തൃശൂര്‍ റൗണ്ടില്‍ ഇനി കേൾവി – കാഴ്ച പരിമിതിയുള്ളവർക്ക് ധൈര്യമായി റോഡ് മുറിച്ച് കടക്കാം.!!

തൃശൂര്‍: തൃശൂര്‍ റൗണ്ടില്‍ ഇനി കാഴ്ച പരിമിതിയുള്ളവർക്ക് ധൈര്യമായി റോഡ് മുറിച്ച് കടക്കാം. കേൾവി – കാഴ്ച പരിമിതിയുമുള്ളവർക്കായി ട്രാഫിക് സിഗ്നലുകൾ തൊട്ട് മനസ്സിലാക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് സിറ്റി പോലീസ് . ‘ബഡ്ഡി സീബ്രാ’ എന്ന പേര് നൽകിയിട്ടുള്ള ഉപകരണം ഇന്ത്യയിൽ തന്നെ ആദ്യമായി തൃശൂരിലാണ് ഘടിപ്പിച്ചിരിക്കുന്നത്.

കാഴ്ച – കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ ഒരു സംവിധാനം എന്ന ആഗ്രഹം സിറ്റി പോലീസ് കമ്മീഷ്ണർ അങ്കിത് അശോകനാണ് മുന്നോട്ട് വെച്ചത്. ട്രാഫിക് എസ് ഐ ബിനൻ ഇതിനായി ഒരു ആശയം രൂപപ്പെടുത്തി. പോലീസ് അക്കാദമിയിലെ എസ് ഐ ബോബി ചാണ്ടിയുടെ പരിശ്രമത്തിന്‍റെ ഫലമായി ഈ സംവിധാനം നിർമ്മിച്ചെടുത്തു. ഇതോടെ കാഴ്ചയില്ലാത്തവർക്കും ബധിരർക്കും ഒരു പോലെ ഉപകാരപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാഫിക് സിസ്റ്റം തൃശൂർ റൗണ്ടിലെ നായ്ക്കനാലിൽ സ്ഥാപിക്കപ്പെട്ടു.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

നിലവിലെ ട്രാഫിക് സിഗ്നൽ സംവിധാനവുമായാണ് ഈ ഉപകരണം ബന്ധിപ്പിചിട്ടുള്ളത്. മുകൾഭാഗത്ത് പ്രത്യേകം ഘടിപ്പിച്ച ഡോം സിഗ്നലിൽ ചുവപ്പ് തെളിയുമ്പോൾ കറങ്ങുകയും പ്രത്യേക ശബ്ദം ഉണ്ടാക്കുകയും ചെയ്യും. ഇതിൽ സ്പർശിക്കുന്ന കാഴ്ച പരിമിതിയുള്ളവർക്ക് ഡോം കറങ്ങുന്നത് നിലക്കുമ്പോൾ റോഡ് മുറിച്ച് കടക്കാനുള്ള സമയം കൃത്യമായി മനസ്സിലാക്കാനാകും. കൂടാതെ ഉപകരണം പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദവും റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാൻ സഹായകരമാകും.

  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കാനുള്ള സംവിധാനങ്ങളും ഇതിനൊപ്പം ജംഗ്ഷനിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ നാല് ഉപകരണങ്ങളാണ് നായ്ക്കനാൽ ജംഗ്‌ഷനിൽ മാത്രം ഘടിപ്പിച്ചിട്ടുള്ളത്. 60,000 രൂപയാണ് പദ്ധതിക്ക് ചിലവ് വന്നിട്ടുള്ളത്. തൃശൂർ നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഈ സംവിധാനം ഒരുക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. മറ്റ് ജില്ലകളിലേക്കും ഈ നൂതന ആശയം ഉടൻ എത്തും എന്നാണ് അധികൃതരുടെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts