റിഫൈനറി യൂണിറ്റുകൾ അടച്ചുപൂട്ടിയെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എംആർപിഎൽ!

ബെംഗളൂരു: അസംസ്‌കൃത എണ്ണയുടെ ക്ഷാമം മൂലം മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (MRPL) യൂണിറ്റുകൾ അടച്ചുപൂട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കമ്പനി അധികൃതർ നിഷേധിച്ചു. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ഇത്തരം റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നും റിഫൈനറിയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്നും എംആർപിഎൽ പ്രസ്താവനയിൽ വ്യക്തമാക്കി. അഭ്യൂഹങ്ങൾക്ക് പിന്നിൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം അസംസ്‌കൃത എണ്ണ ഇറക്കുമതി തടസ്സപ്പെട്ടെന്നും മംഗളൂരുവിലെ മൂന്ന് ലക്ഷം ബാരൽ ശേഷിയുള്ള റിഫൈനറി ഭാഗികമായി അടച്ചെന്നും ‘ഓയിൽപ്രൈസ്.കോം’ എന്ന വെബ്‌സൈറ്റ് എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ നൽകിയ പോസ്റ്റാണ് ചർച്ചകൾക്ക്…

Read More

രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണം വേണം; ഉറ്റസുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ് ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: പിണങ്ങിക്കഴിയുന്ന രണ്ടാം ഭാര്യയെ പ്രീണിപ്പിക്കാൻ പുതിയ ടിവിയും സമ്മാനങ്ങളും വാങ്ങുന്നതിനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന യുവാവ് പിടിയിലായി. ചിക്കമംഗളൂരുവിലെ ബിരൂർ സ്വദേശി ഷാഫിയാണ് സുഹൃത്തായ പുട്ടരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്നു ഷാഫി തന്റെ സുഹൃത്തായ പുട്ടരാജുവിനോട് പറഞ്ഞു. പിന്നാലെ 2.5 ലക്ഷം രൂപയുമായി പുട്ടരാജു രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങി. തുടർന്ന് ഷാഫി പുട്ടരാജുവിനെ ബൈക്കിൽ ഹോന്നവള്ളിക്ക് സമീപത്തുള്ള വനമേഖലയിൽ എത്തിച്ചു. അവിടെവച്ച് പുട്ടരാജുവിനെ…

Read More

കേരളത്തിലും സ്ത്രീകൾക്ക് സൗജന്യയാത്ര, ക്ഷേമപെൻഷൻ 3000 രൂപ: കേരളത്തിനായുള്ള രാഹുലിന്റെ 5 ഉറപ്പുകൾ അറിയാൻ വായിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ഉണർവ്വ് പകർന്ന് കെ.പി.സി.സി സംഘടിപ്പിച്ച ‘പുതു യുഗയാത്ര’യ്ക്ക് തലസ്ഥാനത്ത് ആവേശകരമായ സമാപനം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ, കേരളത്തിനായി അഞ്ച് പ്രധാന ഉറപ്പുകൾ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. രാജ്യം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികൾക്കിടയിൽ കേരളത്തിലെ ജനങ്ങളുടെ ക്ഷേമവും വികസനവും മുൻനിർത്തിയാണ് ഈ ഉറപ്പുകൾ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ച് വാഗ്ദാനങ്ങൾ ഇവയാണ്: ∙ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌. ∙ ക്ഷേമപെൻഷൻ മാസം 3000രൂപയാക്കും…

Read More

വിപണിയിൽ തക്കാളി വില കുത്തനെ ഇടിഞ്ഞു! കർഷകർ ദുരിതത്തിൽ

ബെംഗളൂരു: മികച്ച ഗുണനിലവാരമുള്ള ‘കെമ്പു സുന്ദരി’ തക്കാളിയുടെ വിളവെടുപ്പിന് പേരുകേട്ട കോലാർ-ചിക്കബെല്ലാപൂർ ജില്ലകളിൽ തക്കാളി വില കുത്തനെ ഇടിഞ്ഞു. ചിക്കബെല്ലാപൂർ എപിഎംസി (APMC) വിപണിയിൽ 15 കിലോ വരുന്ന ഒരു പെട്ടി തക്കാളിക്ക് വെറും 110 രൂപ മാത്രമാണ് നിലവിലെ വില. ഉൽപ്പാദനച്ചെലവ് പോലും ലഭിക്കാത്ത ഈ വിലയിടിവ് കർഷകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. അന്തർസംസ്ഥാന വിപണികളിൽ ഡിമാൻഡ് കുറഞ്ഞതാണ് പെട്ടെന്നുള്ള ഈ വിലയിടിവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ മൊത്തവ്യാപാര വിപണിയിൽ വില ഇടിഞ്ഞിട്ടും ചില്ലറ വിൽപനയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ചില്ലറ വ്യാപാരികൾ അഞ്ച് കിലോ…

Read More

ബെംഗളൂരുവിൽ അനധികൃത കുടിയേറ്റക്കാർക്കായി വ്യാപക തിരച്ചിൽ: ഇരുനൂറിലധികം വിദേശികൾക്ക് ഗേറ്റ് പാസ്

ബെംഗളൂരു: നഗരത്തിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്താനായി പോലീസ് ആരംഭിച്ച പ്രത്യേക പരിശോധന (സ്പെഷ്യൽ ഡ്രൈവ്) ഊർജിതമായി തുടരുന്നു. സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന തിരച്ചിലിൽ 200-ലധികം വിദേശ പൗരന്മാരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതിൽ നൂറിലധികം പേരെ കഴിഞ്ഞ ദിവസം മാത്രം കണ്ടെത്തി. സിസിബി (CCB) ഉദ്യോഗസ്ഥരും 11 ഡിസിപിമാരുടെ കീഴിലുള്ള പോലീസ് സംഘവുമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം പരിശോധന നടത്തുന്നത്. മതിയായ യാത്രാരേഖകളില്ലാതെയും വിസാ കാലാവധി കഴിഞ്ഞും നഗരത്തിൽ താമസിച്ചുവന്നവരാണ് പിടിയിലായത്. ഇവരിൽ…

Read More

ദുബായ് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു; എമിറേറ്റ്സ് സർവീസുകൾ തുടരും, കേരളത്തിലേക്കുള്ള വിമാനങ്ങളിൽ മാറ്റം

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. മേഖലയിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതയുടെ ഭാഗമായി വിമാനത്താവളം അടച്ചിട്ടത്. ആക്രമണങ്ങളെ പ്രതിരോധിച്ചപ്പോൾ ഉണ്ടായ അവശിഷ്ടങ്ങൾ (Debris) വിമാനത്താവള പരിസരത്ത് വീണതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എമിറേറ്റ്സ് സർവീസുകൾ സാധാരണ നിലയിലേക്ക് നേരത്തെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസുകൾ നിർത്തിവെക്കുകയാണെന്ന് അറിയിച്ചിരുന്ന എമിറേറ്റ്സ് എയർലൈൻസ്, വിമാനത്താവളം തുറന്നതോടെ സർവീസുകൾ പുനരാരംഭിച്ചു. ടിക്കറ്റെടുത്ത യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് എത്താമെന്ന് എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കി. പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക…

Read More

കൂടുതല്‍ മെട്രോ കോച്ചുകള്‍ എത്തി

ബെംഗളൂരു: നമ്മ മെട്രോ ഗ്രീന്‍ ലൈനില്‍ ഓടിക്കാന്‍ കൊല്‍ക്കത്തയിലെ ടിറ്റാഗ്ര കമ്പനിയില്‍ നിര്‍മിച്ച ആദ്യ കോച്ചുകളെത്തി. പീനിയ ഡിപ്പോയിലെത്തിച്ച കോച്ചുകള്‍ പരീക്ഷണ ഓട്ടത്തിന് ശേഷം അടുത്ത മാസത്തോടെ പ്രതിദിന സര്‍വീസ് ആരംഭിക്കും. മാധവാര-സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രീന്‍ ലൈനില്‍ ഓടിക്കാന്‍ 6 കോച്ചുകള്‍ വീതമുള്ള 21 ട്രെയിനുകള്‍ക്കും വൈറ്റ്ഫീല്‍ഡ്-ചലഘട്ട പര്‍പ്പിള്‍ ലൈനില്‍ ഓടിക്കാന്‍ 17 എണ്ണത്തിനുമാണ് ടിറ്റാഗ്രയ്ക്ക് ബിഎംആര്‍സി കരാര്‍ നല്‍കിയത്.

