ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി തത്സമയം കാണാം

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി എല്ലാവര്‍ക്കും തത്സമയം കാണാം. ഐ.ആര്‍.സി.ടി.സിയുടെ പുതിയ ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെയാണ് ഭക്ഷണം പാകം ചെയ്യുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഇനി ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെ ഓര്‍ത്ത് ആരും ഭയപ്പെടേണ്ട. റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഈ സംവിധാനം അവലോകന യോഗത്തില്‍ മുന്നോട്ടുവെച്ചത്.

ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തിലുള്ള  വിവിധ പാചകപ്പുരകളില്‍ നിന്നാണ് ലൈവ് സ്ട്രീമിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐ.ആര്‍.സി.ടി.സി വെബ്സൈറ്റിലെ പ്രത്യേക ലിങ്കായ www.irctc.co.in ല്‍ ക്ലിക്ക് ചെയ്താല്‍ ഭക്ഷണം പാകം ചെയ്യുന്നതിന്‍റെ തത്സമയ ദൃശ്യങ്ങള്‍ ലഭിക്കും.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാചകപ്പുരകളില്‍ നിന്നുള്ള ദൃശ്യങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.

ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെ സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. തത്സമയ സംപ്രേക്ഷണത്തിലൂടെ ഭക്ഷണം പാകം ചെയ്യുന്നതിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ക്കും പരാതികള്‍ക്കും ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

പുതുതായി നടപ്പിലാക്കിയ ലൈവ് സ്ട്രീമിങ് സംവിധാനം റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലോഹാനി ഇന്നലെ ഉദ്ഘാടനം ചെയ്തു. പുതിയ സംവിധാനത്തിലൂടെ റെയില്‍വേ ഭക്ഷണത്തിന്‍റെ ഗുണമേന്മയെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വാസവും സുതാര്യതയും വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

നോയിഡയിലെ ഐ.ആര്‍.സി.ടി.സി സെന്‍ട്രല്‍ കിച്ചണില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍  വെബ്സൈറ്റില്‍ തുറന്നുകൊണ്ടായിരുന്നു അശ്വാനി ലോഹാനി ലൈവ് സ്ട്രീമിങ് സംവിധാനം ഉദ്ഘാടനം ചെയ്തത്. ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍, ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുന്ന ശതാബ്ദി, തുരന്തോ, 17 രാജധാനി ട്രെയിനുകളിലേയ്ക്കും നോയിഡയിലെ പാചകപ്പുരയില്‍ നിന്നാണ് ഭക്ഷണം പാകം ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts