പശ്ചിമേഷ്യ സംഘർഷം: ദുബായ് വിമാനത്താവളം അടച്ചു;

ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ യാത്രക്കാർ, എയർപോർട്ട് ജീവനക്കാർ, വിമാനത്തിലെ ക്രൂ തുടങ്ങിയവരുടെ സുരക്ഷയെ മുൻനിർത്തിയാണ് പുതിയ തീരുമാനം.

വിമാനത്താവളം അടച്ചതിനെ തുടർന്ന്, ഡൽഹി– ദുബായ് ഇൻഡിഗോ വിമാനം യാത്ര മതിയാക്കി ഡൽഹിയിലേക്ക് മടങ്ങുകയാണ്. ദുബായിൽ നിന്നും തിരിച്ചുമുള്ള തങ്ങളുടെ എല്ലാ സർവീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചെന്ന് എമിറേറ്റ്സ് നേരത്തേ അറിയിച്ചിരുന്നു.

ദയവായി യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്നും യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണനയെന്നും എമിറേറ്റ്സ് അറിയിച്ചു. ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ഇന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് സർവീസുകൾ നടത്തുന്നുണ്ട്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ‌എന്നിവിടങ്ങളിൽ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾഡ് സർവീസ് ഇന്നുണ്ടായിരിക്കും.

കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് 2 ഫ്ലൈറ്റുകളുണ്ടാകും. ഇതിനു പുറമേ കോഴിക്കോട്-ജിദ്ദ-കോഴിക്കോട് ഷെഡ്യൂൾഡ് സർവീസും നടത്തും. നോൺ ഷെഡ്യൂൾഡ് വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ളത് കൊച്ചി-റാസൽഖൈമ-കൊച്ചി റൂട്ടാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന 12 വിമാനങ്ങളും തിരുവനന്തപുരത്തേയ്ക്കുള്ള 9 വിമാനങ്ങളും റദ്ദാക്കി.

എയർ ഇന്ത്യ എക്സ്പ്രസ് (കേരള സർവീസുകൾ–മാർച്ച് 7)
∙ കൊച്ചി – മസ്കത്ത് – കൊച്ചി : IX431 / IX432
∙ കൊച്ചി – മസ്കത്ത് – കൊച്ചി : IX441 / IX442
∙ കോഴിക്കോട് – മസ്കത്ത് – കോഴിക്കോട് : IX337 / IX338
∙ കോഴിക്കോട് – മസ്കത്ത് – കോഴിക്കോട് : IX318 / IX317
∙ തിരുവനന്തപുരം – മസ്കത്ത് – തിരുവനന്തപുരം : IX550 / IX549
∙ കൊച്ചി – റാസൽഖൈമ – കൊച്ചി : IX1123 / IX1125

  ഇരകൾക്ക് 2 വർഷത്തെ ശിക്ഷയോ? ബെംഗളൂരുവിലെ പ്രമുഖ സർവകലാശാലയിൽ വിദ്യാർത്ഥി സസ്പെൻഷനെച്ചൊല്ലി വൻ പ്രതിഷേധം!

എയർ ഇന്ത്യയുടെ‌ സർവീസുകൾ (മാർച്ച് 7)
∙ ഡൽഹി – ജിദ്ദ – ഡൽഹി : AI2255 / AI2256
∙ മുംബൈ – ജിദ്ദ – മുംബൈ : AI2251 / AI2252
∙ മുംബൈ – ജിദ്ദ – മുംബൈ : AI2245 / AI2246

എയർ ഇന്ത്യ എക്പ്രസിന്റെ മറ്റ് സർവീസുകൾ (മാർച്ച് 7)
∙ മുംബൈ – മസ്കത്ത് – മുംബൈ : IX235 / IX236
∙ ഡൽഹി – മസ്കത്ത് – ഡൽഹി : IX163 / IX164
∙ കോഴിക്കോട് – ജിദ്ദ – കോഴിക്കോട് : IX397 / IX398
∙ മംഗളൂരു – ജിദ്ദ : IX845
∙ ജിദ്ദ – ഹൈദരാബാദ് : IX940
∙ മുംബൈ – റാസൽഖൈമ – മുംബൈ : IX1121 / IX1122
∙ മുംബൈ – റാസൽഖൈമ – മുംബൈ : IX6605 / IX6606
∙ ഡൽഹി – റാസൽഖൈമ – ഡൽഹി : IX6603 / IX6604
∙ ബെംഗളൂരു – റാസൽഖൈമ – ബെംഗളൂരു : IX6701 / IX6702
∙ മുംബൈ – അബുദാബി – മുംബൈ : IX257 / IX268
∙ ബെംഗളൂരു – അബുദാബി – ബെംഗളൂരു : IX865 / IX866
∙ മുംബൈ – ഷാർജ – മുംബൈ : IX251 / IX252
∙ ബെംഗളൂരു – ഷാർജ – ബെംഗളൂരു : IX6607 / IX6608
∙ മുംബൈ – മസ്കത്ത് – മുംബൈ : IX1112 / IX1113
∙ ഡൽഹി – മസ്കത്ത് – ഡൽഹി : IX6601 / IX6602

  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു

മറ്റ് കമ്പനികളുടെ സർവീസുകൾ ഇങ്ങനെ
∙ ഇൻഡിഗോ: ഹൈദരാബാദ്-അബുദാബി (6E 1448), അബുദാബി-ഹൈദരാബാദ് (6E 1449), മുംബൈ-അബുദാബി (6E 1413), അബുദാബി-മുംബൈ (6E 1414), ഹൈദരാബാദ്-ഷാർജ (6E 1421), ഷാർജ-ഹൈദരാബാദ് (6E 1422), ഹൈദരാബാദ്-റാസൽഖൈമ (6E 1495), റാസൽഖൈമ-ഹൈദരാബാദ് (6E 1496), മുംബൈ-ഫുജൈറ (6E 1501), ഫുജൈറ-മുംബൈ (6E 1502).

∙ ആകാശ എയർ: കൊച്ചിയിൽ നിന്ന് വൈകിട്ട് 5.50ന് ജിദ്ദയിലേക്കും, രാത്രി 10.55ന് ജിദ്ദയിൽ നിന്ന് തിരിച്ച് കൊച്ചിയിലേക്കും സർവീസ്.
മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും ജിദ്ദയിലേക്ക് സർവീസുണ്ടായിരിക്കും. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്ക് നാളെ വരെ സർവീസ് ഉണ്ടായിരിക്കില്ല.

  ആര് കേരളത്തിന്റെ അമരക്കാരൻ? വേണുഗോപാലിന്റെ അംഗബലം, സതീശന്റെ ജനപ്രീതി, ചെന്നിത്തലയുടെ പരിചയസമ്പത്ത്; ഇന്നും ചര്‍ച്ച

∙ എയർ അറേബ്യ: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഷാർജ/അബുദാബി/റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നുള്ള ചില സർവീസുകളുണ്ടാകും.

∙ ഇത്തിഹാദ്: അബുദാബിയിൽ നിന്ന് മാർച്ച് 19 വരെ പരിമിതമായ തോതിൽ ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് സർവീസ് നടത്തും.‌ നഗരങ്ങൾ ഇവ: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത.

∙ സ്പൈസ്ജെറ്റ്: ഉച്ചയ്ക്ക് 1.30ന് ഫുജൈറ–കൊച്ചി സർവീസുണ്ടായിരിക്കും. ഫുജൈറ–മുംബൈ സർവീസുമുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us