ഗൾഫിൽ കുടുങ്ങിയ കന്നഡക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കും: മുഖ്യമന്ത്രി സിദ്ധരാമയ്യ 

ബെംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കർണാടക സ്വദേശികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സർക്കാർ സജീവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി (MEA) സംസ്ഥാന സർക്കാർ നിരന്തര സമ്പർക്കത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ശിവമൊഗ്ഗ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായിൽ കുടുങ്ങിയ ഭാരതീയർ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബെല്ലാരിയിൽ നിന്നുള്ള 30 പേർ ഉൾപ്പെടെയുള്ളവരെ തിരിച്ചെത്തിക്കാൻ നടപടി തുടങ്ങിക്കഴിഞ്ഞു. നിലവിൽ ദുബായ് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഇത് തുറന്നാലുടൻ ഇവരെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങൾ ചെയ്യും.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ചീഫ് സെക്രട്ടറിയുമായും പ്രാദേശിക കമ്മീഷണറുമായും ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ദുബായിലുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം ഭോജെ ഗൗഡയുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം ഹോട്ടലിൽ സുരക്ഷിതനാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

അമേരിക്കയുടെ നിലപാടിനെതിരെ വിമർശനം

ഇറാനിലെ സംഘർഷങ്ങളിൽ അമേരിക്കയുടെ ഇടപെടലിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. സമാധാനത്തെക്കുറിച്ച് സംസാരിക്കുകയും മറ്റൊരു രാജ്യത്ത് യുദ്ധം നയിക്കുകയും ചെയ്യുന്ന അമേരിക്കയുടെ നിലപാട് വൈരുദ്ധ്യം നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഇറാനിയൻ നേതാവ് അയത്തുള്ള ഖമേനിയുടെ ആത്മാവിനായി പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
[masterslider id="10"]

Related posts