കയ്യെത്തുംദൂരത്തു വീണ്ടും ജയം കൈവിട്ട് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ജയിക്കുമെന്ന് തോന്നിച്ച മല്‍സരത്തില്‍ അവസാന ആറു മിനിറ്റിനിടെ വഴങ്ങിയ ഗോളില്‍ ഡല്‍ഹി ഡൈനാമോസുമായി മഞ്ഞപ്പട 1-1ന്റെ സമനില കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു. മുംബൈ സിറ്റിക്കെതിരായ തൊട്ടുമുമ്പത്തെ കളിയുടെ തനിയാവര്‍ത്തനം കൂടിയായിരുന്നു ഇത്. അന്നും അവസാന മിനിറ്റുകിലാണ് ലീഡ് കൈവിട്ട് ബ്ലാസ്റ്റേഴ്‌സ് സമനില സമ്മതിച്ചത്. ഗോള്‍രഹിതമായ ഒന്നാം പകുതിക്കു ശേഷം 48ാം മിനിറ്റില്‍ മലയാളി താരം സികെ വിനീതിലൂടെയാണ് മഞ്ഞപ്പട അക്കൗണ്ട് തുറക്കുന്നത്. സീസണില്‍ താരത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. ഈ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0ന്റെ ജയം നേടുമെന്ന് ഉറപ്പിച്ചിരിക്കെയാണ് 84ാം മിനിറ്റില്‍ ഡല്‍ഹിയുടെ സമനില ഗോള്‍…

Read More

ശബ്ദം കേട്ട് പ്രണയിച്ചു; ഒടുവില്‍ നേരിട്ട് കണ്ടപ്പോള്‍!

ആസ്സാം: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല എന്നൊക്കെ പറയുമ്പോലെയാണ് ചിലരുടെ പ്രായവും ശബ്ദവും. പ്രായം എത്ര കൂടിയാലും കൗമാരപ്രായത്തിലാണോ എന്ന് തോന്നിപ്പിക്കുന്ന ശബ്ദം സ്വന്തമായുള്ള വ്യക്തികളുണ്ട്. അത്തരമൊരു ശബ്ദത്തെ പ്രണയിച്ച് കുരുക്കിലകപ്പെട്ടിരിക്കുകയാണ് ആസ്സാം സ്വദേശിയായ പതിനഞ്ചുകാരൻ. മൊബൈലിൽ തെറ്റി വിളിച്ച നമ്പറിന്‍റെ അങ്ങേയറ്റത്ത് നിന്ന് മധുരമുള്ളൊരു ശബ്ദം കേട്ടപ്പോൾ ഒന്നും ആലോചിക്കുകയോ ചോദിക്കുകയോ ചെയ്യാതെ പ്രണയിച്ചു തുടങ്ങി. എല്ലാ ദിവസവും സംസാരിക്കും. വിളികളുടെ എണ്ണം ദിവസം ചെല്ലുന്തോറും കൂടിക്കൂടി വന്നു. ഒരുമാസം പിന്നിട്ടപ്പോഴേയ്ക്കും പ്രണയം അതിന്‍റെ മൂർദ്ധന്യാവസ്ഥയിലെത്തി. ഒന്ന് കാണാൻ ധൃതിയായി രണ്ടാൾക്കും. എന്നാല്‍…

Read More

വീഡിയോ: അവഞ്ചേഴ്‌സിനെയും തകര്‍ത്ത് വിജയ്‌യുടെ സര്‍ക്കാര്‍!

ചെന്നൈ: ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ഇളയ ദളപതി വിജയ്‍‍‍‍‍‍‍‍‍‍‍‍‍‍‍യുടെ സര്‍ക്കാര്‍ ടീസർ. അവഞ്ചേഴ്‌സ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്‌സ് വെറും നാല് മണിക്കൂറുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം  ഒരുകോടിയോളം പേരാണ് വീഡിയോ കണ്ടത്. ഇതോടെ, ഏറ്റവും വേഗത്തില്‍ പത്ത് ലക്ഷം ലൈക്‌സ് നേടുന്ന ലോകത്തിലെ ആദ്യ സിനിമാ ടീസറായി മാറി സര്‍ക്കാര്‍. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ട്രെയിലറിന് 3.3 മില്യണ്‍ ലൈക്ക്സും സര്‍ക്കാറിന്‍റെ ടീസറിന് 1.1 മില്യണ്‍ ലൈക്ക്സുമാണ് നിലവിലുള്ളത്. പതിമൂന്ന് ലക്ഷം…

Read More

മലകയറാൻ ഒരു യുവതി കൂടി; ദളിത് ഫെഡറേഷൻ പ്രസിഡന്റ് മഞ്ജുവിന് പോലീസ് സംരക്ഷണം നൽകും.

