കേരളത്തിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസ് അടിച്ചു തകർത്തു;സംഭവം നടന്നത് ഇലക്ട്രോണിക് സിറ്റിക്ക് സമീപം.

ബെംഗളൂരു : നഗരത്തിൽ നിന്നും കേരളത്തിലെ കണിയാപുരത്തേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ ബസിന് നേരെ യുവാക്കളുടെ അക്രമണം. ചില്ലുകളും വൈപ്പറുകളും ഹെഡ് ലൈറ്റുകളും അക്രമികൾ തല്ലിത്തകർത്തു. രാത്രി 8.20 ഓടെ ഇലക്ടോണിക് സിറ്റി മേൽപ്പാലം കഴിഞ്ഞതിന് ശേഷമാണ് അക്രമണം ഉണ്ടായത്. സൈഡ് നൽകിയില്ല എന്നാരോപിച്ചാണ് ബൈക്കിൽ എത്തിയ യുവാക്കൾ ആക്രമണം അഴിച്ചു വിട്ടത്. രാത്രി 7 മണിക്ക് മൈസൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻ്റിൽ നിന്ന് യാത്രയാരംഭിച്ച ബസിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും അപകടത്തിൽ പരിക്കില്ല. KL 15 A,2397…

Read More

ബസിൽ ഛർദ്ദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞു വച്ച് കഴുകിച്ചതായി ആരോപണം 

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദ്ദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിയതായി ആക്ഷേപം. തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഡിപ്പോയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർ എൻ സി 105 -ാം നമ്പർ ചെമ്പൂർ- വെള്ളറട ബസിലാണ് ഛർദ്ദിച്ചത്. ഇതുകണ്ട് ഡ്രൈവർ ഇരുവരോടും കയർത്ത് സംസാരിച്ചു. ബസ് വെള്ളറട ഡിപ്പോയിൽ നിറുത്തിയപ്പോൾ ഇരുവരും ഇറങ്ങാൻ ശ്രമിക്കുമ്പോൾ ബസ് കഴികിയിട്ട് പോയാൽ മതി എന്ന് ഡ്രൈവർ പറയുകയായിരുന്നു. ഇതേത്തുടർന്ന് ഡിപ്പോയിലുണ്ടായിരുന്ന വാഷ്ബെയ്‌സിനിൽ നിന്ന് കപ്പിൽ വെള്ളമെടുത്ത് പെൺകുട്ടിയും സഹോദരിയും…

Read More

ഇനി ബിജെപിക്കൊപ്പം എന്ന് പ്രഖ്യാപിച്ച് ജെഡിഎസ്

ബെംഗളൂരു: ചർച്ചകൾക്കൊടുവിൽ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ജെഡിഎസ്. സംസ്ഥാനത്തെ ബിജെപിയുമായി ചേർന്ന് പ്രതിപക്ഷവുമായി പ്രവർത്തിക്കുമെന്ന് ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്ത് കിംഗ് മേക്കറായി അധികാരത്തിലെത്താമെന്ന പ്രതീക്ഷയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജെഡിഎസിനു കൈവശമുള്ള സീറ്റുകൾ പോലും നഷ്ടമായിരുന്നു.  224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയപ്പോൾ, ബിജെപിക്ക് 66, ജെഡിഎസിനു 19 എന്നിങ്ങനെയാണു ജയിക്കാനായത്. കോൺഗ്രസിന് സർക്കാരുണ്ടാക്കാൻ മികച്ച ഭൂരിപക്ഷം ലഭിച്ചതോടെ ജെഡിഎസിന്റെ സാധ്യത മങ്ങി. പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡിഎസും സംസ്ഥാന താൽപര്യം മുൻനിർത്തി സഭയുടെ അകത്തും പുറത്തും…

Read More

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

ബെംഗളൂരു:കർണാടക മലയാളി കോൺഗ്രസ് സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ആദരണീയ നേതാവും ആയ ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ആദർശത്തിന്റെ മുഖമുദ്രയായിരുന്ന ഉമ്മൻചാണ്ടി സാറിന്റെ നിര്യാണം ജനാധിപത്യ കേരളത്തോടൊപ്പം മറുനാടൻ മലയാളികൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. കർണാടക പ്രദേശ് കോൺഗ്രസ്സ് നേതാക്കളായ കെ സി അശോക്, ശ്രീനിവാസപ്പ…

Read More

നഗരത്തിലെ തെരുവ് നായ്ക്കളുടെ സർവേയ്ക്കായി ഡ്രോണുകൾ വിന്യസിച്ച് ബിബിഎംപി

ബെംഗളൂരു: രാജ്യത്തുടനീളമുള്ള ആദ്യ സംരംഭത്തിൽ, നഗരത്തിലെ തെരുവ് നായ്ക്കളെ കണ്ടെത്തുന്നതിനുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായി ബംഗളൂരു പൗരസമിതി ഡ്രോണുകൾ വിന്യസിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ് ടെക്‌നോളജി പാർക്ക് സ്റ്റാർട്ടപ്പായ വെയ്‌ഡിനുമായി പദ്ധതിക്ക് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ചേർന്നു. ബെംഗളൂരു തടാകങ്ങളിലും പരിസരങ്ങളിലും സ്വതന്ത്രമായി വിഹരിക്കുന്ന നായ്ക്കളുടെ എണ്ണം കണക്കാക്കാൻ പൈലറ്റ് പദ്ധതി സഹായിക്കുമെന്ന് ബിബിഎംപി പ്രസ്താവനയിൽ പറഞ്ഞു. നായ്ക്കളുടെ സർവേക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നത് ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് പൗരസമിതി ചേർത്തു. 11-ന് ആരംഭിച്ച…

Read More

2022 നെ അപേക്ഷിച്ച് ഈ വർഷം കർഷക ആത്മഹത്യകൾ കുറഞ്ഞതായി കൃഷി മന്ത്രി 

ബെംഗളൂരു: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കർഷക ആത്മഹത്യകൾ ഈ വർഷം കുറഞ്ഞതായി കൃഷിമന്ത്രി പറഞ്ഞു. 2022 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള 216 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന്  ശിവമോഗയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടിയായി പറഞ്ഞു. ഈ വർഷം അത് 96 ആണ്. “ഓരോ കർഷകന്റെയും ജീവൻ വിലപ്പെട്ടതാണ്. ആരും ആത്മഹത്യ ചെയ്യരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഈ വർഷം ഇത് വർധിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികൾ വിലയിരുത്തുന്നത്. അത് സത്യമല്ല.”

Read More

ലഹരി കലർന്ന ചോക്ലേറ്റുകളുടെ ഉറവിടം യുപി എന്ന് സൂചന 

ബെംഗളൂരു: നഗരത്തിൽ കാർസ്റ്റ്രീറ്റിലും ഫൽനീറിലും വിറ്റ ലഹരി കലർന്ന 100 കിലോ ചോക്ലേറ്റുകൾ പിടികൂടിയതിൽ രണ്ട് പെട്ടിക്കട ഉടമകൾ അറസ്റ്റിൽ. കാർ സ്ട്രീറ്റിലെ പെട്ടിക്കട ഉടമ മംഗളൂരു വി.ടി റോഡിലെ മനോഹർ ഷെട്ടി (47), ഫൽനിറിലെ കടയുടമ യു.പി സ്വദേശി ബച്ചൻ സോങ്കാർ (45) എന്നിവരുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തി. ഇരുവരേയും വ്യാഴാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. ആനന്ദ ചൂർണ, പവ്വർ മുനക്കവടി, ബാം ബാം മുനക്കവടി, മഹാശക്തി മുനക്ക എന്നിങ്ങനെ നാലിനം ചോക്കലേറ്റുകളാണ് പിടികൂടിയത്. എല്ലാറ്റിന്റേയും ലേബലുകൾ ഹിന്ദിയിലാണ്. ഇവക്ക് 53,500 രൂപ വില…

Read More

അവാർഡ് ലഭിച്ചതിനു പിന്നാലെ ആദ്യ പ്രതികരണവുമായി വിൻസി 

മലപ്പുറം: രേഖയിലെ കഥാപാത്രത്തിന് ഏതെങ്കിലും അവാർഡ് ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിൻസി അലോഷ്യസ്. ഇത് പറയുമ്പോൾ അഹങ്കാരമാണെന്നൊന്നും വിചാരിക്കരുതെന്നും ഒരു നടിയുടെ ആഗ്രഹമാണെന്ന് കരുതിയാൽ മതിയെന്നും വിൻസി പറഞ്ഞു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസിക്ക് പുരസ്കാരം ലഭിച്ചത്. രേഖ എന്നിലേക്ക് വരുന്നത് സംവിധായകൻ ജിതിൻ കനകം കാമിനി കലഹം, ഭീമന്റെ വഴി തുടങ്ങിയ സിനിമകൾ കണ്ടാണ്. സത്യം പറഞ്ഞാൽ, ഇത് വേറൊരു നടിക്കുവെച്ച റോളായിരുന്നു. ആ നടി ഒ.കെ പറയാതിരിക്കുന്നതോടെ എന്നിലേക്ക് വരികയായിരുന്നു. ഒടുവിൽ…

Read More

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്

തിരുവനന്തപുരം :അൻപത്തിമൂന്നാം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. രേഖ എന്ന ചിത്രമാണ് വിൻസിയെ മികച്ച നടിയാക്കിയത്. മികച്ച ചിത്രം ന്നാ താൻ കേസ് കൊട് . ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബൻ പ്രത്യേക ജൂറി പരാമർശം നേടി.  പുരസ്കാര ജേതാക്കൾ പ്രത്യേക ജൂറി പരാമർശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്ബ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും) മികച്ച കുട്ടികളുടെ ചിത്രം- പല്ലോട്ടി 90…

Read More

വിനായകനെതിരെ കേസ് വേണ്ടെന്ന് ചാണ്ടി ഉമ്മൻ 

കോട്ടയം: വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്താണെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.  അതേസമയം, വിനാകയെനതിരെ ചലച്ചിത്ര മേഖലയിൽ നിന്ന് വിമർശനം ശക്തമാവുകയാണ്. നടൻ വിനായകൻ മലയാള സിനിമയ്ക്കും കേരളത്തിനും അപമാനം ആണെന്ന് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി സുശീലൻ പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നടൻ അധിക്ഷേപിച്ചതിനെ തുടർന്നാണ് ഷിബുവിൻറെ…

Read More
Click Here to Follow Us