ഉമ്മൻ ചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ല… തുറന്ന് പറഞ്ഞ് വിനായകൻ 

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ നടൻ വിനായകനെ കൊച്ചി സിറ്റി പോലീസ് ചോദ്യം ചെയ്തു. നടന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ചോദ്യം ചെയ്തതിൽ താൻ ഫെയ്സ് ബുക്ക് ലൈവ് ചെയ്ത കാര്യം സമ്മതിച്ചതായി വിനായകൻ പറഞ്ഞു. എന്നാൽ ഇത് ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ല പ്രകോപനം കൊണ്ടാണെന്നും മൊഴി നൽകി. തന്റെ വീട് ആക്രമിച്ചെന്ന പരാതി വിനായകൻ പോലീസിനെ അറിയിച്ചു. തനിക്കെതിരെ കേസെടുക്കണമെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം അറിയിച്ചതിനു പിന്നാലെയാണ് തീരുമാനമെന്നും വിനായകൻ പറഞ്ഞു. കലൂരിലെ വീട്ടിലായിരുന്നു…

Read More

വിനായകനെതിരെ കേസ് വേണ്ടെന്ന് ചാണ്ടി ഉമ്മൻ 

കോട്ടയം: വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്താണെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.  അതേസമയം, വിനാകയെനതിരെ ചലച്ചിത്ര മേഖലയിൽ നിന്ന് വിമർശനം ശക്തമാവുകയാണ്. നടൻ വിനായകൻ മലയാള സിനിമയ്ക്കും കേരളത്തിനും അപമാനം ആണെന്ന് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി സുശീലൻ പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നടൻ അധിക്ഷേപിച്ചതിനെ തുടർന്നാണ് ഷിബുവിൻറെ…

Read More

‘ഉമ്മൻചാണ്ടി ചത്തു പോയി, അതിന് ഞങ്ങൾ എന്ത് ചെയ്യണം’ അധിക്ഷേപിച്ച് നടൻ വിനായകൻ ; നടനെതിരെ പരാതി 

കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകന്റെ ലൈവ്. ‘ആരാണ് ഈ ഉമ്മൻചാണ്ടി, ഉമ്മൻചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന് എന്നും വിനായകൻ വിഡിയോയിൽ പറയുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. അതിനകം വ്യാപകമായി തന്നെ വി​ഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ടിരുന്നു.…

Read More
Click Here to Follow Us