മലയാളിക്ക് സ്വർണം; റിപ്പബ്ലിക് ദിന ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം

ബെംഗളൂരു : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കർണാടക സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം സി.കെ. നിഖിൽ രാജിന് സ്വർണം.

55 കിലോഗ്രാം വിഭാഗത്തിലാണ് കോഴിക്കോട് സ്വദേശിയായ നിഖിൽ സ്വർണം നേടിയത്.

പ്രൊഫഷണൽ ബോക്സറായ നിഖിൽ രാജ് കഴിഞ്ഞ ഏഴു വർഷമായി ബെംഗളൂരുവിൽ ഫിറ്റ്‌നെസ് ട്രെയിനറാണ്. സർജാപുരയിലാണ് താമസം.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

രണ്ടാംതവണയാണ് ബെംഗളൂരുവിനെ പ്രതിനിധീകരിച്ച് സ്വർണം നേടുന്നത്. രണ്ടുവർഷം മുൻപ്‌ ഓപ്പൺ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു.

2017-ൽ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്.

ഇന്ത്യൻ ബോക്സിങ് റാങ്കിങ്ങിൽ പ്രൊഫഷണൽ ബോക്സിങ് സൂപ്പർ ഫ്‌ളൈ വിഭാഗത്തിൽ അഞ്ചാം റാങ്കാണ് നിഖിൽ രാജിന്. ബി. നാരായണപുര ഹോളി വിഷൻ സ്കൂളിന് സമീപത്തായിരുന്നു റിപ്പബ്ലിക് ദിന ബോക്സിങ് ചാമ്പ്യൻഷിപ്പ്.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
[masterslider id="10"]

Related posts