ഭർത്താവിന്റെ അതിക്രമത്തിനെതിരെ രണ്ടാം ഭാര്യയ്ക്ക് കേസ് കൊടുക്കാനാവില്ലെന്ന് കോടതി 

ബെംഗളൂരു: ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരെ രണ്ടാം ഭാര്യയ്‌ക്ക് കേസ് കൊടുക്കാനാകില്ലെന്ന് ഹൈക്കോടതി വിധി.

തുംകുരു ജില്ലയിലെ വിറ്റവതനഹള്ളി സ്വദേശിയായ കണ്ഠരാജു കോടതിയില്‍ സമര്‍പ്പിച്ച റിവിഷൻ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ ഈ നിരീക്ഷണം.

കണ്ഠരാജുവിനെതിരെ രണ്ടാം ഭാര്യ സ്ത്രീപീഡനത്തിന് പരാതി നല്‍കിയിരുന്നു.

ഈ പരാതി തള്ളുകയും കണ്ഠരാജുവിന്റെ ശിക്ഷ റദ്ദാക്കുന്നതായും കോടതി ഉത്തരവിട്ടു.

സിംഗിള്‍ ബെഞ്ച് ജഡ്ജ് എസ് രാചയ്യയാണ് വിധി പുറപ്പെടുവിച്ചത്.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

ഐപിസി സെക്ഷൻ 498എ പ്രകാരമാണ് കണ്ഠരാജുവിന്റെ ഭാര്യ പരാതി നല്‍കിയത്.

തളര്‍വാതത്തെ തുടര്‍ന്ന് കിടപ്പിലായ തന്നെ ഭര്‍ത്താവ് കണ്ഠരാജു മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് കാട്ടി രണ്ടാം ഭാര്യ പരാതിപ്പെടുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ വിചാരണക്കോടതി കണ്ഠരാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും പിന്നീട് സെഷൻസ് കോടതി ഇയാള്‍ക്കെതിരെ ശിക്ഷ സ്ഥീരീകരിക്കുകയുമായിരുന്നു.

ഇതിനെതിരെയാണ് കണ്ഠരാജു ഹൈക്കോടതിയില്‍ റിവിഷൻ ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം ഹര്‍ജി പരിഗണിച്ചുകൊണ്ട് പരാതി നല്‍കിയ സ്ത്രീ ഹര്‍ജിക്കാരന്റെ രണ്ടാം ഭാര്യയാണെന്നും ഇവര്‍ നല്‍കിയ പരാതി നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

ഈ വിഷയത്തില്‍ തത്വങ്ങളും നിയമങ്ങളും പ്രയോഗിക്കുന്നതില്‍ കീഴ്‌ക്കോടതികള്‍ക്ക് തെറ്റ് സംഭവിച്ചതായും കോടതി നിരീക്ഷിച്ചു.

ഇതോടെ ഹര്‍ജിക്കാരനെതിരെയുള്ള കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts