ഷാരിഖിനെ സ്വാധീനിച്ചവരിൽ സാക്കിർ നായിക്കും

ബെംഗളൂരു: മംഗളൂരു ഓട്ടോറിക്ഷ സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിക്കിനെ സ്വാധീനിച്ചവരിൽ വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കുമുണ്ടെന്ന് കർണാടക പോലീസ്.

സാക്കിർ നായിക്കിന്റെ മതപ്രഭാഷണ വീഡിയോകൾ ഷാരിഖ് നിരന്തരം കണ്ടിരുന്നുവെന്നും നിരവധി പേരുമായി പങ്കുവെച്ചിരുന്നതായും പോലീസ് അറിയിച്ചു.

സ്‌ഫോടനം നടത്തുന്നതിന് വേണ്ടി സഹായിച്ച കൂട്ടുപ്രതികളെ ഭീകരവാദത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ ഷാരിക്ക് നിരവധി മാർഗങ്ങൾ ഉപയോഗിച്ചിരുന്നു. ഇതിൽ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളുമുണ്ടെന്നാണ് പോലീസ് പറയുന്നത്.

  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

കൂട്ടുപ്രതികളായ മുനീർ, യാസിൻ, സബി എന്നിവരെ തീവ്രവാദത്തിന് പ്രേരിപ്പിച്ചത് ശാരിക്കായിരുന്നു. ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും ബോംബ് നിർമ്മാണത്തെക്കുറിച്ചും വിവരിക്കുന്ന പിഡിഎഫുകളും വീഡിയോകളും ഷാരിക്കാണ് ഇവർക്ക് നൽകിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോകളും സാക്കിർ നായിക്കിന്റെ മതപ്രഭാഷണങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. തീർത്ഥഹള്ളിയിലും ശിവമോഗയിലും ഭദ്രാവതിയിലുമുള്ള നിരവധി യുവാക്കളെ ഷാരിക്ക് തീവ്രവാദത്തിലേക്ക് ആകർഷിച്ചുവെന്ന് പോലീസ് പുറത്ത് വിടുന്ന റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ
[masterslider id="10"]

Related posts