വീഡിയോ: അവഞ്ചേഴ്‌സിനെയും തകര്‍ത്ത് വിജയ്‌യുടെ സര്‍ക്കാര്‍!

ചെന്നൈ: ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ഇളയ ദളപതി വിജയ്‍‍‍‍‍‍‍‍‍‍‍‍‍‍‍യുടെ സര്‍ക്കാര്‍ ടീസർ.

അവഞ്ചേഴ്‌സ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്‌സ് വെറും നാല് മണിക്കൂറുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്.

ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം  ഒരുകോടിയോളം പേരാണ് വീഡിയോ കണ്ടത്. ഇതോടെ, ഏറ്റവും വേഗത്തില്‍ പത്ത് ലക്ഷം ലൈക്‌സ് നേടുന്ന ലോകത്തിലെ ആദ്യ സിനിമാ ടീസറായി മാറി സര്‍ക്കാര്‍.

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ട്രെയിലറിന് 3.3 മില്യണ്‍ ലൈക്ക്സും സര്‍ക്കാറിന്‍റെ ടീസറിന് 1.1 മില്യണ്‍ ലൈക്ക്സുമാണ് നിലവിലുള്ളത്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

പതിമൂന്ന് ലക്ഷം ലൈക്‌സുമായി വിജയ്‌യുടെ തന്നെ മെര്‍സലാണ് രണ്ടാമത്. 12 ലക്ഷം ലൈക്‌സ് നേടിയ ആമിര്‍ ഖാന്‍റെ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ആണ് ഇതില്‍ മൂന്നാം സ്ഥാനത്ത്.

വിജയ്‌യുടെ സ്‌റ്റൈലിഷ് ഗെറ്റപ്പും മാസ് രംഗങ്ങളും തന്നെയാണ് ടീസറിന്‍റെ ആകര്‍ഷണം. പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന സിനിമയില്‍ വിജയ്‌യുടെ രാഷ്ട്രീയ നിലപാടുകളും ഉള്‍ക്കൊള്ളിക്കുമെന്നത് ടീസറില്‍ നിന്ന് തന്നെ വ്യക്തമാണ്.

സര്‍ക്കാരില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ പോലൊരു കഥാപാത്രമായിരിക്കും വിജയ്‌യുടെതെന്നും, കഥാപാത്രത്തിന്‍റെ പേര് സുന്ദര്‍ എന്ന് തന്നെയാണെന്നും സംവിധായകന്‍ മുരുകദോസ് വ്യക്തമാക്കി.

കോര്‍പറേറ്റ് മോണ്‍സ്റ്റര്‍ എന്നാണ് വിജയ്‌യുടെ കഥാപാത്രത്തെ ടീസറില്‍ പരിചയപ്പെടുത്തുന്നത്.കീർത്തി സുരേഷ് നായികയായെത്തുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!

ഇവരെ കൂടാതെ, വില്ലനായി രാധാ രവിയും, മറ്റ് കഥാപാത്രങ്ങളായി യോഗി ബാബു, പ്രേംകുമാര്‍,പാല കറുപ്പയ്യ തുടങ്ങിയവരും വേഷമിടുന്നു.

സണ്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എ.ആർ റഹ്‍‍‍‍‍‍‍‍‍‍‍മാനാണ്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts