കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ മദ്യപിച്ചെത്തിയ മെക്കാനിക്കൽ എഞ്ചിനീയർ യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചു

ബെംഗളൂരു: ബസില്‍ യാത്രക്കാരിയുടെ സീറ്റില്‍ മദ്യലഹരിയില്‍ യുവാവ് മൂത്രമൊഴിച്ചു. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്‌ആര്‍ടിസി) ബസില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. 32കാരനായ യുവാവാണ് യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചത്. ഹുബ്ബള്ളിക്ക് സമീപത്തുവെച്ചാണ് നോണ്‍ എസി സ്ലീപ്പര്‍ ബസിലെ യാത്രക്കാരന്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.വിജയപുരയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎ-19 എഫ്-3554 രജിസ്‌ട്രേഷനുള്ള ബസിലാണ് സംഭവം.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

ഹുബ്ബള്ളിക്ക് അടുത്തുള്ള കിരേസൂരിലെ ഒരു ഹോട്ടലിന് മുന്നില്‍ ഭക്ഷണം കഴിക്കാനായി നിര്‍ത്തിയപ്പോഴാണ് യുവാവ് വനിതാ യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചത്.യുവതി ബഹളംവെച്ചത് കേട്ട് ഓടിയെത്തിയ ബസ് ജീവനക്കാരും മറ്റ് യാത്രികരും ചേര്‍ന്ന് യുവാവിനെ തടഞ്ഞുവെച്ചു.

എന്നാല്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ ഇവരെ കൈയ്യേറ്റം ചെയ്യാനും അസഭ്യം പറയാനും ശ്രമിച്ചു. അതേസമയം സംഭവത്തില്‍ പരാതി നല്‍കാന്‍ യുവതി വിസമ്മതിച്ചതോടെ ബസ് യാത്ര തുടരുകയായിരുന്നു.കഴിഞ്ഞ വര്‍ഷം നവംബര്‍ 26 ന് ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ബിസിനസ് ക്ലാസ് യാത്രക്കാരന്‍ സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts