ജിദ്ദ: റിയാദിൽ നഴ്സ് ആയി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗരി ജില്ല പരിധിയിലെ അയ്യന്കൊല്ലി ആനന്ദ് നിവാസ് രവി-ശെല്വി ദമ്പതികളുടെ മകള് ഫിലോമിന(32)യെയാണ് റിയാദിലേക്കുള്ള യാത്രാമധ്യേ കാണാതായത്. മൂന്ന് വര്ഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയില് നഴ്സായ ഫിലോമിന, വാര്ഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ബംഗളൂരുവില് നിന്നുള്ള വിമാനത്തിൽ ജിദ്ദയിലേക്ക് യാത്രതിരിച്ചത്. ജിദ്ദയില് നിന്നും കണക്ഷൻ ഫ്ളൈറ്റ് വഴിയാണ് റിയാദിലേക്ക് എത്തേണ്ടിയിരുന്നത്. ജിദ്ദയിൽ വിമാനമിറങ്ങി രാത്രി എട്ടരയോടെ ഇവർ…
Read MoreCategory: GULF
വാഹനാപകടം: രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു
മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. വാരാന്ത്യ അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഷോപ്പിങ്ങിന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നാല് നഴ്സുമാരും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറുമാണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. കോട്ടയം പാലാ സ്വദേശിനി ജെയ്സിമോൾ മാത്യു (36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ സ്വദേശിനി ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ. തമിഴ്നാട് സ്വദേശികളായ ദേവമണി ഹെപ്സിബ (33), വിജയലക്ഷ്മി (36) എന്നിവരാണ് മരണപ്പെട്ട മറ്റ് നഴ്സുമാർ. ദേവമണി തഞ്ചാവൂർ പട്ടുകോട്ട സ്വദേശിനിയും…
Read Moreകുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
കുവൈത്ത് സിറ്റി ∙ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി വൺ (T1) ടെർമിനലിനു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും വിമാനത്താവളത്തിലെ വിവിധ സുരക്ഷാ–യാത്രാ സംവിധാനങ്ങൾക്ക് വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണമായി നിർത്തിവെച്ചു. കുവൈത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ അടിയന്തരമായി സമീപ രാജ്യങ്ങളിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ വിഭാഗം കർശന ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ…
Read Moreമലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും യു.എ.ഇയിലെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷ (35), ഏകമകൾ റുഹി എന്നിവരെയാണ് ബുധനാഴ്ച രാവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭർത്താവ് നിഹാലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലായിരുന്നു ആർഷയും മകളും താമസിച്ചിരുന്നത്. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. നിഹിലിന്റെ പിതാവും സഹോദരനും കുടുംബവുമെല്ലാം യു.എ.ഇയിൽ തന്നെയാണ്…
Read Moreപടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു
ബെംഗളൂരു: പടിഞ്ഞാറൻ ഏഷ്യയിലെ (മിഡിൽ ഈസ്റ്റ്) ആഭ്യന്തര സംഘർഷങ്ങൾ വിമാന സർവീസുകളെ ബാധിക്കുകയും പുതിയ ബുക്കിംഗുകളുടെ വേഗത കുറയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ബെംഗളൂരുവിൽ നിന്നുള്ള ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ദുബായ് തുടരുന്നതായി വിമാനത്താവള-യാത്രാ വ്യവസായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗൾഫ് റൂട്ടുകളിലെ ഒന്നിലധികം സർവീസുകൾ വിമാനക്കമ്പനികൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ടെങ്കിലും, ദുബായിലേക്കുള്ള യാത്രാ ആവശ്യക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടില്ല. നിലവിലെ സംഘർഷാവസ്ഥ ഇന്ത്യയെ ഗൾഫുമായി ബന്ധിപ്പിക്കുന്ന വ്യോമയാന ശൃംഖലകളിൽ, പ്രത്യേകിച്ച് അബുദാബി, ദോഹ, റിയാദ്, ദുബായ് തുടങ്ങിയ റൂട്ടുകളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും, ബെംഗളൂരുവിൽ…
Read Moreമുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം
ടെഹ്‌റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും മൃതദേഹം സംസ്‌കരിക്കാനായില്ലെന്ന് റിപ്പോർട്ടുകൾ. യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ സംസ്‌കാരം സുരക്ഷാ ഭീഷണികളും പ്രക്ഷോഭ സാധ്യതകളും കണക്കിലെടുത്താണ് നീളുന്നത്. ഫെബ്രുവരി 28-നായിരുന്നു 86-കാരനായ ഖമേനി കൊല്ലപ്പെട്ടത്. നേതാവിന്റെ ജന്മനാടായ മഷ്ഹദ് നഗരത്തെയാണ് അന്ത്യവിശ്രമസ്ഥലമായി അധികൃതർ ഇപ്പോൾ പരിഗണിക്കുന്നത്. ഇസ്രയേലിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് താരതമ്യേന സുരക്ഷിതമാണെന്നതും തുർക്ക്മെനിസ്ഥാൻ അതിർത്തിയോട് ചേർന്നു കിടക്കുന്നതും മഷ്ഹദിനെ തിരഞ്ഞെടുക്കാൻ കാരണമായി. ഒമ്പതാം നൂറ്റാണ്ടിലെ വിശുദ്ധമായ ഇമാം റെസ ദേവാലയം സ്ഥിതി…
Read Moreമലയാളി യുവാവ് കുത്തേറ്റ് മരിച്ചു
മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു. ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. ദുബായിൽ ജോലി ചെയ്യുന്ന ജസീൽ താമസിക്കുന്ന മുറിയിലെ മറ്റു സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നു എന്നാണ് വിവരം. കൂടെ താമസിക്കുന്നവരിലൊരാൾ തന്നെയാണ് കുത്തിയത്. ഗുരുതര പരുക്കേറ്റ ജലീസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദുബായിലെ റാഷിദിയ ആശുപത്രി മോർച്ചറിയിൽ.
Read Moreഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, ‘ഇതൊരു തുടക്കം മാത്രം’ എന്ന് ട്രംപ്
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ അഭിമാനസ്തംഭമായ ഏറ്റവും വലിയ പാലവും ഉരുക്ക് ഫാക്ടറിയും തകർത്ത് അമേരിക്കൻ-ഇസ്രയേൽ സഖ്യം. ടെഹ്‌റാനെയും കരാജ് നഗരത്തെയും ബന്ധിപ്പിക്കുന്ന, നിർമ്മാണത്തിലിരുന്ന പടുകൂറ്റൻ പാലമാണ് മിസൈൽ ആക്രമണത്തിൽ ഭാഗികമായി തകർന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇരട്ട ആക്രമണം; രക്ഷാപ്രവർത്തകർക്കും പരിക്ക് പശ്ചിമേഷ്യയിലെ തന്നെ എഞ്ചിനീയറിംഗ് വിസ്മയമായി കണക്കാക്കപ്പെട്ടിരുന്ന, 136 മീറ്റർ ഉയരമുള്ള പാലത്തിന് നേരെ രണ്ട് തവണയാണ് ആക്രമണമുണ്ടായത്. ആദ്യ സ്ഫോടനത്തിന് പിന്നാലെ പരിക്കേറ്റവരെ സഹായിക്കാൻ അടിയന്തര രക്ഷാസേന എത്തിയപ്പോഴായിരുന്നു രണ്ടാമത്തെ ആക്രമണമെന്നും ടെഹ്‌റാൻ സ്റ്റേറ്റ് ടിവി…
Read More‘അമേരിക്ക കീഴടങ്ങും വരെ പോരാട്ടം’; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ
ടെഹ്‌റാൻ: ഇറാനെതിരായ യുദ്ധം അമേരിക്ക വിജയിച്ചെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി ഇറാൻ. അമേരിക്ക കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്നും കൂടുതൽ വിനാശകരമായ ആക്രമണങ്ങൾ നേരിടാൻ തയ്യാറെടുക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ (Operation Epic Fury) ലക്ഷ്യത്തോടടുക്കുന്നുവെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ ശക്തമായ പ്രതികരണം. ‘ഇറാന്റെ നട്ടെല്ലൊടിച്ചു’ ഇറാനെതിരായ സൈനിക നീക്കം നാലാഴ്ച പിന്നിട്ട പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് വിജയപ്രഖ്യാപനം നടത്തിയത്. ട്രംപിന്റെ പ്രധാന വാദങ്ങൾ ഇവയായിരുന്നു: ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞു.…
Read Moreഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’
ടെഹ്റാൻ: ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ വധത്തിന് കടുത്ത ഭാഷയിൽ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി. ലാരിജാനിയുടെ ഓരോ തുള്ളി രക്തത്തിന്റെയും വില അമേരിക്കയും ഇസ്രയേലും ഒടുക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശത്രുക്കളുടെ ഇത്തരം ഭീകരപ്രവർത്തനങ്ങൾ രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുകയേയുള്ളൂവെന്നും നീതി നടപ്പാക്കുമെന്നും ഖമേനി വ്യക്തമാക്കി. ആക്രമണം ഇസ്രയേൽ വ്യോമസേനയുടേത് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ വധിച്ച വിവരം ഇസ്രയേൽ പ്രതിരോധ മന്ത്രി…
Read More