വറ്റിവരണ്ട് കിണറുകള്‍; നഗരത്തില്‍ ജലക്ഷാമ ഭീതി; ടാങ്കര്‍ ജല നിരക്കും ഉയരുന്നു

ബെംഗളുരു വേനല്‍ ആരംഭത്തില്‍ തന്നെ കുഴല്‍ക്കിണറുകളും തടാകങ്ങളും വറ്റിയതോടെ നഗരം ജലക്ഷാമത്തിലേക്ക്. ഭൂഗര്‍ഭ ജലവിതാനം താഴ്ന്നതോടെയാണു കുഴല്‍ക്കിണറുകളില്‍ പലതും വറ്റിയത്.

പൈപ്പ് വഴിയുള്ള കാവേരി ജലവിതരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ പമ്പിങ് സമയം ഉള്‍പ്പെടെ പുനക്രമീകരിച്ചേക്കും.

മുന്‍വര്‍ഷങ്ങളില്‍ ഉപയോഗം കുറയ്ക്കാന്‍ പൈപ്പുകളില്‍ എയ്‌റേറ്റര്‍ നിര്‍ബന്ധമാക്കിയിരുന്നു. വാഹനം കഴുകുന്നതിനും ചെടി നനയ്ക്കുന്നതിനും കെട്ടിട നിര്‍മാണത്തിനും ശുദ്ധജലം ഉപ യോഗിക്കുന്നതും നിരോധിച്ചിരുന്നു.

  ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ജലക്ഷാമത്തിന് പിന്നാലെ ടാങ്കര്‍ നിരക്കും ഉയര്‍ത്തി. വാണിജ്യ സ്ഥാപനങ്ങള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയാണ് ടാങ്കര്‍ ജലത്തെ കൂടുതലായി ആശ്രയിക്കുന്നത്. കുഴല്‍ക്കിണറുകള്‍ വറ്റിയതോടെ ടാങ്കര്‍ ജലത്തെ മാത്രമാണു നഗരവാസികള്‍ ആശ്രയിക്കുന്നത്.

ബിഡബ്ല്യുഎസ്എ സ്ബിയുടെ സഞ്ചാരി കാവേരി ടാങ്കറുകള്‍ക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും എല്ലായിടത്തും ജലം എത്തിക്കാന്‍ സാധിക്കുന്നില്ല. കൂടുതല്‍ ടാങ്കറുകള്‍ വാടക യ്‌ക്കെടുത്ത് വിതരണം വ്യാപിപ്പി ക്കുമെന്ന് ബിഡബ്ല്യുഎസ്എ സ്ബി അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts