പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം; സൗദി അറേബ്യ വിട്ട് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ വിട്ടു. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളും മേഖലയിലെ സുരക്ഷാ ഭീഷണിയുമാണ് താരത്തിന്റെ പെട്ടെന്നുള്ള ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അൽ നാസർ ക്ലബ്ബിന്റെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ തന്റെ കുടുംബത്തോടൊപ്പം യൂറോപ്പിലെ സുരക്ഷിതമായ ഒരിടത്തേക്ക് മാറിയതായാണ് സൂചന. ഇറാൻ-ഇസ്രായേൽ-അമേരിക്ക തർക്കം രൂക്ഷമായതോടെ അന്താരാഷ്ട്ര കായിക താരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു. തന്റെ പ്രശസ്തമായ ഗൾഫ്സ്ട്രീം G650 (Gulfstream G650) എന്ന സ്വകാര്യ ജെറ്റിലാണ്…

Read More

ഖമനയിയുടെ വിശ്വസ്തന് പുതിയ ചുമതല; അലിറാസ അറാഫി ഇറാന്റെ ഇടക്കാല മേധാവി

ടെഹ്റാൻ: ഇറാനിൽ മുതിർന്ന പുരോഹിതനും ഗാർഡിയൻ കൗൺസിൽ അംഗവുമായ ആയത്തുല്ല അലിറീസ അറാഫിയെ താൽക്കാലിക നേതൃസമിതി അംഗമായി നിയമിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഈ സമിതിയാണ് ഖമനയി വഹിച്ചിരുന്ന ചുമതലകൾ നിർവഹിക്കുക. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘോലാം ഹുസൈൻ മൊഹ്സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നേരത്തെ ഈ ചുമതലകൾ ആയത്തുല്ല അലി ഖമനയി മാത്രമാണ് വഹിച്ചിരുന്നത്. സാങ്കേതികമായി മൂന്ന് അംഗങ്ങളിൽ ഒരാൾ മാത്രമാണ് എങ്കിലും സമിതിയിലെ ഏക പുരോഹിതൻ എന്ന നിലയിൽ താൽക്കാലിക പരമോന്നത നേതാവിന്റെ…

Read More

ഇറാന്റെ മുകളിൽ ‘പ്രതികാരത്തിന്റെ’ ചുവന്ന പതാക ഉയർന്നു; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു. ഖമനയിയുടെ മരണത്തിന് പകരം വീട്ടുമെന്ന് പ്രഖ്യാപിച്ച ഇറാൻ, ഖോമിലെ ജംകരാൻ പള്ളിയുടെ താഴികക്കുടത്തിന് മുകളിൽ ‘പ്രതികാരത്തിന്റെ’ ചുവന്ന പതാക ഉയർത്തി. ശനിയാഴ്ച യുഎസ്-ഇസ്രയേൽ സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചത്. ഖമനയിക്കൊപ്പം അദ്ദേഹത്തിന്റെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ ഇറാൻ സൈന്യത്തിന്റെ പ്രമുഖ കമാൻഡർ ജനറൽ മുഹമ്മദ് പക്പൗറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ആക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രതികാരത്തിന്റെ…

Read More

ഗൾഫ്‌മേഖലയിൽ വിമാനത്താവളങ്ങൾ സ്തംഭിച്ചു; 700 സർവീസുകൾ റദ്ദാക്കി: 20,000-ത്തിലേറെ യാത്രക്കാർ യുഎഇയിൽ വിമാനത്താവളങ്ങളിൽ കുടുങ്ങി

ദുബായ്: യുഎഇയിലെയും ബഹ്റൈനിലെയും പ്രധാന വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് വ്യോമപാതകൾ അടച്ചതോടെ യുഎഇയിൽ മാത്രം 20,200-ഓളം യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറ്റിയതായി യുഎഇ അധികൃതർ അറിയിച്ചു. ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. വിമാന സർവീസുകൾ റദ്ദാക്കി ഗൾഫ് മേഖലയിലാകെ 700-ലധികം വിമാന…

Read More

ഗൾഫ് മേഖലയിൽ കനത്ത മിസൈൽ-ഡ്രോൺ ആക്രമണം; യുഎഇ, ബഹ്‌റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം; വ്യോമപാത അടച്ചു

ദുബൈ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. ദുബൈ, അബുദാബി വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ഏഷ്യൻ വംശജനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേർക്ക് പരിക്കേറ്റു. പ്രതിരോധം തീർത്ത് യുഎഇ; 137 മിസൈലുകളും 209 ഡ്രോണുകളും രാജ്യം ലക്ഷ്യമാക്കി വന്ന ഭീഷണികളെ യുഎഇ വ്യോമപ്രതിരോധ സേന ശക്തമായി നേരിട്ടു. ആകെ വന്ന 137 മിസൈലുകളിൽ 132 എണ്ണവും തകർത്തു. 209 ഡ്രോണുകളിൽ…

Read More

കുതിച്ചുയർന്ന് ‌വിമാനനിരക്ക്; മുക്കാൽ ലക്ഷം കൈയ്യിൽ ഉണ്ടെങ്കിലേ ഇനി നാട്ടിൽ പോയി വരാൻ പറ്റു,

ദുബായ്: അവധിക്കാലം തുടങ്ങിയതോടെ ഗൾഫിൽ നിന്നു നാട്ടിലേക്കും തിരിച്ചുമുള്ള വിമാനനിരക്ക് വീണ്ടും കുതിച്ചുയർന്നു. ക്രിസ്മസ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 61,000 – 74,100 രൂപ വരെ വേണ്ടിവരും. 4 പേരടങ്ങുന്ന കുടുംബത്തിന്റെ യാത്രയ്ക്കു 3 ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്. യാത്ര വിദേശക്കമ്പനികളുടെ വിമാനങ്ങളിലാണെങ്കിൽ കൂടുതൽ ചാർജ് നൽകേണ്ടിവരും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള നിരക്കും കൂടുതലാണ്. എന്നാൽ ഗൾഫിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കു താരതമ്യേന കുറഞ്ഞ ചാർജ് മാത്രമാണുള്ളത്.

Read More

സൗദിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി; 42 പേര്‍ക്ക് ദാരുണാന്ത്യം

സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 42 മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്ന് പുറപ്പെട്ട ഉംറ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നവർ എല്ലാമെന്നാണ് റിപ്പോർട്ട്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. തീര്‍ഥാടകര്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടെന്നും…

Read More