വിവാഹാലോചനയ്ക്കായി വധുവിന്റെ വീട്ടിൽ എത്തി; യുവാവിനെ ഭീഷണിപ്പെടുത്തി 50000 തട്ടിയെടുത്തു 

ബെംഗളൂരു: വിവാഹാലോചനയ്ക്കായി വധുവിന്റെ വീട്ടിലേക്ക് പോയ യുവാവിനെ ഭീഷണിപ്പെടുത്തി അര ലക്ഷം രൂപ കവർന്നതായി പരാതി. ഒരു സംഘം സ്ത്രീകളും രണ്ട് വ്യാജ പോലീസുകാരും ചേർന്നാണ് 34കാരനെ തടങ്കലില്‍ വെച്ച്‌ ഭീഷണിപ്പെടുത്തി പണം കവർന്നത്. പിന്നീട് സംഘത്തിന്റെ പിടിയില്‍ നിന്ന് മോചിതനായ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മതികേരെ സ്വദേശിയായ റിയ‌ല്‍ എസ്റ്റേറ്റ് ഏജന്റ് കുറച്ച്‌ നാളായി തനിക്ക് വേണ്ടി വിവാഹാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ പരിചയമുള്ള ഒരു സ്ത്രീയെ കണ്ടപ്പോള്‍ തനിക്ക് ചേരുന്ന വിവാഹാലോചനകള്‍ വല്ലതും ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് പറ‌ഞ്ഞിരുന്നു. ഈ സ്ത്രീയാണ് താൻ…

Read More

ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തർക്കം; കന്യാകുമാരി എക്സ്പ്രസില്‍ മലയാളി യുവാക്കളുടെ കത്തിക്കുത്ത്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കന്യാകുമാരി എക്സ്പ്രസില്‍ കത്തിക്കുത്ത്. ബെംഗളൂരുവിൽ നിന്ന് കയറിയ യുവാക്കള്‍ തമ്മിലുള്ള തർക്കമാണ് കത്തികുത്തിലേക്ക് നയിച്ചത്. അടുത്ത സൃഹുത്തുക്കളായ മലയാളി യുവാക്കള്‍ തമ്മിലാണ് തർക്കമുണ്ടായതും കത്തിക്കുത്തിലേക്ക് നയിച്ചതും. തൃശൂർ റെയില്‍വേ സ്റ്റേഷൻ അടുത്തപ്പോഴാണ് കത്തിക്കുത്തുണ്ടായത്. ഇരുവർക്കും പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. ഇതിനിടെ ടിടിഇ എത്തുകയും ടിക്കറ്റ് ഇല്ലാത്തതിനാല്‍ ഫൈൻ ഈടാക്കുകയും ചെയ്തു. തുടർന്ന് കായംകുളം വരെയുള്ള ടിക്കറ്റ് എടുക്കുന്ന കാര്യത്തില്‍ ഇരുവരും തമ്മില്‍ തർക്കം ഉണ്ടാകുകയും ഒരു യുവാവ് കൂടെയുണ്ടായിരുന്ന യുവാവിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. കുത്തേറ്റ…

Read More

മകന്റെ മരണത്തിന് കാരണം മരുമകൾ; പരാതിയുമായി അമ്മ 

ബെംഗളൂരു: ഭാര്യ പീഡിപ്പിക്കുന്നു എന്നാരോപിച്ച്‌ ആത്മഹത്യ ചെയ്ത കര്‍ണാടക സ്വദേശി പീറ്റര്‍ ഗൊല്ലപള്ളിയുടെ അമ്മ മരുമകള്‍ക്കെതിരിരെ രംഗത്ത്. മരുമകള്‍ തന്‍റെ മകനെ വഞ്ചിക്കുകയായിരുന്നെന്നും ബഹുമാനിച്ചിരുന്നില്ലെന്നും റബേക്കാമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും ഒരുമിച്ച്‌ ഗോവയിലേക്ക് യാത്ര പോയപ്പോള്‍ അവള്‍ യാത്ര മുടക്കി പാതിവഴിക്ക് തിരിച്ചു വന്നു, അവള്‍ക്ക് വിവാഹേതര ബന്ധമുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് റബേക്കാമ്മ പ്രധാനമായും ആരോപിക്കുന്നത്. അധ്യാപികയായിരുന്ന മരുമകള്‍ വീട്ടിലെത്താന്‍ രാത്രി വൈകുമെന്നും സ്വന്തം അഛനമ്മമാരോടൊപ്പം താമസിക്കാന്‍ വാശിപിടിക്കുമെന്നും, അവള്‍ ഇടയ്ക്കിടെ കണ്ടുമുട്ടുന്ന ആളെ കുറിച്ച്‌ മകന്‍ ചോദ്യം ചെയ്താൽ അത് നിഷേധിക്കുകയും തന്‍റെ…

Read More

റിപ്പബ്ലിക് ദിന ബോക്സിങ് ചാമ്പ്യൻ ഷിപ് ; സ്വർണ മെഡൽ കരസ്ഥമാക്കി മലയാളി താരം 

ബെംഗളൂരു:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കർണ്ണാടക സ്റ്റേറ്റ് 2025 -2026 ബോക്സിങ് ചാമ്പ്യൻ ഷിപ് 63 – 66 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ഒരു മലയാളി താരം കൂടി. ബെംഗളൂരുവിലെ ബേഗുർ മൈലസാന്ദ്രയിൽ താമസിക്കുന്ന ശ്രീരാഗ് ക്രൈസ്റ്റ് അക്കാദമി +1 വിദ്യാർത്ഥി ആണ്. ചെട്ടികുളങ്ങര കൈതവടക്ക് ശ്രീരാഗത്തിൽ (ആരിശ്ശേരിൽ) ശിവപ്രസാദിന്റ മകൻ ശ്രീരാഗ് ശിവൻ ആണ് സ്വർണ്ണ മെഡൽ നേടിയത്.

Read More

മന്ത്രി ലക്ഷ്മി ഹെബ്ബാൾകർ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് 

ബെംഗളൂരു: ഈമാസം 14ന് കിത്തൂരിനടുത്ത് കാർ റോഡരികിലെ മരത്തില്‍ ഇടിച്ചതിനെതുടർന്ന് കശേരുക്കള്‍ക്കും കഴുത്തിനും പൊട്ടലുണ്ടായ വനിത-ശിശുവികസന മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കർ 13 ദിവസത്തെ സ്വകാര്യ ആശുപത്രി ചികിത്സക്കുശേഷം ഡിസ്ചാർജ് ചെയ്തു. പുനർജന്മം ലഭിച്ച അനുഭവമാണെന്ന് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് യാത്രയാകുന്നതിനിടെ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാല്‍, മന്ത്രി എന്ന നിലയില്‍, മാർച്ച്‌ ആദ്യവാരം ഷെഡ്യൂള്‍ ചെയ്യുന്ന ബജറ്റിന് മുമ്പ് തനിക്ക് ചില ഉത്തരവാദിത്തങ്ങളും ചുമതലകളും നിർവഹിക്കാനുണ്ട്. തന്‍റെ വകുപ്പ് നന്നായി പ്രവർത്തിക്കുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം വിശ്രമിച്ചശേഷം പൊതുജീവിതത്തിലേക്ക് മടങ്ങും.…

Read More

കേബിളിൽ കുരുങ്ങിവീണ ബൈക്ക് യാത്രികനായ 24 കാരൻ ബസ് കയറി മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ കേബിളിൽ കുരുങ്ങി മറിഞ്ഞ ബൈക്കിൽനിന്നുവീണ ഐ.ടി. ജീവനക്കാരൻ ബി.എം.ടി.സി. ബസ് കയറി മരിച്ചു. ബൊമ്മനഹള്ളി സ്വദേശി രോഹിത് ആർ. പാട്ടീൽ (26) ആണ് മരിച്ചത്. ബ്രുക്ക്ഫീൽഡ് ഐ.ടി.പി.എൽ. റോഡിലായിരുന്നു അപകടം. രോഹിത് ബ്രുക്ക്ഫീൽഡിലെ ഓഫീസിലേക്ക് പോകുമ്പോൾ റോഡിലേക്ക് തൂങ്ങിക്കിടന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളിൽ കുരുങ്ങി ബൈക്ക് മറിയുകയായിരുന്നു. അപകടസ്ഥലത്തുതന്നെ രോഹിത് മരിച്ചതായി പോലീസ് പറഞ്ഞു.  

Read More

മലയാളി യുവ ഡോക്ടർ ബെംഗളൂരുവിൽ നിര്യാതനായി 

ബെംഗളൂരു: കണ്ണൂർ പയ്യോളിയിലെ മുൻ മുസ്ലിം ലീഗ് നേതാവ് കാട്ടൊടി കുഞ്ഞബ്ദുല്ലയുടെ മകൻ ഡോ. ആദില്‍ അബ്ദുല്ല (41) ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ നിര്യാതനായി. പത്ത് വർത്തോളമായി എച്ച്‌.എ.എല്‍ ഷാഫി നഗറില്‍ ക്ലിനിക് നടത്തിവരികയായിരുന്നു. ബെംഗളൂരു കെ.എം.സി.സി എച്ച്‌.എ.എല്‍ ഏരിയ ട്രോമ കെയർ കോഓഡിനേറ്ററാണ്. മാതാവ്: വഹീദ. ഭാര്യ: ഡോ. റസ്മിയ. മക്കള്‍: ദയാൻ, ഐദിൻ. സഹോദരങ്ങള്‍: ആവാസ് അബ്ദുല്ല, അനൂഷ.

Read More

മലയാളിക്ക് സ്വർണം; റിപ്പബ്ലിക് ദിന ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം

ബെംഗളൂരു : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കർണാടക സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം സി.കെ. നിഖിൽ രാജിന് സ്വർണം. 55 കിലോഗ്രാം വിഭാഗത്തിലാണ് കോഴിക്കോട് സ്വദേശിയായ നിഖിൽ സ്വർണം നേടിയത്. പ്രൊഫഷണൽ ബോക്സറായ നിഖിൽ രാജ് കഴിഞ്ഞ ഏഴു വർഷമായി ബെംഗളൂരുവിൽ ഫിറ്റ്‌നെസ് ട്രെയിനറാണ്. സർജാപുരയിലാണ് താമസം. രണ്ടാംതവണയാണ് ബെംഗളൂരുവിനെ പ്രതിനിധീകരിച്ച് സ്വർണം നേടുന്നത്. രണ്ടുവർഷം മുൻപ്‌ ഓപ്പൺ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. 2017-ൽ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യൻ ബോക്സിങ് റാങ്കിങ്ങിൽ പ്രൊഫഷണൽ ബോക്സിങ് സൂപ്പർ ഫ്‌ളൈ…

Read More

മൊബൈൽ ഫോണിൽ റീലുകൾ കണ്ട് ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ

ബെംഗളൂരു: മൊബൈൽ ഫോണിൽ റീലുകൾ വീക്ഷിച്ചുകൊണ്ട് ബസ് ഓടിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർ. കോലാറിൽ നിന്ന് പാവഗഡയിലേക്ക് പുറപ്പെട്ട കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ബസ് ഡ്രൈവേറെയാണ് ഇത്തരത്തിൽ വീഡിയോ കാണുതായി യാത്രക്കാർ കണ്ടെത്തിയത്. ബസിലെ യാത്രക്കാരെക്കുറിച്ച് അദ്ദേഹത്തിന് ഒരു ആശങ്കയുമില്ലന്നും ഇയാളുടെ അശ്രദ്ധ മൂലം യാത്രക്കാർക്ക് എന്തെങ്കിലും അപകടമുണ്ടായാൽ ആരാണ് ഉത്തരവാദി എന്നും യാത്രക്കാർ പറഞ്ഞു.

Read More

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത: മെട്രോ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ല

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനിൻ്റെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന ബിഎംആർസിഎൽ ഇപ്പോൾ വിഷയത്തിൽ താൽക്കാലിക ബ്രേക്ക് ഇട്ടു. മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുമതി നൽകിയിട്ടില്ല. ഈ വർഷം മെട്രോ ടിക്കറ്റ് നിരക്ക് വർധിക്കുന്നത് സംശയാസ്പദമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ടിക്കറ്റ് നിരക്ക് വർദ്ധന സംബന്ധിച്ച് ബിഎംആർസിഎൽ കഴിഞ്ഞയാഴ്ച യോഗം ചേർന്നിരുന്നു. 45 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. എന്നാൽ, ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. ഫെബ്രുവരി ഒന്നു മുതൽ മെട്രോ നിരക്ക് വർധിപ്പിക്കാൻ ബിഎംആർസിഎൽ നിർദേശിച്ചിരുന്നു.…

Read More
Click Here to Follow Us