കേരളത്തെ തകര്‍ക്കാനാകില്ല; യുഎഇ നല്‍കിയ പിന്തുണയ്ക്ക് നന്ദി: മുഖ്യമന്ത്രി

ദുബായ്: പ്രളയ ദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തെ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അബുദാബി ഇന്ത്യന്‍ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍ററിന്‍റെയും ലോക കേരളസഭയുടെയും ആഭിമുഖ്യത്തിലുള്ള സമ്മേളനത്തില്‍ സംസാരിക്കവെയാണ് കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി എല്ലാ പ്രവാസി മലയാളികളും ഒന്നിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.

നാടിനൊപ്പം നില്‍ക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാനാവില്ലെന്നും. പ്രളയക്കെടുതി അനുഭവിച്ച കേരളത്തിനു യുഎഇ ഭരണാധികാരികള്‍ നല്‍കിയ പിന്തുണക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളികളുടെ ഒത്തൊരുമയിലൂടെ കേരളം പുനര്‍നിര്‍മ്മിക്കാന്‍ ആകുമെന്നും അതിന് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നുമുള്ള യുഎഇ ക്യാബിനറ്റ് സഹിഷ്ണുത കാര്യവകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍റെ വാക്കുകള്‍ ഏറെ സന്തോഷകരമണെന്നും, യുഎഇയുടെ വളര്‍ച്ചയില്‍ മലയാളികളുടെ പങ്ക് വലുതാണെന്നും കേരള ജനത ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തില്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് ഒട്ടേറെ സഹായ വാഗ്ദാനങ്ങളും പ്രവാസിമലയാളികള്‍ ചടങ്ങില്‍ നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
[masterslider id="10"]

Related posts