പമ്പ: ശബരിമല ദർശനം നടത്താൻ ആഗ്രഹം അറിയിച്ച് എത്തിയ മുപ്പത്തിയെട്ടുകാരിയായ യുവതിക്ക് സുരക്ഷ ഒരുക്കാൻ പൊലീസ് തീരുമാനിച്ചു. വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചു. പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മലകയറണം എന്ന തീരുമാനത്തിൽ മഞ്ജു ഉറച്ചുനിൽക്കുകയായിരുന്നു. താൻ വ്രതം എടുത്തുവന്ന വിശ്വാസിയാണെന്നും സന്നിധാനത്ത് എത്തി അയ്യപ്പദർശനം നടത്തണമെന്നും മഞ്ജു ആവർത്തിച്ചു. അതോടെ സുരക്ഷ ഒരുക്കുകയല്ലാതെ പൊലീസിന് മറ്റ് മാർഗ്ഗമില്ലാതെയായി. ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയാണ്. 100 പേരടങ്ങുന്ന സംഘം ആണ്…

Read More

മതാചാരങ്ങളിൽ ഇടപെടുന്നതിൽ നിന്ന് കോടതികൾ മാറി നിൽക്കുന്നതാണ് നല്ലത്: മദ്രാസ്‌ ഹൈക്കോടതി

ചെന്നൈ: മതാചാരങ്ങളിൽ ഇടപെടുന്നതിൽ നിന്ന് കോടതികൾ മാറി നിൽക്കുന്നതാണ് നല്ലതെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. മയിലാപൂർ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യർ ചുമതലയേൽക്കുന്നത് ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് കോടതി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ലക്ഷക്കണക്കിന് ഭക്തർ കാത്തിരിക്കുന്ന ചടങ്ങ് എങ്ങനെയാണ് തടയുകയെന്ന് ജസ്റ്റിസുമാരായ വി.പാർഥിപൻ, കൃഷ്ണൻ രാമസാമി എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു.  ശ്രീരംഗ മഠത്തിന്‍റെ പന്ത്രണ്ടാമത് മഠാധിപതിയാകുന്ന യമുനാചാര്യരുടെ പട്ടാഭിഷേകം ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മഠ വിശ്വാസിയായ എസ്.വെങ്കടവരദനാണ് കോടതിയെ സമീപിച്ചത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെങ്കിലും നാളെയും മറ്റന്നാളുമായി നടക്കുന്ന പട്ടാഭിഷേക ചടങ്ങുകൾ സ്റ്റേ…

Read More

താന്‍ ജനിച്ച ഗര്‍ഭപാത്രത്തില്‍ നിന്നും തനിയ്ക്കൊരു കുഞ്ഞ്!

പൂനെ: അമ്മയുടെ ഗര്‍ഭപാത്രം സ്വീകരിച്ച് ഗര്‍ഭിണിയായ മകള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഗുജറാത്ത് വഡോദര സ്വദേശിയായ മീനാക്ഷി എന്ന ഇരുപത്തിയേഴുകാരിയാണ് താന്‍ ജനിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ കുഞ്ഞിന് ജന്മം നല്‍കിയത്. പൂനെയിലെ ഗാലക്‌സി ഹോസ്പിറ്റലിലാണ് മീനാക്ഷി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഏഷ്യയില്‍ ആദ്യത്തെയും ലോകത്തില്‍ പന്ത്രണ്ടാമത്തെയും സംഭവമാണിത്. സ്വീഡനില്‍ ഇത്തരത്തില്‍ ഒമ്പത് ട്രാന്‍സ്പ്ലാന്‍റേഷനുകളും യുഎസില്‍ രണ്ടെണ്ണവുമാണ് നടന്നിട്ടുള്ളത്. ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് ഗര്‍ഭപാത്രത്തിന് തകരാറുണ്ടായ മീനാക്ഷിയ്ക്ക് കുഞ്ഞുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇത് അറിഞ്ഞതോടെയാണ് മീനാക്ഷി അമ്മയുടെ ഗര്‍ഭപാത്രം സ്വീകരിച്ചത്. ഗര്‍ഭപാത്രം മാറ്റിവയ്ക്കള്‍ ശസ്ത്രക്രിയക്ക് ശേഷം…

Read More

അമൃത്‍സർ ട്രെയിൻ അപകടം: മരിച്ചവരില്‍ രാവണ വേഷം കെട്ടിയയാളും

അമൃത്സര്‍: ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി മരിച്ചവരില്‍ രാവണ വേഷം കെട്ടിയയാളും. ദല്‍ബീര്‍ സിംഗ് എന്നയാളായിരുന്നു രാവണന്‍റെ വേഷം കെട്ടിയത്. രാവണന്‍റെ കോലം കത്തിക്കുന്ന ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. ദല്‍ബീറിന്‍റെ മരണത്തോടെ അനാഥരായത് പ്രായമായ അമ്മയും ഭാര്യയും പിന്നെ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞുമാണ്. ദല്‍ബീറിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി സഹായിക്കണമെന്ന് അമ്മ അപേക്ഷിച്ചു. ‘എന്‍റെ മരുമകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി സഹായിക്കണം. അവര്‍ക്ക് 8 മാസം പ്രായമുള്ള കുഞ്ഞുണ്ടെന്നും അപകടത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്നും ദല്‍ബീറിന്‍റെ അമ്മ…

Read More

ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങളറിയാത്ത സവിശേഷതകളും!

ഇൻസ്റ്റാഗ്രാമിന്റെ മിക്ക സവിശേഷതകളും ഇന്നും പലരും ശ്രദ്ധിച്ചിട്ടില്ല എന്നത് ഒരു വിശ്വസിക്കാനാവാത്ത ഒരു സത്യമാണ്. ഇതില്‍ ഒന്ന് ഷോപ്പിങ് ഇന്‍ സ്റ്റോറിസ് ഫീച്ചറാണ്, ബ്രാന്‍ഡുകള്‍ അവയുടെ സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഓരോ ഉല്‍പ്പന്നത്തിനും വിലയും വിവര സ്റ്റിക്കറുകളും ചേര്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചറാണിത്. ഉപയോക്താക്കള്‍ ഏതെങ്കിലും ഉല്‍പ്പന്നത്തെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുന്നെങ്കില്‍, അവര്‍ക്ക് ഇത്തരം പ്രത്യേക സ്റ്റിക്കറുകളില്‍ ടാപ്പുചെയ്യാനാകും. നെയിം ടാഗ് എന്ന മറ്റൊരു സവിശേഷത ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിലുണ്ട്. ഇതിലൂടെ സുഹൃത്തുക്കളെ വളരെ പെട്ടെന്ന് കണ്ടെത്തെനായി ആര്‍ക്കും കഴിയും. ഷോപ്പിംഗ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലുളള ഒരു സംവിധാനമാണ്. ജിഫ് ഫീച്ചറാണ്…

Read More

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പറുകൾ റദ്ദാകില്ല

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പറുകൾ റദ്ദാകില്ലെന്ന് ആധാർ അതോറിറ്റിയും (യു.ഐ.ഡി.എ.ഐ.) ടെലികോം വകുപ്പും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ നൽകി ഉപയോക്താക്കൾക്ക് ആധാർ വേണമെങ്കിൽ വിച്ഛേദിക്കാം. ആധാർ ഇ-കെ.വൈ.സി. ഉപയോഗിച്ച് എടുത്ത 50 കോടി കണക്‌ഷനുകൾ റദ്ദാകുമെന്ന വാർത്ത ശരിയല്ലെന്നും അധികൃതര്‍ അറിയിച്ചു. ആധാർ ഇ-കെ.വൈ.സി. ഉപയോഗിച്ച് നൽകിയ മൊബൈൽ നമ്പറുകൾ റദ്ദാക്കണമെന്ന് വിധിയിൽ ഒരിടത്തും പറയുന്നില്ല. അതിനാൽ ഇക്കാര്യത്തിൽ ആശങ്കവേണ്ട. നിലവിലുള്ള നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാർ വിച്ഛേദിക്കണമെന്ന് ആഗ്രഹിക്കുന്നവർ സേവനദാതാക്കളെ സമീപിച്ച് അപേക്ഷ നൽകിയാൽ മതി. ആധാറിനുപകരമായി…

Read More

പത്തു ദിനങ്ങള്‍ക്ക്‌ ശേഷം മൈസുരു ദസറക്ക് വര്‍ണശഭളമായ പരിസമാപ്തി.

മൈസൂരു: രാജകീയ പ്രൗഢിയുടെ പത്തുദിനങ്ങൾ പൂർത്തിയാക്കി മൈസൂരു ദസറയ്ക്ക് (നാട ഹബ്ബ) പരിസമാപ്തി. മഹിഷാസുരന്റെ നാടിന്റെ ഗാംഭീര്യം തെളിയിച്ച് കൊട്ടാരനഗരിയിലെ വീഥിയിൽ ഗജവീരൻമാർ അണിനിരന്ന ജംബോ സവാരി ആയിരങ്ങൾക്കു കാഴ്ചയുടെ വിരുന്നാണ് നൽകിയത്. അമ്പാരി ആനയായ അർജുനയുടെ പുറത്തു സ്ഥാപിച്ച പല്ലക്കിൽ 750 കിലോ വരുന്ന സുവർണ ഹൗഡ സ്ഥാപിച്ച് ചാമുണ്ഡിദേവിയുടെ സ്വർണവിഗ്രഹം പ്രതിഷ്ഠിച്ചതോടെ ജംബോ സവാരിക്കു തുടക്കം കുറിച്ചു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഭാര്യ അനിത കുമാരസ്വാമിയും ചേർന്നു പുഷ്പവൃഷ്ടി നടത്തി. 21 ആചാര പീരങ്കിവെടികളും ഉയർന്നതോടെ അംബാവിലാസ് കൊട്ടാരം മുതൽ ബന്നിമണ്ഡപം വരെയുള്ള…

Read More
Click Here to Follow Us