ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു

ബെംഗളൂരു: യാദ്ഗിർ ജില്ലയിലെ ഹൊസല്ലി ഗ്രാമത്തിൽ ബുധനാഴ്ചയുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ ഇടിമിന്നലേറ്റ് നാല് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

മോനമ്മ (25), മക്കളായ ഭാനു (4), ശ്രീനിവാസ് (2), സബന്ന (18) എന്നിവരാണ് മരിച്ചത്. മോനമ്മയുടെ ബന്ധു ഭീമശങ്കറിന് (32) ഗുരുതരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

ഗജരകോട്ട് ഗ്രാമത്തിൽ നിന്നുള്ള ഭീമശങ്കറും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കളും ആശുപത്രിയിൽ നിന്ന് ബൈക്കിൽ മടങ്ങുമ്പോൾ മഴ പെയ്തു തുടങ്ങിയിരുന്നു. യാത്ര മദ്ധ്യേ ഇടിമിന്നിയപ്പോൾ അവർ മരത്തിന്റെ ചുവട്ടിൽ അഭയം പ്രാപിച്ചുവെങ്കിലും ഇടിമിന്നൽ എൽകുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ഭീമശങ്കറിന് പരിക്കേൽക്കുകയും ചെയ്തു.
തന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് മറ്റൊരു സംഭവത്തിൽ സബണ്ണ കൊല്ലപ്പെട്ടതെന്ന് പോലീസ് കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
[masterslider id="10"]

Related posts