നഗരത്തിന് ഇത് “അഭിമാന”നിമിഷം!ഗതാഗതക്കുരുക്കില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനം നമ്മബെംഗളുരുവിന്;മുന്നില്‍ കൊല്‍ക്കത്തയും പട്നയും മാത്രം.

ബെംഗളുരു : രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് ഉള്ള നഗരങ്ങളില്‍ മൂന്നാം സ്ഥാനത്ത് നമ്മബെംഗളുരു,മണിക്കൂറില്‍ 15.5 കിലോ മീറ്റര്‍ ആണ് നഗരത്തിലെ വാഹനങ്ങളുടെ ശരാശരി വേഗത എന്ന് ഓല നടത്തിയ പഠനങ്ങളില്‍ പറയുന്നു. പൊതു ഗതാഗത സംവിധാനങ്ങള്‍ ആയ മെട്രോയും വെബ്‌ ടാക്സികളും എല്ലാം ഉണ്ടായിട്ടും സ്വകാര്യ വാഹനങ്ങളുടെ ആധിക്യമാണ് റോഡില്‍ വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങാന്‍ കാരണം.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

സാധാരണ സമയങ്ങളെ അപേക്ഷിച്ച് ഓഫീസ് സമയങ്ങളില്‍ 162%അധികമാണ് ഗതാഗതക്കുരുക്ക് എന്നും ഓല പറയുന്നു.നമ്മ ബെംഗളുരുവിന് മുന്നില്‍ ലിസ്റ്റില്‍ കൊല്‍ക്കത്തയും പാട്നയും മാത്രമേ ഉള്ളൂ.

നഗരത്തിലെ വായു മലിനീകരണത്തിന്റെ 37%വാഹനങ്ങളുടെ സംഭാവന ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts