ഗോവ പുറത്ത്; ഒഡീഷ അകത്ത്; മൂന്നാം സ്ഥാനത്തേക്ക് കയറി ബെംഗളൂരു എഫ് സി.

ബെംഗളൂരു : ഇന്ന് നഗരത്തിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന ബെംഗളൂരു എഫ് സി – ഗോവ എഫ് സി മൽസരത്തിൽ ആതിഥേയർക്ക് തകർപ്പൻ ജയം.

ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഗോവയെ ബെംഗളൂരു തോൽപ്പിച്ചത്.

ആദ്യ ഗോൾ അടിച്ചത് ബെംഗളൂരു ആണെങ്കിലും ഒരു ഗോൾ തിരിച്ചടിച്ച് ആദ്യ പകുതിക്ക് പിരിയുമ്പോൾ മൽസരം സമനിലയിൽ ആയിരുന്നു.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

രണ്ടാം പകുതിയിൽ ആതിഥേയർ 2 ഗോൾ കൂടി ചേർത്ത് വിജയം ഉറപ്പിച്ചു.

ഈ മൽസരത്തിലെ തോൽവിയോടെ എഫ് സി ഗോവ തുടർച്ചയായ മൂന്നാം പ്രാവശ്യവും പ്ലേ ഓഫ് കാണാതെ പുറത്തായി.

ഇന്നലെ ജംഷഡ്പൂരിനോട് അപ്രതീക്ഷിതമായി തോൽവി ഏറ്റുവാങ്ങിയ ഒഡീഷ എഫ് സി പ്ലേ ഓഫിൽ കടന്നു.

ഈ ജയത്തോടെ മുംബൈ, ഹെദരാബാദ് എഫ്സിക്ക് പിന്നിൽ ബെംഗളൂരു മൂന്നാമതെത്തി.

ഒന്നും രണ്ടും സ്ഥാനക്കാർ നേരിട്ട് സെമിയിൽ കടക്കുമ്പോൾ മൂന്നും നാലും സ്ഥാനക്കാർക്ക് പ്ലേ ഓഫ് മൽസരത്തിന് സ്വന്തം ഹോം ഗ്രൗണ്ട് തെരഞ്ഞെടുക്കാൻ കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
[masterslider id="10"]

Related posts