Read More

പശ്ചിമേഷ്യ സംഘർഷം: ദുബായ് വിമാനത്താവളം അടച്ചു;

ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ യാത്രക്കാർ, എയർപോർട്ട് ജീവനക്കാർ, വിമാനത്തിലെ ക്രൂ തുടങ്ങിയവരുടെ സുരക്ഷയെ മുൻനിർത്തിയാണ് പുതിയ തീരുമാനം. വിമാനത്താവളം അടച്ചതിനെ തുടർന്ന്, ഡൽഹി– ദുബായ് ഇൻഡിഗോ വിമാനം യാത്ര മതിയാക്കി ഡൽഹിയിലേക്ക് മടങ്ങുകയാണ്. ദുബായിൽ നിന്നും തിരിച്ചുമുള്ള തങ്ങളുടെ എല്ലാ സർവീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചെന്ന് എമിറേറ്റ്സ് നേരത്തേ അറിയിച്ചിരുന്നു. ദയവായി യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്നും യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണനയെന്നും എമിറേറ്റ്സ് അറിയിച്ചു. ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ഇന്ന് എയർ ഇന്ത്യയും…

Read More

വാക്കുതർക്കത്തിനിടെ അധ്യാപകനെ ഇടിച്ച് 10ാം ക്ലാസുകാരൻ

ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിൽ സ്‌കൂൾ ക്യാമ്പസിനുള്ളിൽ നടന്ന തർക്കത്തിനിടയിൽ പത്താം ക്ലാസുകാരൻ അധ്യാപകനെ മർദ്ദിച്ചു. വീരവല്ലി സില്ല പരിഷത്ത് ഹൈസ്‌കൂളിലാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടയിൽ ഉണ്ടായ ഒരു പ്രശ്‌നത്തിൽ ഇടപെട്ട് കുട്ടികളെ ശാസിക്കുകയായിരുന്നു അധ്യാപകൻ. ഇതിനിടയിൽ അധ്യാപകനും ഒരു വിദ്യാർത്ഥിയും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് വിദ്യാർത്ഥി അധ്യാപകന്‍റെ നെഞ്ചത്തേക്ക് ഇടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോയിൽ അധ്യാപകന് നേരെ കുട്ടി ദേഷ്യത്തോടെ സമീപിക്കുന്നതും മറ്റ് കുട്ടികൾ തടയുന്നതും കാണാം.

Read More

കെഎസ്‌ഐസി വളപ്പില്‍ സ്റ്റേഡിയം: കര്‍ഷകര്‍ സമരത്തില്‍

ബെംഗളുരു മൈസൂരു ടി നര സീപുരയിലെ കര്‍ണാടക സില്‍ക്ക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ (കെഎസ്‌ഐസി) ഫാക്ടറി വളപ്പില്‍ സ്റ്റേഡിയം നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകരും സമരരംഗത്ത്. ഫാക്ടറി തൊഴിലാളികളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണിത്. മൈസൂരു കലക്ടറേറ്റിനു മുന്നില്‍ കര്‍ഷക സംഘടനകളുടെ ഫെഡറേഷന്‍ ഇന്നലെ ധര്‍ണ നടത്തി. സ്റ്റേഡിയം നിലവില്‍ വന്നാല്‍ ഫാക്ടറി അടച്ചുപൂട്ടുമോ എന്ന ആശങ്കയിലാണ് പ്രതിഷേധം തുടരുന്നത്. കായിക വകുപ്പ് ഈ നീക്കത്തില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ ‘സേവ് മൈസൂരു സില്‍ക് പ്രതി ‘ ഷേധ പ്രചാരണവുമായി മുന്നോട്ടു പോകുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി. ഫാക്ടറി വളപ്പില്‍…

Read More
Click Here to Follow Us