ഖമനയിയുടെ വിശ്വസ്തന് പുതിയ ചുമതല; അലിറാസ അറാഫി ഇറാന്റെ ഇടക്കാല മേധാവി

ടെഹ്റാൻ: ഇറാനിൽ മുതിർന്ന പുരോഹിതനും ഗാർഡിയൻ കൗൺസിൽ അംഗവുമായ ആയത്തുല്ല അലിറീസ അറാഫിയെ താൽക്കാലിക നേതൃസമിതി അംഗമായി നിയമിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഈ സമിതിയാണ് ഖമനയി വഹിച്ചിരുന്ന ചുമതലകൾ നിർവഹിക്കുക. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘോലാം ഹുസൈൻ മൊഹ്സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നേരത്തെ ഈ ചുമതലകൾ ആയത്തുല്ല അലി ഖമനയി മാത്രമാണ് വഹിച്ചിരുന്നത്. സാങ്കേതികമായി മൂന്ന് അംഗങ്ങളിൽ ഒരാൾ മാത്രമാണ് എങ്കിലും സമിതിയിലെ ഏക പുരോഹിതൻ എന്ന നിലയിൽ താൽക്കാലിക പരമോന്നത നേതാവിന്റെ…

Read More

ഇറാന്റെ മുകളിൽ ‘പ്രതികാരത്തിന്റെ’ ചുവന്ന പതാക ഉയർന്നു; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു. ഖമനയിയുടെ മരണത്തിന് പകരം വീട്ടുമെന്ന് പ്രഖ്യാപിച്ച ഇറാൻ, ഖോമിലെ ജംകരാൻ പള്ളിയുടെ താഴികക്കുടത്തിന് മുകളിൽ ‘പ്രതികാരത്തിന്റെ’ ചുവന്ന പതാക ഉയർത്തി. ശനിയാഴ്ച യുഎസ്-ഇസ്രയേൽ സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചത്. ഖമനയിക്കൊപ്പം അദ്ദേഹത്തിന്റെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ ഇറാൻ സൈന്യത്തിന്റെ പ്രമുഖ കമാൻഡർ ജനറൽ മുഹമ്മദ് പക്പൗറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ആക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രതികാരത്തിന്റെ…

Read More

ഗൾഫിൽ കുടുങ്ങിയ കന്നഡക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കും: മുഖ്യമന്ത്രി സിദ്ധരാമയ്യ 

ബെംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കർണാടക സ്വദേശികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സർക്കാർ സജീവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി (MEA) സംസ്ഥാന സർക്കാർ നിരന്തര സമ്പർക്കത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ശിവമൊഗ്ഗ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിൽ കുടുങ്ങിയ ഭാരതീയർ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബെല്ലാരിയിൽ നിന്നുള്ള 30 പേർ ഉൾപ്പെടെയുള്ളവരെ തിരിച്ചെത്തിക്കാൻ നടപടി തുടങ്ങിക്കഴിഞ്ഞു. നിലവിൽ ദുബായ് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഇത് തുറന്നാലുടൻ ഇവരെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങൾ ചെയ്യും. ചീഫ് സെക്രട്ടറിയുമായും പ്രാദേശിക കമ്മീഷണറുമായും ഈ…

Read More

ഗതാഗതം മെച്ചപ്പെടുത്താൻ ഐ.ടി.പി.എല്‍. മെയിന്‍ റോഡ് വികസനം സ്ഥലം ഏറ്റെടുക്കല്‍ അതിവേഗം

ബെംഗളുരു : മഹാദേവപുരയെയും കെആര്‍പുരത്തെയും ബന്ധിപ്പിക്കുന്ന ഐടിപിഎല്‍ മെയിന്‍ റോഡ് വികസനത്തിനു സ്ഥലമേറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബെംഗളൂരു ഈസ്റ്റ് സിറ്റി കോര്‍പറേഷന്‍. 2015ല്‍ റോഡ് വികസനത്തിനു പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നു നടപടികള്‍ നിലച്ചു. 150 ഉടമകളില്‍ നിന്നായി 1.4 ഏക്കറാണ് ഏറ്റെടുക്കേണ്ടത്. മഹാദേവപുര, പട്ടാന്തൂര്‍ അഗ്രഹാര, ദൊഡ്ഡേന ലാകുണ്ഡി, നാഗോനഹള്ളി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് ഐടിപിഎല്‍ മെയിന്‍ റോഡ് കടന്നുപോകുന്നത്. 10 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് വികസിപ്പിക്കുന്നതോടെ ഹൂഡി, ചന്നസന്ദ, ഹോപ്പ്ഫാം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒരു പരിധി…

Read More

മംഗളൂരു വിമാനത്താവളത്തിൽ നിന്ന് നിർത്തലാക്കിയ വിമാന സർവീസുകൾ ഇവ;

മംഗളൂരു: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ യുദ്ധസാഹചര്യം ശക്തമായതോടെ ഇറാനിയൻ വ്യോമാതിർത്തി അടച്ചു. ഇതേത്തുടർന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു. വിമാനങ്ങൾ റദ്ദാക്കിയതോടെ 50-ലധികം കന്നഡിഗർ ദുബായിൽ കുടുങ്ങിക്കിടക്കുകയാണ്. പ്രധാന വിമാന സർവീസുകളിലെ മാറ്റങ്ങൾ IX 831 മംഗളൂരു – ദുബായ് പറന്നുയർന്ന ശേഷം തിരിച്ചിറക്കി, റദ്ദാക്കി. IX 847 മംഗളൂരു – ദമ്മാം റദ്ദാക്കി. IX 813 മംഗളൂരു – ദുബായ് റദ്ദാക്കി. IX 851 മംഗളൂരു – കുവൈത്ത് റദ്ദാക്കി.…

Read More

ഡോക്ടര്‍മാര്‍ 11 മുതല്‍ സമരത്തിലേക്ക്; ചികിത്സ നിഷേധിക്കപ്പെട്ടാല്‍ നിയമ നടപടി എന്ന് മന്ത്രി

ബെംഗളുരു : പ്രമോഷന്‍, ഒഴിവുള്ള സീനിയര്‍ പോസ്റ്റുകളിലേക്കുള്ള നിയമനം തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചു 11 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു. 11 മുതല്‍ 15 വരെ ഒപി സേവനങ്ങള്‍ തടസ്സപ്പെടുമെന്നും സര്‍ക്കാര്‍ നടപടി യെടുത്തില്ലെങ്കില്‍ 16 മുതല്‍ സമ്പൂര്‍ണ ബഹിഷ്‌കരണമാണു ദ്ധതിയിട്ടിരിക്കുന്നതെന്നു കര്‍ണാടക ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ (കെജിഎംഒഎ) പ്രസിഡന്റ് ഡോ. രവീന്ദ്രനാഥ് പറഞ്ഞു. അതേസമയം, രോഗികള്‍ക്കു ചികിത്സ നിഷേധിക്കപ്പെട്ടാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ സ്റ്റാഫ് അസോസിയേഷനുകളാണു സമരം പ്രഖ്യാപിച്ചിട്ടുള്ളത്.…

Read More

593 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റില്‍

ബെംഗളുരു സംസ്ഥാനത്തു വ്യാജ ഇന്‍വോയിസിലൂടെ 593 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. ബെംഗളൂരു സ്വദേശി മുഹമ്മദ് സൈഫുള്ളയെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (ഡിജിജിഐ) ബെളഗാവി യൂണിറ്റ് അറസ്റ്റ് ചെയ്തത്. ചില ജിഎസ്ടി റജിസ്ട്രേഷനില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു ബെംഗളൂരുവിലെ സ്റ്റാര്‍ ടാക്സ് കണ്‍സല്‍റ്റന്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയപ്പോഴാണു തട്ടിപ്പ് കണ്ടെത്തിയത്. സാധനങ്ങളും സേവന ങ്ങളുമില്ലാതെ തന്നെ വ്യാജ ഇന്‍വോയിസുകള്‍ നല്‍കിയതു വഴി ഗുണഭോക്താക്കള്‍ക്കു വ്യാജ ഇന്‍പുട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ക്ലെയിമുകള്‍ നേടാന്‍ സൗകര്യമൊരുക്കിയതായി…

Read More

ദുബായിൽ കുടുങ്ങിയ കന്നഡിഗ വിനോദസഞ്ചാരികൾ സാമ്പത്തിക പ്രതിസന്ധിൽ

വിമാനങ്ങൾ റദ്ദാക്കിയതോടെ 50-ലധികം കന്നഡിഗർ ദുബായിൽ കുടുങ്ങിക്കിടക്കുകയാണ്. നേരിട്ടുള്ള വ്യോമപാതകൾ അടച്ചതോടെ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ദുബായിൽ ദുരിതത്തിലായി വിനോദസഞ്ചാരികൾ ഗൾഫ് രാജ്യങ്ങളിൽ വിമാനത്താവളങ്ങൾ അടച്ചതോടെ കർണാടകയിൽ നിന്നുള്ള 50-ലധികം വിനോദസഞ്ചാരികൾ ദുബായിൽ കുടുങ്ങി. ദാവണഗെരെ, ബെല്ലാരി ജില്ലകളിൽ നിന്നുള്ളവരാണിവർ. ഫെബ്രുവരി 23-ന് വിനോദയാത്രയ്ക്ക് പോയ ഇവർക്ക് മടക്കയാത്ര സാധ്യമാകാത്ത അവസ്ഥയാണുള്ളത്. ഷാർജ, അബുദാബി വിമാനത്താവളങ്ങൾ വഴിയുള്ള യാത്ര മുടങ്ങിയതോടെ ഇവർ ഹോട്ടലുകളിൽ അഭയം തേടിയിരിക്കുകയാണ്. ഒരു മുറിയിൽ മൂന്ന് പേർ വീതം താമസിക്കേണ്ടി വരുന്നതായും…

Read More

ഇസ്രയേല്‍ ലോക തെമ്മാടി രാഷ്ട്രം: പിണറായി വിജയന്‍

കല്‍പറ്റ: തങ്ങള്‍ക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലയാണ് അമേരിക്കയും ചങ്ങാതിയായ ഇസ്രയേലും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇസ്രയേല്‍ തെമ്മാടി രാഷ്ട്രമാണെന്നും ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കല്‍പ്പറ്റയില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമാദിക്ക് താന്‍ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സഹോദങ്ങള്‍ ലക്ഷക്കണക്കിനാണ് ഗള്‍ഫിലുള്ളത്. അവരെല്ലാം അരക്ഷിതാവസ്ഥയിലാണ്. ഇതെല്ലാമുണ്ടാക്കിയത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നടപടികളാണ്. അവര്‍ക്ക് അതിനുപറ്റിയ ചങ്ങാതി ലോക…

Read More

ഭാവിയില്‍ വിവാഹ ജീവിതത്തില്‍ പ്രശ്നമുണ്ടാകുമെന്ന് ജ്യോതിഷിയുടെ പ്രവചനം; വിവാഹിതയല്ലാത്ത ടെക്കി ജീവനൊടുക്കി

ബെംഗളുരു ഭാവിയില്‍ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങളു ണ്ടാകുമെന്നു ജ്യോതിഷി പറഞ്ഞതിനെ തുടര്‍ന്ന് ഐടി ജീവനക്കാരി ജീവനൊടുക്കി. ബാഗലഗുണ്ട സ്വദേശി വിദ്യജ്യോത് (27) ആണു മരിച്ചത്. കുടക് സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. രണ്ടു പേരുടെയും വീട്ടുകാര്‍ക്കു വിവാ ഹത്തിനു സമ്മതമായിരുന്നു. അടുത്തയിടെ യുവതി ജോതിഷിയെ കണ്ടപ്പോള്‍ വിവാഹം രണ്ടു വര്‍ഷം മാത്രമേ നീണ്ടു നില്‍ക്കൂവെന്നു പറഞ്ഞു. തുടര്‍ന്നു വെള്ളിയാഴ്ച രാത്രി യുവതി വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു

Read More
Click Here to Follow Us