ഇറാന്റെ മുകളിൽ ‘പ്രതികാരത്തിന്റെ’ ചുവന്ന പതാക ഉയർന്നു; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു.

ഖമനയിയുടെ മരണത്തിന് പകരം വീട്ടുമെന്ന് പ്രഖ്യാപിച്ച ഇറാൻ, ഖോമിലെ ജംകരാൻ പള്ളിയുടെ താഴികക്കുടത്തിന് മുകളിൽ ‘പ്രതികാരത്തിന്റെ’ ചുവന്ന പതാക ഉയർത്തി.

ശനിയാഴ്ച യുഎസ്-ഇസ്രയേൽ സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചത്. ഖമനയിക്കൊപ്പം അദ്ദേഹത്തിന്റെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

കൂടാതെ ഇറാൻ സൈന്യത്തിന്റെ പ്രമുഖ കമാൻഡർ ജനറൽ മുഹമ്മദ് പക്പൗറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ആക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ.

പ്രതികാരത്തിന്റെ സൂചനയുമായി ചുവന്ന കൊടി?

ഷിയാ ആചാരപ്രകാരം നീതിക്കും പ്രതികാരത്തിനുമുള്ള ആഹ്വാനമായാണ് ചുവന്ന കൊടി ഉയർത്തുന്നത്. രക്തസാക്ഷിത്വമോ കൊടിയ അനീതിയോ സംഭവിക്കുന്ന സാഹചര്യങ്ങളിൽ മാത്രം ഉയർത്തുന്ന ഈ പതാക, ഇസ്രയേലിനും യുഎസിനുമെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന ഇറാന്റെ വ്യക്തമായ മുന്നറിയിപ്പായാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രതികരണവുമായി ട്രംപ്

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

ഖമനയിയുടെ വധത്തിൽ പ്രതികരണവുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. “ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളാണ് കൊല്ലപ്പെട്ടത്” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ആക്രമണത്തെത്തുടർന്ന് ഇറാനിൽ കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രമുഖ ശക്തികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
[masterslider id="10"]

Related posts