മംഗളൂരു വിമാനത്താവളത്തിൽ നിന്ന് നിർത്തലാക്കിയ വിമാന സർവീസുകൾ ഇവ;

മംഗളൂരു: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ യുദ്ധസാഹചര്യം ശക്തമായതോടെ ഇറാനിയൻ വ്യോമാതിർത്തി അടച്ചു. ഇതേത്തുടർന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു. വിമാനങ്ങൾ റദ്ദാക്കിയതോടെ 50-ലധികം കന്നഡിഗർ ദുബായിൽ കുടുങ്ങിക്കിടക്കുകയാണ്.

പ്രധാന വിമാന സർവീസുകളിലെ മാറ്റങ്ങൾ

IX 831 മംഗളൂരു – ദുബായ് പറന്നുയർന്ന ശേഷം തിരിച്ചിറക്കി, റദ്ദാക്കി.
IX 847 മംഗളൂരു – ദമ്മാം റദ്ദാക്കി.
IX 813 മംഗളൂരു – ദുബായ് റദ്ദാക്കി.
IX 851 മംഗളൂരു – കുവൈത്ത് റദ്ദാക്കി.
IX 815 മംഗളൂരു – അബുദാബി റദ്ദാക്കി.
6E 1467 മംഗളൂരു – ദുബായ് റദ്ദാക്കി.
IX 821 മംഗളൂരു – ദോഹ മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു.
IX 822 / 832 ദോഹ/ദുബായ് – മംഗളൂരു തിരിച്ചുള്ള സർവീസുകൾ റദ്ദാക്കി.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts