പ്രകൃതിദുരന്തം വിനോദസഞ്ചാരമേഖലയെ ആകെ തളർത്തിയ കുടക് തിരിച്ചു വരുന്നു.

മൈസൂരു: പ്രകൃതിദുരന്തം വിനോദസഞ്ചാരമേഖലയെ ആകെ തളർത്തിയ കുടകിന് ശാപമോക്ഷം. സഞ്ചാരികൾ കുടകിന്റെ സൗന്ദര്യം തേടി വീണ്ടുമെത്തിത്തുടങ്ങിയതോടെ മാന്ദ്യം നീങ്ങുകയാണ്. ടൂറിസം മേഖലയെ ആശ്രയിച്ചുകഴിയുന്ന ജില്ലയിലെ വ്യാപാരമേഖലയ്ക്ക് നിരാശയിൽനിന്ന് മോചനമായി. പ്രധാന വിനോദസഞ്ചാര, തീർഥാടന കേന്ദ്രങ്ങളായ ആബെ വെള്ളച്ചാട്ടം, രാജാ സീറ്റ്, ദുബാരെ ആനത്താവളം, ഹാരംഗി അണക്കെട്ട്, മണ്ഡൽപട്ടി, ഹമ്മിയാല, ഭാഗമണ്ഡല, തലക്കാവേരി തുടങ്ങിയ സ്ഥലങ്ങളിലെത്തുന്നവരുടെ എണ്ണത്തിൽ ഒക്ടോബർ പകുതിയോടെ കാര്യമായവർധന രേഖപ്പെടുത്തി. ഈ വർഷം ആദ്യപകുതിയിൽ ജില്ലയിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 18 ലക്ഷത്തോളമായിരുന്നു. എന്നാൽ ദുരന്തത്തിന് ശേഷം ടൂറിസം മേഖലയാകെ ശൂന്യതയുടെ പിടിയിലായി. പ്രതിദിനം 5000…

Read More

54 ലക്ഷം പേര്‍ പങ്കെടുത്ത ഡെയ്ലി ഹണ്ടിന്റെ ഓണ്‍ലൈന്‍ സര്‍വെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്‍‌തൂക്കം.

ന്യൂഡല്‍ഹി :  ഭൂരിപക്ഷം ആളുകളും പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദിയെത്തണമെന്ന ആഗ്രഹം പങ്കു വച്ചതായി ഓണ്‍ലൈന്‍ സര്‍വ്വേ ഫലം. രാജ്യത്തിന്റെ നല്ലൊരു ഭാവിയ്ക്കായി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 63 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ന്യൂസ് പോര്‍ട്ടലായ ഡെയ്ലി ഹണ്ട് നടത്തിയ സര്‍വ്വേയുടേതാണ് ഫലം. 54 ലക്ഷം പേര്‍ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ ഡെയ്ലി ഹണ്ട് വിശദമാക്കുന്നത്. നീല്‍സണ്‍ ഇന്ത്യ എന്ന ഡാറ്റ അനലിറ്റിക്സ് കമ്പനിയുമായി ചേര്‍ന്നാണ് സര്‍വ്വേ നടത്തിയത്. രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ളവര്‍ സര്‍വ്വേയില്‍ പങ്കെടുത്തതായാണ് വിവരം. 63 ശതമാനം…

Read More

പട്ടാപ്പകല്‍ ഇരുമ്പ് കമ്പികൊണ്ട് വീട്ടമ്മയുടെ തലക്കടിച്ചു വീഴ്ത്തി സ്വര്‍ണമാല പൊട്ടിച്ചു.

ബെംഗളുരു : സ്വര്‍ണമാല പൊട്ടിച്ചതിനു ശേഷം അക്രമി ഇരുമ്പ് കമ്പികൊണ്ട് വീട്ടമ്മയുടെ തലക്കടിച്ചു പരിക്കേല്‍പ്പിച്ചു,സംഭവം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ബന്നര്‍ഘട്ട റോഡിലെ ഹുളിമാവിനു അടുത്തുള്ള സായി ബാബാ ക്ഷേത്രത്തിനു സമീപം. നടന്നു പോകുകയിരുന്ന ശൈലജ എന്നാ വീട്ടമ്മയെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വീഴ്ത്തിയതിനു ശേഷം സ്വര്‍ണമാല പൊട്ടിച്ച് പോകുകയായിരുന്നു.വീട്ടമ്മയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലയില്‍ പത്തു തുന്നലുകള്‍ ഉണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

നടിയും ഗായികയുമായ വസുന്ധര ദാസിനെ പിന്തുടര്‍ന്ന് അധിക്ഷേപിച്ച കാബ് ഡ്രൈവര്‍ക്ക് എതിരെ കേസ്.

