നിയമസഭയില്‍ വെച്ച് തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തി ബിഎസ് യെദിയൂരപ്പ

ബെംഗളൂരു: നിയമസഭയിലേക്ക് ഇനി തിരിച്ചു വരില്ലാ എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ. ബജറ്റ് അവതരണത്തിനിടയില്‍ കര്‍ണാടക നിയമസഭയില്‍ വെച്ച് നടത്തിയ തന്റെ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലാ എന്ന് യെദിയൂരപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തന്റെ മകന്‍ വിജയേന്ദ്ര ഇനി ശിവമോഗ ജില്ലയിലെ ശിക്കാരിപ്പൂര മണ്ഡലത്തെ നയിക്കുമെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.’ഇത് എന്റെ അവസാനത്തെ പ്രസംഗമാണ്. ഈ ബജറ്റ് അവതരണത്തിന് ശേഷം ഇനി ഈ വീട്ടിലേക്ക് ഞാന്‍ ഒരിക്കലും തിരിച്ചു വരില്ല. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ഞാന്‍…

Read More

ഗോവ പുറത്ത്; ഒഡീഷ അകത്ത്; മൂന്നാം സ്ഥാനത്തേക്ക് കയറി ബെംഗളൂരു എഫ് സി.

ബെംഗളൂരു : ഇന്ന് നഗരത്തിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന ബെംഗളൂരു എഫ് സി – ഗോവ എഫ് സി മൽസരത്തിൽ ആതിഥേയർക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഗോവയെ ബെംഗളൂരു തോൽപ്പിച്ചത്. ആദ്യ ഗോൾ അടിച്ചത് ബെംഗളൂരു ആണെങ്കിലും ഒരു ഗോൾ തിരിച്ചടിച്ച് ആദ്യ പകുതിക്ക് പിരിയുമ്പോൾ മൽസരം സമനിലയിൽ ആയിരുന്നു. രണ്ടാം പകുതിയിൽ ആതിഥേയർ 2 ഗോൾ കൂടി ചേർത്ത് വിജയം ഉറപ്പിച്ചു. ഈ മൽസരത്തിലെ തോൽവിയോടെ എഫ് സി ഗോവ തുടർച്ചയായ മൂന്നാം പ്രാവശ്യവും പ്ലേ ഓഫ്…

Read More

സിഗരറ്റ് വാങ്ങി നൽകിയില്ല; യുവാവിനെ കുത്തിക്കൊന്നു

ചെന്നൈ: സിഗരറ്റ് വാങ്ങി നൽകാൻ പറഞ്ഞത് നിരസിച്ചതിനെത്തുടർന്ന് എന്നൂരിലെ പലചരക്കു കടയ്ക്കുമുന്നിട്ട് യുവാവിനെ കുത്തിക്കൊന്നു. കാശിമേട് സ്വദേശിയായ പ്രവീണാണ് (29) മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ ചെന്നൈ പോലീസ് അറസ്റ്റുചെയ്തു. സ്വകാര്യസ്ഥാപനത്തിൽ ജോലിനോക്കുന്ന പ്രവീൺ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം രാത്രി അമ്മയുടെ അടുത്തുപോയി തിരിച്ചുവരുമ്പോൾ എന്നൂരിലെ കടയിൽ വീട്ടുസാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോഴാണ് അക്രമമുണ്ടായത്. മദ്യലഹരിയിലായിരുന്ന മുജിത്തും നസീറുള്ളയും പ്രവീണിനോട് സിഗരറ്റ് വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രവീൺ അതിനു തയ്യാറായില്ല. സിഗരറ്റ് വാങ്ങാൻ പണമില്ലെന്നു പറഞ്ഞപ്പോൾ അവർ പ്രവീണിന്റെ പഴ്‌സ് തട്ടിപ്പറിച്ചു. ചെറുക്കാൻ…

Read More

ഐ.എ.എസ് – ഐ.പി.എസ് പോര്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രോഹിണി

ബെംഗളൂരു: കര്‍ണാടകയെ ഞെട്ടിച്ച ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥമാര്‍ തമ്മിലുള്ള പോര് നിയമനടപടികളിലേക്ക്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കിയ ഡി. രൂപക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് രോഹിണി സിന്ദൂരി. താന്‍ നേരിട്ട അപമാനത്തിനും മാനസിക പ്രയാസത്തിനും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും, നിരുപാധികമായി മാപ്പ് എഴുതി നല്‍കണമെന്നും രോഹിണി വ്യക്തമാക്കി. ഇത് സംബന്ധിച്ച വക്കീല്‍ നോട്ടീസ് രോഹിണി രൂപയ്ക്ക് അയച്ചു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണിയുടെ രഹസ്യ ചിത്രങ്ങള്‍ രൂപ പുറത്തുവിട്ടിരുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ രോഹിണി അവര്‍ക്ക് അയച്ച്‌ കൊടുത്ത ചിത്രങ്ങളാണിതെന്ന് പറഞ്ഞായിരുന്നു രൂപ…

Read More

കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ മദ്യപിച്ചെത്തിയ മെക്കാനിക്കൽ എഞ്ചിനീയർ യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചു

ബെംഗളൂരു: ബസില്‍ യാത്രക്കാരിയുടെ സീറ്റില്‍ മദ്യലഹരിയില്‍ യുവാവ് മൂത്രമൊഴിച്ചു. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്‌ആര്‍ടിസി) ബസില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. 32കാരനായ യുവാവാണ് യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചത്. ഹുബ്ബള്ളിക്ക് സമീപത്തുവെച്ചാണ് നോണ്‍ എസി സ്ലീപ്പര്‍ ബസിലെ യാത്രക്കാരന്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.വിജയപുരയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎ-19 എഫ്-3554 രജിസ്‌ട്രേഷനുള്ള ബസിലാണ് സംഭവം. ഹുബ്ബള്ളിക്ക് അടുത്തുള്ള കിരേസൂരിലെ ഒരു ഹോട്ടലിന് മുന്നില്‍ ഭക്ഷണം കഴിക്കാനായി നിര്‍ത്തിയപ്പോഴാണ് യുവാവ് വനിതാ യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചത്.യുവതി ബഹളംവെച്ചത് കേട്ട് ഓടിയെത്തിയ ബസ്…

Read More

മണ്ഡ്യയിലെ വിവിധ സ്ഥലങ്ങളിൽ മൃതദേഹത്തിന്റെ കഷണങ്ങൾ കണ്ടെത്തി

ബെംഗളൂരു: മണ്ഡ്യ പോലീസിന് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ അഞ്ചിടങ്ങളിലായി മൃതദേഹത്തിന്റെ അരിഞ്ഞ കഷ്ണങ്ങൾ കണ്ടെത്തി. 30 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മൃതദേഹം വെട്ടിമുറിച്ച് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മണ്ഡ്യ താലൂക്കിലെ ഹൂഡഘട്ടയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കനാലിന് സമീപമാണ് ശരീരത്തിന്റെ ഒരു ഭാഗവും ഇടുപ്പിന് താഴെ മുതൽ കാൽമുട്ട് വരെ കണ്ടെത്തിയത്. ദനായകനപുര ഗ്രാമത്തിന് സമീപം മൂന്ന് സ്ഥലങ്ങളിൽ നിന്ന് മൃതദേഹത്തിന്റെ മറ്റ്‌ അറ്റുപോയ ഭാഗങ്ങളും പോലീസ്  കണ്ടെത്തി. കൂടാതെ കൈയുടെ ഒരു…

Read More

നഗരത്തിൽ ഹോപ്‌കോംസ് മുന്തിരി, തണ്ണിമത്തൻ മേളയ്ക്ക് തുടക്കം

ബെംഗളൂരു: ഹോപ്‌കോംസ് മുന്തിരി, തണ്ണിമത്തൻ മേള ഉദയ് ഗരുഡാചർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലാൽബാഗിലെ ഹോപ്‌കോംസിന്റെ ആസ്ഥാനത്താണ് മേള നടക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോപ്‌കോംസിന്റെ ഔട്ട്‌ലെറ്റുകളിലും ഒരുമാസത്തോളം മേളയുണ്ടാകും. ചൂടുകൂടിവരുന്ന സമയമായതിനാൽ തണ്ണിമത്തനും മുന്തിരിയും തേടി ഒട്ടേറെപ്പേർ ഹോപ്‌കോംസ് ഔട്ട്‌ലെറ്റുകളിലെത്തും.

Read More

തൃശൂര്‍ റൗണ്ടില്‍ ഇനി കേൾവി – കാഴ്ച പരിമിതിയുള്ളവർക്ക് ധൈര്യമായി റോഡ് മുറിച്ച് കടക്കാം.!!

തൃശൂര്‍: തൃശൂര്‍ റൗണ്ടില്‍ ഇനി കാഴ്ച പരിമിതിയുള്ളവർക്ക് ധൈര്യമായി റോഡ് മുറിച്ച് കടക്കാം. കേൾവി – കാഴ്ച പരിമിതിയുമുള്ളവർക്കായി ട്രാഫിക് സിഗ്നലുകൾ തൊട്ട് മനസ്സിലാക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് സിറ്റി പോലീസ് . ‘ബഡ്ഡി സീബ്രാ’ എന്ന പേര് നൽകിയിട്ടുള്ള ഉപകരണം ഇന്ത്യയിൽ തന്നെ ആദ്യമായി തൃശൂരിലാണ് ഘടിപ്പിച്ചിരിക്കുന്നത്. കാഴ്ച – കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ ഒരു സംവിധാനം എന്ന ആഗ്രഹം സിറ്റി പോലീസ് കമ്മീഷ്ണർ അങ്കിത് അശോകനാണ് മുന്നോട്ട് വെച്ചത്. ട്രാഫിക് എസ് ഐ ബിനൻ ഇതിനായി ഒരു ആശയം രൂപപ്പെടുത്തി.…

Read More

ഒപ്പിടാതെ ഗവര്‍ണര്‍; അനുയിപ്പിക്കാൻ ശ്രമവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദ ബില്ലുകളില്‍ വിശദീകരണം നല്‍കാന്‍ മന്ത്രിമാര്‍ ഇന്ന് ഗവര്‍ണറെ കാണും. രാത്രി 8.30ന് രാജ്ഭവനിലാണ് കൂടിക്കാഴ്ച. ബില്ലുകള്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതടക്കം 8 ബില്ലുകളാണ് അംഗീകാരം കാത്ത് രാജ്ഭവനില്‍ കിടക്കുന്നത്. നിയമസഭ പാസാക്കിയ ഈ ബില്ലുകള്‍ നിയമാനുസൃതമാണെന്ന് ഉറപ്പില്ല. നിയമസഭയുടെ അധികാര പരിധി കടന്നുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ഗവര്‍ണറുടെ നിലപാട്. അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചെങ്കിലും മന്ത്രിമാര്‍ നേരിട്ട് വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കി. ഈ…

Read More

അബെ വെള്ളച്ചാട്ടം കാണാൻ പ്രവേശനനിരക്ക്; പ്രതിഷേധിച്ച് തോട്ടം ഉടമസ്ഥ

abe waterfall

ബെംഗളൂരു : കുടകിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ അബെ വെള്ളച്ചാട്ടം കാണാനെത്തുന്ന സന്ദർശകരിൽനിന്ന് പ്രവേശനനിരക്കായി 15 രൂപ പിരിക്കാൻ തുടങ്ങി. മടിക്കേരിയിൽ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന കെ. നിടുഗനെ പഞ്ചായത്താണ് പണം പിരിക്കാൻ ആരംഭിച്ച്ചത്. പ്രവേശനനിരക്ക് ഈടാക്കുന്നതിനെച്ചൊല്ലി പ്രദേശത്തു തർക്കം ഉണ്ടായി. മലയാളികളടക്കമുള്ളവർ സന്ദർശനത്തിനെത്തുന്നതാണ് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി സ്ഥിതിചെയ്യുന്ന തോട്ടത്തിന്റെ ഉടമസ്ഥയാണ് ഇതിനെതിരേ രംഗത്തുവന്നത്. മുൻ പോലീസ് സൂപ്രണ്ടായ ഇന്ദിരാ നാനയ്യ എന്ന സ്ത്രീയുടേതാണ് തോട്ടം. വർഷങ്ങൾക്ക് മുമ്പാണ് തോട്ടത്തിലെ ഒരു നടപ്പാത വെള്ളച്ചാട്ടം കാണാനെത്തുന്നവർക്കായി ഇവരുടെ കുടുംബം വിട്ടുനൽകിയത്. പണമൊന്നും ഈടാക്കാതെ സൗജന്യമായാണ് ഇതുവഴി…

Read More
Click Here to Follow Us