കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിച്ചു.

ബെംഗളൂരു: വാക്സിനേഷൻ വിദഗ്ധരുടെ ശുപാർശകൾ ചൂണ്ടിക്കാട്ടി രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിനിടയിലുള്ള ഇടവേള 12-16 ആഴ്ച വരെയായി പുതുക്കിയതായി സംസ്ഥാന സർക്കാർ ഔദ്യോഗികമായി അറിയിച്ചു.

“2 ഡോസുകൾക്കിടയിലുള്ള കോവിഷീൽഡ് വാക്സിനേഷന്റെ 6 മുതൽ 8 ആഴ്ച വരെയുള്ള മുൻ നിശ്ചയിച്ച ഇടവേള, 12 മുതൽ 16 ആഴ്ച വരെ ആയി പരിഷ്കരിച്ചു. കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് എടുത്ത് 12 ആഴ്ചകൾ പൂർത്തിയായിട്ടില്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വരരുതെന്ന് പൗരന്മാരോട് അഭ്യർത്ഥിക്കുന്നു,” എന്ന് ആരോഗ്യവകുപ്പിൽ നിന്നുള്ള ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

എന്നിരുന്നാലും, പുതുക്കിയ സമയ ഇടവേള കോവിഷീൽഡിന് മാത്രമാണ് ഉള്ളതെന്നും കോവാക്സിൻ വാക്‌സിന് ഇത് ബാധകമല്ലെന്നും കുറിപ്പിൽ വ്യക്തമാക്കി.

നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷൻ (എൻ‌ടി‌ജി‌ഐ), നാഷണൽഎക്സ്പെർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ (എൻ‌ഇ‌ജി‌വി‌സി) എന്നിവയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് അർഹരായ ഗുണഭോക്താക്കൾക്ക് 12 മുതൽ 16 ആഴ്ച വരെ നൽകണമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
[masterslider id="10"]

Related posts