ശിവകുമാര്‍ ഡല്‍ഹിക്ക്: അനാവശ്യ പ്രസ്താവനകൾ അഭ്യൂഹങ്ങൾ വേണ്ട, ലക്ഷ്യം പാർട്ടിയുടെ പ്രതിഛായ; നിലപാട് വ്യക്തമാക്കി ഡി.കെ. ശിവകുമാർ”

ബെംഗളൂരു നേതൃമാറ്റം ആവശ്യപ്പെട്ടു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കാണാനാണു ഡല്‍ഹിക്കുപോകുന്നതെന്ന അഭ്യുഹം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ തള്ളി.

നേതൃത്വവുമായി താനും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്. ഒരു ആശയക്കുഴപ്പവുമില്ല. അനുകൂലമായും പ്രതികൂലമായും പ്രസ്താവന നടത്തി പാര്‍ട്ടിയുടെ പ്രതിഛായ കളങ്കപ്പെടുത്താതെ വിട്ടുനില്‍ക്കണമെന്നും അദ്ദേ ഹം ആവശ്യപ്പെട്ടു. സംസ്ഥാന

തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണു യാത്രയുടെ ലക്ഷ്യമെന്നും വ്യക്തമാക്കി. ജല വിഭവം, ബെംഗളുരു വികസനം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട ബജറ്റിനു മുന്നോടിയായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാതെ ഡല്‍ഹിക്കു പോകാന്‍ തീരുമാനിച്ചതോടെയാണ് അഭ്യൂഹം സജീവമായത്.

  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ

എന്നാല്‍ ജലവിഭവ വകുപ്പിന്റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയാണു യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നന്നും ബജറ്റ് വിഹിതത്തെക്കുറിച്ച ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നും ശിവകുമാര്‍ പറഞ്ഞു.

സിദ്ധരാമയ്യ 5 വര്‍ഷവും മുഖ്യ ന്ത്രിയായി തുടരുമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മകനും എംഎല്‍സിയുമായ യതീന്ദ്ര കഴിഞ്ഞ ദിവസം പറഞ്ഞത് ശിവകുമാറിനെ പ്രകോപിപ്പിച്ചിരന്നു. യതീന്ദ്രയ്ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാത്തതിനെ ശിവകുമാര്‍ അനുകൂലിയായ ഇഖ്ബാല്‍ ഹുസൈന്‍ എംഎല്‍എ ചോദ്യംചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts