ഡോക്ടര്‍മാര്‍ 11 മുതല്‍ സമരത്തിലേക്ക്; ചികിത്സ നിഷേധിക്കപ്പെട്ടാല്‍ നിയമ നടപടി എന്ന് മന്ത്രി

ബെംഗളുരു : പ്രമോഷന്‍, ഒഴിവുള്ള സീനിയര്‍ പോസ്റ്റുകളിലേക്കുള്ള നിയമനം തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചു 11 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു.

11 മുതല്‍ 15 വരെ ഒപി സേവനങ്ങള്‍ തടസ്സപ്പെടുമെന്നും സര്‍ക്കാര്‍ നടപടി യെടുത്തില്ലെങ്കില്‍ 16 മുതല്‍ സമ്പൂര്‍ണ ബഹിഷ്‌കരണമാണു ദ്ധതിയിട്ടിരിക്കുന്നതെന്നു കര്‍ണാടക ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ (കെജിഎംഒഎ) പ്രസിഡന്റ് ഡോ. രവീന്ദ്രനാഥ് പറഞ്ഞു.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

അതേസമയം, രോഗികള്‍ക്കു ചികിത്സ നിഷേധിക്കപ്പെട്ടാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ സ്റ്റാഫ് അസോസിയേഷനുകളാണു സമരം പ്രഖ്യാപിച്ചിട്ടുള്ളത്. തസ്തികകള്‍ നികത്താത്തതിനാല്‍ സീനിയര്‍ഡോക്ടര്‍മാര്‍ പ്രമോഷനില്ലാതെയാണു വിരമിക്കുന്നതെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts