ഒപ്പിടാതെ ഗവര്‍ണര്‍; അനുയിപ്പിക്കാൻ ശ്രമവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദ ബില്ലുകളില്‍ വിശദീകരണം നല്‍കാന്‍ മന്ത്രിമാര്‍ ഇന്ന് ഗവര്‍ണറെ കാണും. രാത്രി 8.30ന് രാജ്ഭവനിലാണ് കൂടിക്കാഴ്ച. ബില്ലുകള്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതടക്കം 8 ബില്ലുകളാണ് അംഗീകാരം കാത്ത് രാജ്ഭവനില്‍ കിടക്കുന്നത്. നിയമസഭ പാസാക്കിയ ഈ ബില്ലുകള്‍ നിയമാനുസൃതമാണെന്ന് ഉറപ്പില്ല. നിയമസഭയുടെ അധികാര പരിധി കടന്നുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ഗവര്‍ണറുടെ നിലപാട്. അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചെങ്കിലും മന്ത്രിമാര്‍ നേരിട്ട് വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കി. ഈ സഹചര്യത്തിലാണ് നേരിട്ട് രാജ്ഭവനില്‍ എത്താന്‍ മന്ത്രിമാരുടെ തീരുമാനം. നിയമമന്ത്രി പി രാജീവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, സഹകരണമന്ത്രി വിഎന്‍ വാസവന്‍, ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരാണ് ഗവര്‍ണറെ നേരില്‍ കണ്ട് വിശദീകരണം നല്‍കുന്നത്.

ബില്ലുകളില്‍ ഗവര്‍ണര്‍ക്കുള്ള സംശയം നീക്കുകയാണ് കൂടിക്കാഴ്ചയില്‍ മന്ത്രിമാരുടെ ചുമതല. നേരത്തെ മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവര്‍ ഗവര്‍ണറെ കൊച്ചിയില്‍ വച്ച് കാണാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ബില്ലുകള്‍ സംബന്ധിച്ച ഫയലുകള്‍ രാജ് ഭവനിലായതിനാല്‍ കൂടിക്കാഴ്ച രാജ്ഭവനില്‍ മതിയയെന്ന് ഗവര്‍ണര്‍ മന്ത്രിമാരെ അറിയിക്കുകയായിരുന്നു. മന്ത്രിമാര്‍ വിശദീകരണം നല്‍കിയാലും ചാന്‍സലര്‍ ബില്ലില്‍ ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യത കുറവാണ്. ബില്‍ രാഷ്ട്രപതിക്ക് അയക്കാനുള്ള ഫയലുകള്‍ നേരത്തെ തന്നെ രാജ്ഭവനില്‍ തയ്യാറാക്കാന്‍ ആരംഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us