കേരളത്തിലും സ്ത്രീകൾക്ക് സൗജന്യയാത്ര, ക്ഷേമപെൻഷൻ 3000 രൂപ: കേരളത്തിനായുള്ള രാഹുലിന്റെ 5 ഉറപ്പുകൾ അറിയാൻ വായിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ഉണർവ്വ് പകർന്ന് കെ.പി.സി.സി സംഘടിപ്പിച്ച ‘പുതു യുഗയാത്ര’യ്ക്ക് തലസ്ഥാനത്ത് ആവേശകരമായ സമാപനം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ, കേരളത്തിനായി അഞ്ച് പ്രധാന ഉറപ്പുകൾ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

രാജ്യം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികൾക്കിടയിൽ കേരളത്തിലെ ജനങ്ങളുടെ ക്ഷേമവും വികസനവും മുൻനിർത്തിയാണ് ഈ ഉറപ്പുകൾ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ച് വാഗ്ദാനങ്ങൾ ഇവയാണ്:

∙ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌.
∙ ക്ഷേമപെൻഷൻ മാസം 3000രൂപയാക്കും
∙ ഒരു കുടുംബത്തിന് 25 ലക്ഷംവരെയുള്ള ആരോഗ്യ ഇൻഷുറൻസ്.
∙ ചെറുപ്പക്കാർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 5 ലക്ഷംരൂപവരെ പലിശരഹിത വായ്പ.
∙ മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് ആരംഭിക്കും. എന്നിവയാണ് പ്രഖ്യാപനങ്ങൾ.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഹുൽ ഗാന്ധി കടന്നാക്രമിച്ചു. യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്ക പറയുന്നവരിൽനിന്നു മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി ധാരണയിലെത്തി.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

ജനങ്ങളുടെ ഡേറ്റ ഇന്ത്യൻ സർക്കാർ യുഎസിന് അടിയറവുവച്ചു. എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തു വരാനുണ്ട്. ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുമുണ്ട്. പരിഭ്രമിച്ചാണ് അമേരിക്കയുമായുള്ള കരാറിൽ പ്രധാനമന്ത്രി ഒപ്പിട്ടത്. ട്രംപാണ് പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത്. അതുപോലെയാണ് പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
[masterslider id="10"]

Related posts