ഗൾഫ്‌മേഖലയിൽ വിമാനത്താവളങ്ങൾ സ്തംഭിച്ചു; 700 സർവീസുകൾ റദ്ദാക്കി: 20,000-ത്തിലേറെ യാത്രക്കാർ യുഎഇയിൽ വിമാനത്താവളങ്ങളിൽ കുടുങ്ങി

ദുബായ്: യുഎഇയിലെയും ബഹ്റൈനിലെയും പ്രധാന വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആക്രമണത്തെത്തുടർന്ന് വ്യോമപാതകൾ അടച്ചതോടെ യുഎഇയിൽ മാത്രം 20,200-ഓളം യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറ്റിയതായി യുഎഇ അധികൃതർ അറിയിച്ചു. ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

വിമാന സർവീസുകൾ റദ്ദാക്കി
ഗൾഫ് മേഖലയിലാകെ 700-ലധികം വിമാന സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്. പശ്ചിമേഷ്യയിൽ നിന്ന് സർവീസ് നടത്തേണ്ട 4,329 വിമാനങ്ങളിൽ 716 എണ്ണവും റദ്ദാക്കിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച വൈകീട്ട് മൂന്ന് മണി വരെയുള്ള എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 10 ദിവസത്തിനുള്ളിൽ പുനഃക്രമീകരിക്കാനോ പണം തിരികെ വാങ്ങാനോ അവസരമുണ്ട്. ഫ്‌ളൈദുബായ്, എത്തിഹാദ്, എയർ അറേബ്യ, ഖത്തർ എയർവെയ്‌സ് എന്നിവയ്ക്ക് പുറമെ ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

ആക്രമണത്തിന്റെ ആഘാതം
അബുദാബി വിമാനത്താവളത്തിന് നേരെയായുണ്ടായ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഇവിടെ ഏഴുപേർക്ക് പരിക്കേറ്റു. ദുബായിൽ നാല് പേർക്ക് പരിക്കേറ്റതായാണ് വിവരം. മിസൈൽ ആക്രമണത്തിൽ ബഹ്‌റൈൻ വിമാനത്താവളത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

യാത്രക്കാർ ശ്രദ്ധിക്കാൻ: വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ നിലവിലെ സ്ഥിതി (Status) പരിശോധിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts