മണ്ഡ്യയിലെ വിവിധ സ്ഥലങ്ങളിൽ മൃതദേഹത്തിന്റെ കഷണങ്ങൾ കണ്ടെത്തി

ബെംഗളൂരു: മണ്ഡ്യ പോലീസിന് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ അഞ്ചിടങ്ങളിലായി മൃതദേഹത്തിന്റെ അരിഞ്ഞ കഷ്ണങ്ങൾ കണ്ടെത്തി. 30 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മൃതദേഹം വെട്ടിമുറിച്ച് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

മണ്ഡ്യ താലൂക്കിലെ ഹൂഡഘട്ടയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കനാലിന് സമീപമാണ് ശരീരത്തിന്റെ ഒരു ഭാഗവും ഇടുപ്പിന് താഴെ മുതൽ കാൽമുട്ട് വരെ കണ്ടെത്തിയത്. ദനായകനപുര ഗ്രാമത്തിന് സമീപം മൂന്ന് സ്ഥലങ്ങളിൽ നിന്ന് മൃതദേഹത്തിന്റെ മറ്റ്‌ അറ്റുപോയ ഭാഗങ്ങളും പോലീസ്  കണ്ടെത്തി.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

കൂടാതെ കൈയുടെ ഒരു ഭാഗം ഒരിടത്തും മറ്റൊരു കൈയും കാലും മറ്റൊരിടത്തും കണ്ടെത്തി. ശിവര-ബെസാഗരഹള്ളി മെയിൻ റോഡിലെ കനാലിന് സമീപം ഒരു കാൽ കൂടി കണ്ടെത്തി. കോപ്പയ്ക്ക് സമീപമാണ് തല കണ്ടെത്തിയത്. മരിച്ചയാളുടെ ഇടതു കൈയിൽ ‘കാവ്യ രഘു’ എന്നും വലതു കൈയിൽ ‘മഞ്ജ-മഞ്ജാക്ഷി’ എന്നും പച്ചകുത്തിയ നിലയിലാണ്. കേരഗോഡ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്
[masterslider id="10"]

Related posts