സിഗരറ്റ് വാങ്ങി നൽകിയില്ല; യുവാവിനെ കുത്തിക്കൊന്നു

ചെന്നൈ: സിഗരറ്റ് വാങ്ങി നൽകാൻ പറഞ്ഞത് നിരസിച്ചതിനെത്തുടർന്ന് എന്നൂരിലെ പലചരക്കു കടയ്ക്കുമുന്നിട്ട് യുവാവിനെ കുത്തിക്കൊന്നു. കാശിമേട് സ്വദേശിയായ പ്രവീണാണ് (29) മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ ചെന്നൈ പോലീസ് അറസ്റ്റുചെയ്തു.

സ്വകാര്യസ്ഥാപനത്തിൽ ജോലിനോക്കുന്ന പ്രവീൺ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം രാത്രി അമ്മയുടെ അടുത്തുപോയി തിരിച്ചുവരുമ്പോൾ എന്നൂരിലെ കടയിൽ വീട്ടുസാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോഴാണ് അക്രമമുണ്ടായത്.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

മദ്യലഹരിയിലായിരുന്ന മുജിത്തും നസീറുള്ളയും പ്രവീണിനോട് സിഗരറ്റ് വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രവീൺ അതിനു തയ്യാറായില്ല. സിഗരറ്റ് വാങ്ങാൻ പണമില്ലെന്നു പറഞ്ഞപ്പോൾ അവർ പ്രവീണിന്റെ പഴ്‌സ് തട്ടിപ്പറിച്ചു. ചെറുക്കാൻ ശ്രമിച്ച പ്രവീണിനെ കത്തികൊണ്ട് കുത്തി. എന്നൂർ സ്വദേശികളായ മുജിത് (24), നസീറുള്ള (25) എന്നിവരാണ് അക്രമികളെന്ന് പോലീസ് പറഞ്ഞു. ദേഹമാസകലം കുത്തേറ്റ പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
[masterslider id="10"]

Related posts