എലിസബത്ത് എന്നേക്കും എന്റേത്, ഭാര്യയ്ക്കൊപ്പം ബാലയുടെ വീഡിയോ 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയും രണ്ടാം ഭാര്യ എലിസബത്തും വേർപിരിഞ്ഞുവെന്ന തരത്തിൽ നിരവധി വാർത്തകൾ വന്നിരുന്നു.

എപ്പോഴും ഭാര്യയെ കുറിച്ച് പൊതു ഇടങ്ങളിൽ സംസാരിക്കാറുള്ള ബാല ഭാര്യ എലിസബത്തിനെ കുറിച്ച് സംസാരിക്കാതെ ആയതോടെയാണ് ബാലയുടെ രണ്ടാം വിവാഹവും പരാജയമായി എന്ന തരത്തിൽ വാർത്തകൾ വരാൻ തുടങ്ങിയത്.

എന്നാൽ ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ഭാര്യ എലിസബത്തിനൊപ്പം ബാല സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

  ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു

എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് ഭാര്യ തിരിച്ച് വന്നതിൽ സന്തോഷം ബാല പ്രകടിപ്പിക്കുന്നത്. ബാലയുടെ കൂളിംഗ് ഗ്ലാസ് ധരിച്ച് എലിസബത്ത് നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇരുവരുടേയും വീഡിയോ ഇതിനോടകം വൈറലാണ്.

എലിസബത്ത് ബാലയെ വിട്ടുപോയത് ബാലയുടെ പെരുമാറ്റത്തിലെ കുഴപ്പം കൊണ്ടാണെന്ന് വരെ വിമർശകർ പറഞ്ഞിരുന്നു. എലിസബത്ത് പോയപ്പോൾ തന്നെ പരിഹസിച്ചവർക്കുള്ള മറുപടിയെന്നോണമാണ് ബാല വീണ്ടും എലിസബത്തിനൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം
[masterslider id="10"]

Related posts

Click Here to Follow Us