്രൈവർ പറയുകയായിരുന്നു.

  പേടിഎം ബാങ്ക് ഇനി ഓർമ്മ; ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;നിങ്ങളുടെ പണം സുരക്ഷിതമോ?

ഇതേത്തുടർന്ന് ഡിപ്പോയിലുണ്ടായിരുന്ന വാഷ്ബെയ്‌സിനിൽ നിന്ന് കപ്പിൽ വെള്ളമെടുത്ത് പെൺകുട്ടിയും സഹോദരിയും ചേർന്ന് ബസ് കഴുകി വൃത്തിയാക്കി.

ഇതിനുശേഷമാണ് പോകാൻ അനുവദിച്ചത്. ബസ് വൃത്തിയാക്കാൻ പ്രത്യേക ജീവനക്കാരുള്ളപ്പോഴാണ് യാത്രക്കാരായ രണ്ട് കുട്ടികളെക്കൊണ്ട് ബസ് കഴുകിച്ചത്.

ബസ് കഴുകേണ്ടിവന്ന കുട്ടിയുടെ അച്ഛനും കെ എസ് ആർ ടി സിയിലെ ഡ്രൈവറാണ്. സംഭവത്തെക്കുറിച്ച് പരാതി നൽകിയോ എന്ന് വ്യക്തമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യോഗാദിനത്തിൽ പത്തുലക്ഷം പേർ പങ്കെടുക്കും; 'നിത്യ യോഗ'യുമായി വിധാന സൗധ ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ
[masterslider id="10"]

Related posts