ബെംഗളൂരു : നടിയും ഗായികയുമായ വസുന്ധരാ ദാസിനെ, കാബ് ഡ്രൈവർ അധിക്ഷേപിച്ചതായി മല്ലേശ്വരം പൊലീസിൽ പരാതി.ഡ്രൈവർക്കെതിരെ കേസെടുത്തു. കഴിഞ്ഞ 29ന് മർഗോസ റോഡ് 13 ക്രോസ് ബസ് സ്റ്റാൻഡിനു സമീപം മല്ലേശ്വരം സിഗ്നലിനു സമീപമാണു സംഭവം. കാർ ഓടിച്ചുപോകുകയായിരുന്ന വസുന്ധരാ ദാസിനെ നാലു കിലോമീറ്ററോളം പിന്തുടർന്ന കാബ് ഡ്രൈവർ, തടഞ്ഞുനിർത്തി പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനു തയാറാകാത്തതിനെ തുടർന്ന് അസഭ്യം ചൊരിഞ്ഞെന്നാണു പരാതി. സിഗ്നലിൽ കാത്തു കിടന്ന കാബിന് ഇടത്തേക്കു തിരിയാൻ അവസരം നൽകാതെ, വസുന്ധരാ ദാസിന്റെ കാർ മറികടന്നു പോയതാണ് പ്രകോപനത്തിനു പിന്നിൽ.

Read More

ഗൌരി ലങ്കേഷിന്റെ സഹോദരനും കന്നഡ സിനിമ സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന ഷക്കീലയുടെ ജീവിതം പ്രമേയമായ ചിത്രത്തില്‍ യഥാര്‍ത്ഥ ഷക്കീലയും അഭിനയിക്കുന്നു;ആരാധകര്‍ ആവേശത്തില്‍.

ബെംഗളുരു : ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ അതിഥി താരമായി ഷക്കീലയും എത്തും. ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷം കൈകാര്യം ചെയ്യുന്നത്. കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ഇത്. സിൽക്ക് സ്മിതയുടെ ജീവിത കഥയ്ക്ക് ശേഷം ഷക്കീലയുടെയും ജീവിത കഥ ബോളിവുഡിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റിച്ചയെ കൂടാതെ പങ്കജ് ത്രിപാഠി, രാജീവ് പിള്ള, കന്നഡ താരം എസ്തർ നൊറോണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഷക്കീലയും റിച്ചയും നേരത്തെ…

Read More

ധൈര്യമുണ്ടെങ്കില്‍ ആത്മഹത്യാ ചെയ്യാന്‍ കാമുകന്റെ വെല്ലുവിളി;വെല്ലുവിളി ഏറ്റെടുത്ത് കാമുകി;യുവതി വിഷം കഴിച്ച് മരിച്ച നിലയില്‍.

ബെംഗളുരു : കാമുകീ കാമുകന്‍ മാരായ ഹരീഷും ദിവ്യയും മാസങ്ങള്‍ക്ക് മുന്‍പ് ഒളിച്ചോടിപ്പോയിരുന്നു,വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി തിരിച്ചു വന്നു.വിവാഹം ചെയ്തു കൊടുക്കാം എന്നു അവര്‍ ഉറപ്പു നല്‍കുകയും ചെയ്തു.എന്നാല്‍ പിന്നീട് ജീവനൊടുക്കാന്‍ കാമുകന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ തുടര്‍ന്ന് 20 വയസ്സ് ഉള്ള ദിവ്യ വിഷം കഴിച്ചു ആത്മഹത്യാ ചെയ്യുകയായിരുന്നു. ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചത് ആയിരുന്നു എന്നും എന്നാല്‍ ഹരീഷ് പതിനഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ ആരോപിക്കുന്നു.കാശു കിട്ടിയില്ലെങ്കില്‍ ദിവ്യയെ വിവാഹം ചെയ്യാതെ വേറെ സ്ത്രീയെ വിവാഹം ചെയ്യുമെന്നും ഹരീഷ് പറഞ്ഞു.മറ്റൊരു സന്ദേശത്തില്‍…

Read More

ഇനി നഗരത്തില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞാല്‍ പണി ഉറപ്പ്;കണ്ടെത്താന്‍ പ്രത്യേക സേന.

ബെംഗളുരു : ഇനി നഗരത്തില്‍ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചാല്‍ ഉള്ള പിഴ നൂറില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി.നിയമലന്ഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനും പിഴ ചുമത്തുന്നതിനുമായി വിമുക്ത ഭടന്മാരെ സ്ഥിരമായി ഗാര്‍ബേജ് മാര്‍ഷലുകള്‍ ആയി നിയമിക്കാനും തീരുമാനമായി. നഗര വികസന ചുമതലയുള്ള ഉപ മുഖ്യമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തില്‍ നടന്ന യോഗതിന്റെത് ആണ് തീരുമാനം.മാലിന്യ വിരുദ്ധ ചട്ടം കര്‍ശനമായി നടപ്പാക്കണമെന്ന് അദ്ദേഹം ബി ബി എം പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.ഇപ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ചു ഗാര്‍ബേജ് മാര്‍ഷലുകള്‍ക്ക് പുറമേ കൂടുതല്‍ പേരെ നിയോഗിക്കണമെന്ന് ബി…

Read More

നഗരത്തിന് ഇത് “അഭിമാന”നിമിഷം!ഗതാഗതക്കുരുക്കില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനം നമ്മബെംഗളുരുവിന്;മുന്നില്‍ കൊല്‍ക്കത്തയും പട്നയും മാത്രം.

ബെംഗളുരു : രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് ഉള്ള നഗരങ്ങളില്‍ മൂന്നാം സ്ഥാനത്ത് നമ്മബെംഗളുരു,മണിക്കൂറില്‍ 15.5 കിലോ മീറ്റര്‍ ആണ് നഗരത്തിലെ വാഹനങ്ങളുടെ ശരാശരി വേഗത എന്ന് ഓല നടത്തിയ പഠനങ്ങളില്‍ പറയുന്നു. പൊതു ഗതാഗത സംവിധാനങ്ങള്‍ ആയ മെട്രോയും വെബ്‌ ടാക്സികളും എല്ലാം ഉണ്ടായിട്ടും സ്വകാര്യ വാഹനങ്ങളുടെ ആധിക്യമാണ് റോഡില്‍ വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങാന്‍ കാരണം. സാധാരണ സമയങ്ങളെ അപേക്ഷിച്ച് ഓഫീസ് സമയങ്ങളില്‍ 162%അധികമാണ് ഗതാഗതക്കുരുക്ക് എന്നും ഓല പറയുന്നു.നമ്മ ബെംഗളുരുവിന് മുന്നില്‍ ലിസ്റ്റില്‍ കൊല്‍ക്കത്തയും പാട്നയും മാത്രമേ ഉള്ളൂ. നഗരത്തിലെ വായു മലിനീകരണത്തിന്റെ 37%വാഹനങ്ങളുടെ…

Read More

ഇന്ന് നഗരത്തില്‍ ഏഴു മണിക്കൂര്‍ പവര്‍കട്ട്‌;നിങ്ങളുടെ സ്ഥലം പട്ടികയിലുണ്ടോ എന്ന് പരിശോധിക്കാം…

ബെംഗളൂരു: നഗരത്തിലെ ചിലയിടങ്ങളില്‍ എന്ന് ഏഴു മണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങും എന്ന് ബെസ്കോം അധികൃതര്‍ അറിയിച്ചു.കോറമംഗല-ചല്ലഘട്ട വാലി സബ് സ്റ്റേഷനില്‍ രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചു വരെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്. ചല്ലഘട്ട,ബി നാഗസന്ദ്ര,എന്‍ എ എല്‍ റോഡ്‌,എസ് ആര്‍ ലേഔട്ട്‌,പി ആര്‍ ലേഔട്ട്‌,രംസ്തോം ബാഗ്‌,യമലുര്‍ ലോജിക,കോറമംഗല-ചല്ലഘട്ട വാലി,എപ്സിലോന്‍ ലേഔട്ട്‌,കെമ്പപുര,എ കെ കോളനി,വിന്‍ഡ് ടണല്‍ റോഡ്‌,വിനായക നഗര്‍,പേള്‍ പാരദൈസ് ലേഔട്ട്‌,സലാര്‍ പുരിയ സാത്വ,കൊനെനെ അഗ്രഹാര എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക. ബെസ്കോം ഹെല്പ് ലൈന്‍ നമ്പര്‍ :9480816109-09-10(East),9480816111-12-13(West),9480816114-15-16(North),9480816117-18-19(South)

Read More

ബന്ധു ബലത്തില്‍ ഉള്ള ഉപതെരഞ്ഞെടുപ്പ്;എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ഥികള്‍ പ്രധാന നേതാക്കളുടെ ബന്ധുക്കള്‍;രാമനഗരയില്‍ മുഖ്യമന്ത്രിയുടെ ഭാര്യ,ശിവമോഗ്ഗയില്‍ രണ്ടു മുന്‍മുഖ്യമന്ത്രിമാരുടെ മക്കള്‍,ബെള്ളാരിയില്‍ ശ്രീരാമലുവിന്റെ സഹോദരി …

ബെംഗളൂരു: കർണാടകത്തിൽ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണല്ലോ.സ്ഥാനാര്‍ഥി കളുടെ പട്ടിക പരോശോധിച്ചാല്‍ മനസ്സിലാകും പ്രത്യേകിച്ചു രാഷ്ട്രീയ പരിചയം അല്ല പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒക്കെ പരിഗണിച്ചിരിക്കുന്നത് എന്ന് ,പ്രധാന യോഗ്യത ബന്ധുത്വം തന്നെ. ഈ പട്ടികയില്‍ ആദ്യം രാമനഗരയില്‍ നിന്ന് ജനവിധി തേടുന്ന രാധിക കുമാരസ്വാമിയാണ് മുഖ്യമന്ത്രിയുടെ ഭാര്യയാണ്,കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു സമയത്ത് മുഖ്യമന്ത്രിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൌഡ പറഞ്ഞത് ഇനി കൂടുതല്‍ പേര്‍ കുടുംബത്തില്‍ നിന്ന് മത്സരിക്കാന്‍ ഇല്ല എന്നാണ് എന്നാല്‍ അദ്ധേഹത്തിന്റെ മൂത്ത മകന്‍ എച്…

Read More
Click Here to Follow Us