ബെംഗളൂരുവിൽ അനധികൃത കുടിയേറ്റക്കാർക്കായി വ്യാപക തിരച്ചിൽ: ഇരുനൂറിലധികം വിദേശികൾക്ക് ഗേറ്റ് പാസ്

ബെംഗളൂരു: നഗരത്തിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്താനായി പോലീസ് ആരംഭിച്ച പ്രത്യേക പരിശോധന (സ്പെഷ്യൽ ഡ്രൈവ്) ഊർജിതമായി തുടരുന്നു. സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന തിരച്ചിലിൽ 200-ലധികം വിദേശ പൗരന്മാരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതിൽ നൂറിലധികം പേരെ കഴിഞ്ഞ ദിവസം മാത്രം കണ്ടെത്തി.

സിസിബി (CCB) ഉദ്യോഗസ്ഥരും 11 ഡിസിപിമാരുടെ കീഴിലുള്ള പോലീസ് സംഘവുമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം പരിശോധന നടത്തുന്നത്. മതിയായ യാത്രാരേഖകളില്ലാതെയും വിസാ കാലാവധി കഴിഞ്ഞും നഗരത്തിൽ താമസിച്ചുവന്നവരാണ് പിടിയിലായത്. ഇവരിൽ ഭൂരിഭാഗവും ബംഗ്ലാദേശ് സ്വദേശികളാണെന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

പിടിയിലായവരിൽ നിന്ന് ആധാർ കാർഡ് ഉൾപ്പെടെയുള്ള പ്രാദേശിക രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ വ്യാജമാണോ എന്ന് പരിശോധിച്ചുവരികയാണ്. കണ്ടെത്തിയ വിദേശികളെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന് (FRRO) കൈമാറി. നിയമനടപടികൾ പൂർത്തിയാക്കി ഇവരെ നാടുകടത്തുന്നതിനുള്ള ഗേറ്റ് പാസ് നടപടികൾ ആരംഭിച്ചു.

ഫെബ്രുവരി 26-ന് നടത്തിയ പരിശോധനയിൽ വിസ കാലാവധി കഴിഞ്ഞ രണ്ടായിരത്തോളം വിദേശികളെയാണ് കണ്ടെത്തിയിരുന്നത്.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

സാമൂഹ്യക്ഷേമ വകുപ്പും എഫ് ആർ ആർ ഒ FRROഉദ്യോഗസ്ഥരും പോലീസുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ മുന്നോട്ട് കൊണ്ടുപോകുന്നത്. പിടിക്കപ്പെട്ടവരുടെ വിവരങ്ങൾ അതത് രാജ്യങ്ങളിലെ എംബസികളെ അറിയിക്കുമെന്നും പോലീസ് കമ്മീഷണർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts