ഡിജിറ്റല്‍ പണമിടപാട് ചെയ്യുമ്പോൾ ജാഗ്രത; ചെറുകിട വ്യാപാരികൾ ചതിക്കുഴിയിൽ!!

ബെംഗളുരു: ഡിജിറ്റല്‍ പണമി ടപാടിന്റെ മറവില്‍ വ്യാജ യുപിഐ ആപ്പുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്നുവെന്ന പരാതിയുമായി നഗരത്തിലെ ചെറുകിട കച്ചവടക്കാര്‍. സാധനങ്ങള്‍ വാങ്ങിയ ശേഷം ആപ്പിലുടെ പണം അയച്ചെന്ന സ്‌ക്രീന്‍ കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

യെലഹങ്ക ന്യൂ ടൗണില്‍ കഴിഞ്ഞ ദിവസം 10 വ്യാപാരികളാണ് ഇങ്ങനെ കബളിപ്പിക്കപ്പെട്ടത്. ചെറുകിട കച്ചവട സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മൊബൈല്‍ കടകളിലുമെല്ലാം ഇത് വ്യാപകമായി നടന്നുവരുന്നു.

സമര്‍ഥമായി കബളിപ്പിക്കും

ഫോണ്‍ പേ, ഗൂഗിള്‍ പേ പോലുള്ള പ്രമുഖ യുപിഐ ആപ്പുകള്‍ക്കു സമാനമായ വ്യാജ ആപ്പുകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതായി കാണിച്ച് പണം അയച്ചതായുള്ള സ്‌ക്രീന്‍ കച്ചവടക്കാരനെ കാണിക്കും. കച്ചവടക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്കാകില്ല പണം എത്തുന്നത്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുമ്പോഴാണ് പണം ലഭിച്ചിട്ടില്ലെന്ന് മനസ്സിലാകുക.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

സ്‌കാനര്‍ സൗണ്ട് ബോക്‌സ് ഇല്ലാത്ത കടകളിലാണ് തട്ടിപ്പുകളേറെയും നടക്കുന്നത്. കഴിഞ്ഞ ദിവസം യെലഹങ്കയിലെ 2 മൊബൈല്‍ കടക്കാര്‍ക്ക് ഇത്തരത്തില്‍ 22,000 രൂപയാണ് നഷ്ടപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് മൊബൈല്‍ ഷോപ്പ് അസോസി യേഷന്‍ പൊലീസില്‍ നല്‍കിയ പരാതിയിലുണ്ട്. യെലഹങ്കയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഇങ്ങനെ കബളിപ്പിച്ച് മുങ്ങിയ വരുണ്ട്.
എല്ലാ കടയിലും എത്തിയത് ഒരേസംഘം തന്നെയാണോ എന്നറിയാന്‍ സിസിടിവി പരിശോധിച്ചു വരികയാണ്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

കുറച്ചുകാലം മുന്‍പ് ഹള്ളിയിലെ ജ്വല്ലറിയില്‍ തട്ടി നടത്തിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ സ്വര്‍ണം വാങ്ങിയ ശേഷം യു പിഐ ആപ് വഴി പണം അയ ച്ചെന്നുള്ള സ്‌ക്രീന്‍ കാണിക്ക കയായിരുന്നു.

ജാഗ്രത വേണം: പൊലീസ്
വ്യാജ ആപ് ഉപയോഗിച്ച് തട്ടിപ്പു നടത്തുന്നവര്‍ക്കെതി ജാഗ്രത പാലിക്കണമെന്നും പണം അക്കൗണ്ടില്‍ ലഭിച്ചെ ഉറപ്പാക്കണമെന്നും പൊലീസ നിര്‍ദേശിച്ചു. ഡിജിറ്റല്‍ പണമിടപാട് നടത്തിയാലുടന്‍ പണം അക്കൗണ്ടില്‍ എത്തിയതായുള്ള എസ്എംഎസ് ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts