ടെഹ്റാൻ/തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ എവിടെ വെച്ചും വധിക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡ് പ്രഖ്യാപിച്ചു. “ശിശുഹത്യ നടത്തുന്ന ഈ കുറ്റവാളിയെ ഞങ്ങൾ വിടാതെ പിന്തുടർന്ന് വധിക്കും” എന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രസ്താവന. ഇതിനിടെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെതന്യാഹു പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് അദ്ദേഹം കൊല്ലപ്പെട്ടോ എന്ന സംശയം സോഷ്യൽ മീഡിയയിൽ ശക്തമാക്കിയിരിക്കുകയാണ്. വൈറലായ ആറ് വിരലുകൾ; വീഡിയോ വ്യാജമോ? മാർച്ച് 12-ന് പുറത്തുവന്ന നെതന്യാഹുവിന്റെ വീഡിയോയെച്ചൊല്ലിയാണ് ഇപ്പോൾ പ്രധാന ചർച്ചകൾ നടക്കുന്നത്. വീഡിയോയിലെ നെതന്യാഹുവിന്റെ ഒരു കൈയ്യിൽ ആറ് വിരലുകൾ ഉള്ളതായി…
Read MoreCategory: GULF
പശ്ചിമേഷ്യൻ യുദ്ധം; ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോം
ദുബായ്: ഗൾഫ് രാജ്യങ്ങളെ മുൾമുനയിൽ നിർത്തി ഇറാന്റെ വ്യോമാക്രമണം രണ്ടാഴ്ച പിന്നിടുന്നു. ഇന്നലെ ഒമാനിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് വിദേശികൾ കൊല്ലപ്പെട്ടു. യുഎഇ ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും പ്രതിരോധസേന വെടിവെച്ചിട്ടു. സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ദുബായിലെ തന്ത്രപ്രധാന മേഖലകളിൽ കർശന ജാഗ്രത തുടരുകയാണ്. ദുബായിൽ വർക്ക് ഫ്രം ഹോം; പ്രതിരോധം ശക്തമാക്കി യുഎഇ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് (DIFC) നേരെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം നൽകി. ഡൗൺ ടൗണിലെ ഓഫീസുകളിൽ നിന്ന് മുൻകരുതൽ എന്ന നിലയിൽ…
Read Moreദുബായ് ക്രീക്ക് ഹാർബറിൽ ഡ്രോൺ ആക്രമണം; ആഡംബര കെട്ടിടത്തിന് തീപിടിച്ചു; പുലർച്ചെ നടുങ്ങി ദുബായ്
ദുബായ്: യുഎഇയിലെ പ്രമുഖ വിനോദസഞ്ചാര-താമസ മേഖലയായ ദുബായ് ക്രീക്ക് ഹാർബറിൽ വ്യാഴാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായി. ഇറാന്റെ ഡ്രോൺ പതിച്ച് കെട്ടിടത്തിന് തീപിടിച്ചെങ്കിലും വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ 2:45 ഓടെയാണ് ക്രീക്ക് ഹാർബറിലെ ആഡംബര താമസ സമുച്ചയമായ അഡ്രസ് ക്രീക്ക് ഹാർബറിന് (ടവർ 2) നേരെ ആക്രമണമുണ്ടായത്. ജനങ്ങൾ ഉറങ്ങിക്കിടക്കുന്ന സമയത്തുണ്ടായ അപ്രതീക്ഷിത ആക്രമണം വലിയ പരിഭ്രാന്തി പരത്തി. ഡ്രോൺ പതിച്ച ഉടൻ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടായി. ശക്തമായ സ്ഫോടന…
Read Moreലോകം മൂന്നാം യുദ്ധത്തിലേക്കോ? ഇറാന് കൂട്ട് കിമ്മിന്റെ മിസൈലുകൾ; അമേരിക്കൻ സൈന്യത്തിന് കനത്ത ആഘാതം!
പ്യോങ്‌യാങ്/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം ആഗോള പ്രതിസന്ധിയായി മാറുന്നു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിനെ പിന്തുണച്ച് ഉത്തരകൊറിയ രംഗത്തെത്തി. ഇസ്രയേലും യുഎസും ഇറാനിൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച കിം ജോങ് ഉൻ, ഇതിന് പിന്നാലെ ‘ചോയ് ഹ്യോൺ’ യുദ്ധക്കപ്പലിൽ നിന്ന് അതിശക്തമായ ക്രൂസ് മിസൈലുകൾ വിക്ഷേപിച്ച് കരുത്ത് കാട്ടി. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പ്രത്യാക്രമണം ഹോർമുസ് കടലിടുക്കിൽ മൈനുകൾ നിക്ഷേപിക്കാൻ ശ്രമിച്ച ഇറാന്റെ 16 കപ്പലുകൾ തകർത്തതായി അമേരിക്ക അറിയിച്ചു. തകർത്ത കപ്പലുകളുടെ ദൃശ്യങ്ങൾ യുഎസ് സൈന്യം പുറത്തുവിട്ടു. ഇറാനുമായുള്ള…
Read Moreദുബായ് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു; എമിറേറ്റ്സ് സർവീസുകൾ തുടരും, കേരളത്തിലേക്കുള്ള വിമാനങ്ങളിൽ മാറ്റം
ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. മേഖലയിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതയുടെ ഭാഗമായി വിമാനത്താവളം അടച്ചിട്ടത്. ആക്രമണങ്ങളെ പ്രതിരോധിച്ചപ്പോൾ ഉണ്ടായ അവശിഷ്ടങ്ങൾ (Debris) വിമാനത്താവള പരിസരത്ത് വീണതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എമിറേറ്റ്സ് സർവീസുകൾ സാധാരണ നിലയിലേക്ക് നേരത്തെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസുകൾ നിർത്തിവെക്കുകയാണെന്ന് അറിയിച്ചിരുന്ന എമിറേറ്റ്സ് എയർലൈൻസ്, വിമാനത്താവളം തുറന്നതോടെ സർവീസുകൾ പുനരാരംഭിച്ചു. ടിക്കറ്റെടുത്ത യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് എത്താമെന്ന് എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കി. പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക…
Read Moreപശ്ചിമേഷ്യ സംഘർഷം: ദുബായ് വിമാനത്താവളം അടച്ചു;
ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ യാത്രക്കാർ, എയർപോർട്ട് ജീവനക്കാർ, വിമാനത്തിലെ ക്രൂ തുടങ്ങിയവരുടെ സുരക്ഷയെ മുൻനിർത്തിയാണ് പുതിയ തീരുമാനം. വിമാനത്താവളം അടച്ചതിനെ തുടർന്ന്, ഡൽഹി– ദുബായ് ഇൻഡിഗോ വിമാനം യാത്ര മതിയാക്കി ഡൽഹിയിലേക്ക് മടങ്ങുകയാണ്. ദുബായിൽ നിന്നും തിരിച്ചുമുള്ള തങ്ങളുടെ എല്ലാ സർവീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചെന്ന് എമിറേറ്റ്സ് നേരത്തേ അറിയിച്ചിരുന്നു. ദയവായി യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്നും യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണനയെന്നും എമിറേറ്റ്സ് അറിയിച്ചു. ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ഇന്ന് എയർ ഇന്ത്യയും…
Read Moreസൗദി, ഒമാൻ വ്യോമമേഖല തുറന്നു; സർവീസുകൾ പുനരാരംഭിച്ച് വിമാന കമ്പനികൾ
ഡല്‍ഹി∙ സൗദി, ഒമാന്‍ വ്യോമമേഖല തുറന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ജിദ്ദ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് (മാര്‍ച്ച് 6) സര്‍വീസ് നടത്തും. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്ക് സര്‍വീസുണ്ടാകും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. ഇന്‍ഡിഗോ: ഗള്‍ഫിലെ 8 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഇന്ന് 34…
Read Moreയുദ്ധം അവസാനിപ്പിക്കാൻ ഇറാൻ നേതാക്കൾ സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ട്രംപ്; ഒരു ചർച്ചയ്ക്കും ഇല്ലെന്ന് അബ്ബാസ് അരഗ്ചി
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനിയൻ നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈകിപ്പോയെന്നും യുദ്ധം തുടരാനാണ് അമേരിക്ക ഇപ്പോൾ താൽപര്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഈ അവകാശവാദം ഇറാൻ തള്ളി. ഇറാൻ അൽപം വൈകിപ്പോയെന്നും യുദ്ധം ചെയ്യാനാണ് അമേരിക്ക ഇപ്പോൾ താൽപര്യപ്പെടുന്നതെന്നും ട്രംപ് പറയുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയഭാവി പുനർനിർമ്മിക്കാൻ സഹായിക്കാൻ ഇറാനിയൻ നയതന്ത്രജ്ഞരോട് ട്രംപ് ആവശ്യപ്പെട്ടു. വലിയ സാധ്യതകളുള്ള പുതിയതും മികച്ചതുമായ ഇറാനെ സൃഷ്ടിക്കാൻ അവരുടെ സഹായം ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ വ്യോമസേനയും നാവികസേനയും വ്യോമപ്രതിരോധസംവിധാനങ്ങളും തകർക്കപ്പെട്ടുവെന്നും ട്രംപ് പറയുന്നു. മൂന്നു…
Read Moreകുവൈത്ത് തീരത്ത് വൻ സ്ഫോടനം; കടലിൽ എണ്ണച്ചോർച്ച, ഖത്തറിൽ കടുത്ത ജാഗ്രതയും ഒഴിപ്പിക്കലും.
ദോഹ: കുവൈത്ത് തീരത്ത് സ്ഫോടനം. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്. ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോർട്ടുണ്ട്. കപ്പലിലുള്ളവർ സുരക്ഷിതരാണ്. ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഖത്തർ ഒഴിപ്പിക്കുന്നു. താൽക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഒഴിപ്പിക്കുന്നവർക്ക് താമസ സൗകര്യം ഒരുക്കും. യുഎസിനു ഭീഷണിയായതിനാലാണ് ശ്രീലങ്കൻ തീരത്തെ കപ്പൽ മുക്കിയതെന്ന് യുഎസ് റിട്ട.ജനറൽ മാർക് കിമ്മിറ്റ് അവകാശപ്പെട്ടു. ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയ ടോർപിഡോ ആക്രമണത്തിലാണ് ഇറാനിയൻ നാവികസേനയുടെ കപ്പൽ…
Read Moreദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം
ദുബായ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നു. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ആക്രമണത്തെ പ്രതിരോധിച്ചെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ചെന്നും എന്നാല്‍ യുഎസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക് റൂബിയോ വ്യക്തമാക്കി. വലിയ സ്ഫോടനശബ്ദം…
Read More