ദുബായ് എയർപോർട്ടിൽ ഡ്രോൺആക്രമണത്തിൽ തീപിടുത്തം; വിമാനത്താവള പ്രവർത്തനം നിർത്തി

അബുദാബി∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന ടാങ്കിന് തീപിടിച്ചു. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി.

തീയണയ്ക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ് ദുബായ് സിവിൽ ഡിഫൻസ്. സംഭവത്തിൽ ഇതുവരെ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ പറഞ്ഞു.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറ്റൊരു കപ്പൽകൂടി മേഖലയിൽനിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ഇറാൻ ആക്രമിച്ച യുഎഇയിലെ ഫുജൈറ എണ്ണസംഭരണ ശാലയിൽനിന്ന് ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്‌കി’ ആണ് എണ്ണ നിറച്ചശേഷം പുറപ്പെട്ടത്.

80,800 ടൺ മർബൻ ക്രൂഡ് ഓയിലാണ് കപ്പലിലുള്ളത്. എണ്ണനിറയ്ക്കുമ്പോഴായിരുന്നു ഫുജൈറയിൽ ഇറാന്റെ ഡ്രോണാക്രമണം. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. മേഖലയിൽനിന്ന് 2 കപ്പലുകൾ നേരത്തെ ഇന്ത്യയിൽ എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts