ഉമ്മൻ ചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ല… തുറന്ന് പറഞ്ഞ് വിനായകൻ 

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ നടൻ വിനായകനെ കൊച്ചി സിറ്റി പോലീസ് ചോദ്യം ചെയ്തു. നടന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു.

ചോദ്യം ചെയ്തതിൽ താൻ ഫെയ്സ് ബുക്ക് ലൈവ് ചെയ്ത കാര്യം സമ്മതിച്ചതായി വിനായകൻ പറഞ്ഞു.

  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?

എന്നാൽ ഇത് ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ല പ്രകോപനം കൊണ്ടാണെന്നും മൊഴി നൽകി.

തന്റെ വീട് ആക്രമിച്ചെന്ന പരാതി വിനായകൻ പോലീസിനെ അറിയിച്ചു.

തനിക്കെതിരെ കേസെടുക്കണമെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം അറിയിച്ചതിനു പിന്നാലെയാണ് തീരുമാനമെന്നും വിനായകൻ പറഞ്ഞു.

കലൂരിലെ വീട്ടിലായിരുന്നു ചോദ്യം. മൂന്ന് ദിവസത്തിനകം സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി.

പോലീസ് എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
[masterslider id="10"]

Related posts